Ranji Trophy: എംഡി നിധീഷും, ബാബ അപരാജിതും എറിഞ്ഞിട്ടും, സൗരാഷ്ട്ര 160ന് പുറത്ത്‌

Ranji Trophy Kerala vs Saurashtra: സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ പിടിമുറുക്കി കേരളം. സൗരാഷ്ട്ര 160 റണ്‍സിന് പുറത്തായി. ആറു വിക്കറ്റെടുത്ത എംഡി നിധീഷും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാബ അപരാജിതുമാണ് സൗരാഷ്ട്രയെ തകര്‍ത്തെറിഞ്ഞത്

Ranji Trophy: എംഡി നിധീഷും, ബാബ അപരാജിതും എറിഞ്ഞിട്ടും, സൗരാഷ്ട്ര 160ന് പുറത്ത്‌

എംഡി നിധീഷ്, ബാബ അപരാജിത്

Published: 

08 Nov 2025 18:40 PM

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ പിടിമുറുക്കി കേരളം. ആദ്യ ഇന്നിങ്‌സില്‍ സൗരാഷ്ട്ര 160 റണ്‍സിന് പുറത്തായി. ആറു വിക്കറ്റെടുത്ത എംഡി നിധീഷും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാബ അപരാജിതുമാണ് സൗരാഷ്ട്രയെ തകര്‍ത്തെറിഞ്ഞത്. ഈഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റ് സ്വന്തമാക്കി. 84 റണ്‍സെടുത്ത ജയ് ഗോഹിലിന് മാത്രമാണ് സൗരാഷ്ട്ര നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. മറ്റൊരു ബാറ്റര്‍ക്ക് പോലും 30 കടക്കാന്‍ സാധിച്ചില്ല.

സാരാഷ്ട്രയുടെ ആദ്യ അഞ്ച് വിക്കറ്റുകളും വീഴ്ത്തിയത് നിധീഷാണ്. ആദ്യ ഓവറില്‍ ഓപ്പണര്‍ ഹര്‍വിക് ദേശായിയെ നിധീഷ് പൂജ്യത്തിന് പുറത്താക്കി. ചിരാഗ് ജാനി-5, അര്‍പിത് വാസവദ-0, പ്രേരക് മങ്കാദ്-13, അന്‍ഷ് ഗോസായ്-1, ജയ്‌ദേവ് ഉനദ്കത്-16 എന്നിവരെയും നിധീഷ് വീഴ്ത്തി.

ധര്‍മേന്ദ്രസിങ് ജഡേജ-11, സമ്മാര്‍ ഗജ്ജാര്‍-23, ഹിതന്‍ കാന്‍ബി-1 എന്നിവരെയാണ് ബാബ അപരാജിത്ത് പുറത്താക്കിയത്. സൗരാഷ്ട്രയുടെ ടോപ് സ്‌കോററായ ജയ് ഗോഹിലിന്റെ വിക്കറ്റ് ഈഡന്‍ ആപ്പിള്‍ ടോം സ്വന്തമാക്കി. നാല് റണ്‍സെടുത്ത യുവരാജ്‌സിങ് ദോദിയ പുറത്താകാതെ നിന്നു.

Also Read: India vs Australia: അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു, പരമ്പര ഇന്ത്യയ്ക്ക്‌

രോഹന് അര്‍ധ സെഞ്ചുറി

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ട് വിക്കറ്റിന് 82 എന്ന നിലയിലാണ്. 18 റണ്‍സെടുത്ത ആകര്‍ഷ് എകെയും, ഒരു റണ്‍സെടുത്ത സച്ചിന്‍ ബേബിയും പുറത്തായി. ഹിതന്‍ കാന്‍ബിക്കാണ് രണ്ട് വിക്കറ്റുകളും. അര്‍ധ സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും (58 പന്തില്‍ 59), അഹമ്മദ് ഇമ്രാനുമാണ് (11 പന്തില്‍ രണ്ട്) ക്രീസില്‍. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 78 റണ്‍സ് പിറകിലാണ് കേരളം. രണ്ടാം ദിനം ലീഡ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കേരളം. രഞ്ജി ട്രോഫിയിലെ ഈ സീസണിലെ ആദ്യ വിജയമാണ് കേരളം ലക്ഷ്യമിടുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും