Rohit Sharma: രോഹിത് ശര്‍മ വിരമിക്കുമോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ
Rohit Sharma’s ODI Future Clarified by BCCI: രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പൂർണ്ണമായും തള്ളി. സ്റ്റാർ ബാറ്റർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യത്തിൽ ഒരു ചോദ്യത്തിന്റെ പോലും ആവശ്യമില്ലെന്ന് രാജീവ് ശുക്ല.
Rohit Sharma Retirement News: മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ നിന്ന് വിരമിക്കുമോയെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അവസരം കാത്തിരിക്കുന്ന യശ്വസി ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ പരിഗണിക്കാനാണ് മാനേജ്‌മെന്റിന് താത്പര്യമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയടിച്ച് രോഹിത് തിരികെയെത്തി. എന്നാലും, രോഹിതിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ പിന്നെയും പ്രചരിച്ചു. ഇപ്പോഴിതാ, ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ബിസിസിഐ.
രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പൂർണ്ണമായും തള്ളി. സ്റ്റാർ ബാറ്റർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യത്തിൽ ഒരു ചോദ്യത്തിന്റെ പോലും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘രോഹിത് ടീമിന്റെ ഭാഗം’!
“രോഹിത് ശർമ്മ ടീമിന്റെ ഭാഗമാണ്. അദ്ദേഹം തുടർന്നും കളിക്കും. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ല. നിലവിൽ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് ചോദ്യത്തിന്റെ ആവശ്യമില്ല,” രാജീവ് ശുക്ല വാർത്താ ഏജൻസികളോട് പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ നിലവിലെ നേതൃത്വത്തെയും ബിസിസിഐ വൈസ് പ്രസിഡന്റ് പിന്തുണച്ചു. ടീമിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാം. എന്നാൽ ആര് ടീമിൽ തുടരണം, ആര് പുറത്തുപോകണം എന്ന തീരുമാനം സെലക്ടർമാരുടെ അധികാരപരിധിയിൽ ഉള്ളതാണ്. ഇന്ത്യൻ ടീം മികച്ച രീതിയിൽ പ്രകടനം നടത്തുകയും മത്സരങ്ങൾ ജയിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് രാജീവ് ശുക്ല പറഞ്ഞു.
ലോര്‍ഡ്‌സിലെ സെഞ്ചുറി
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് സിക്‌സറും, 17 ഫോറും താരം അടിച്ചുകൂട്ടി. എന്നാല്‍ രോഹിതിന്റെ പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 27 റണ്‍സിന് തോറ്റു. പരമ്പര 2-1ന് കൈവിടുകയും ചെയ്തു.
ഡിവില്ലിയേഴ്‌സിന്റെ പ്രശംസ
അതേസമയം, രോഹിതിന്റെ പ്രകടനത്തെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തി. ഏറ്റവും കൂടുതൽ സ്ഥിരത പുലർത്തുന്ന ബാറ്ററായിരിക്കില്ല രോഹിത്തെങ്കിലും, വലിയ മത്സരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങളിൽ ഏതൊരു ടീമിനും അത്യാവശ്യമാണ് രോഹിതിനെ പോലുള്ള താരങ്ങളെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
“ദീർഘകാലയളവുകൾ പരിശോധിച്ചാൽ അദ്ദേഹം സ്ഥിരതയുള്ള താരമായിരുന്നില്ല. പ്രകടനത്തിൽ ചില കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വലിയ മത്സരങ്ങളും നിർണ്ണായക നിമിഷങ്ങളും മുന്നിലെത്തുമ്പോൾ, രോഹിത് ശർമ്മ ടീമിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്,” തന്റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.
ഡിവില്ലിയേഴ്‌സിന്റെ വീഡിയോ കാണാം:
English Summary
BCCI vice-president Rajeev Shukla dismissed all rumors regarding Rohit Sharma’s international retirement. Shukla clarified that the selectors will decide team changes and the current leadership remains strong. Rohit silenced critics by scoring a sensational 138 off 110 balls at Lord’s.