AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi Kerala Visit: “മാറാത്തതും മാറും, കേരളം വളരും!” അടുത്ത 5 വർഷം എൻഡിഎയ്ക്ക് തരൂ; കേരളത്തിന് മോദിയുടെ വികസന ഗ്യാരൻ്റി

PM Narendra Modi Kerala Visit: വരുന്ന അഞ്ച് വർഷം കേരളം എൻഡിഎയ്ക്ക് നൽകിയാൽ സംസ്ഥാനത്തെ വികസനത്തിൻ്റെ ഉന്നതിയിലേക്ക് ഉയർത്തുമെന്നും പ്രധാനമന്ത്രി കേരളത്തിന് ഉറപ്പ് നൽകി. ഇനി കേരളവും മാറും, മാറാത്തതും മാറും കേരളവും വളരും എന്നാണ് അദ്ദേഹം പറഞ്ഞത്.

PM Modi Kerala Visit: “മാറാത്തതും മാറും, കേരളം വളരും!” അടുത്ത 5 വർഷം എൻഡിഎയ്ക്ക് തരൂ; കേരളത്തിന് മോദിയുടെ വികസന ഗ്യാരൻ്റി
PM Narendra ModiImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 11 Mar 2026 | 04:26 PM

കൊച്ചി: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പൻ സ്വീകരണം. സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച അ​ദ്ദേ​ഹം എ​ൻഡിഎ​യുടെ ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു. രാ​വി​ലെ 12.39ന് ​നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തിയ പ്ര​ധാ​ന​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​റി​ൽ മാർ​ഗം ​കൊ​ച്ചി നാ​വി​ക ആ​സ്ഥാ​ന​ത്തെത്തി. ശേഷം ​മ​റൈ​ൻ​ഡ്രൈ​വി​ൽ ധീ​വ​ര​സ​ഭ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെയ്തു.

ഉച്ചയോടെ ​ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലെത്തിയ അദ്ദേഹം കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെയ്ത ശേഷം​​ ​ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വേ​ദി​യി​ൽ എ​ൻഡിഎ തെ​ഞ്ഞെ​ടു​പ്പ് റാ​ലി ​​ഉ​ദ്ഘാ​ട​നം ചെ​യ്തു. 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനോടൊപ്പം 5,500 കോടി രൂപ ചെലവിൽ ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

എ​ൻഡിഎ തെ​ഞ്ഞെ​ടു​പ്പ് റാ​ലി ചെയ്യവെ എൻഡിഎ തെരഞ്ഞെടുക്കപ്പെട്ടാൽ കേരളത്തിനുണ്ടാകുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചും എടുത്തുപറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് വിദേശ രാജ്യങ്ങളിൽ പോകേണ്ടി വരാത്ത വിധം നാട്ടിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ALSO READ: പ്രവാസികളുടെ കാര്യത്തിൽ ആശങ്കവേണ്ട – പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ വികസന ഉറപ്പ്

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു തുടക്കത്തിന് സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). കൊച്ചിയിൽ നടന്ന വൻ ജനസംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് മോചിതരാകാൻ കേരളത്തിലെ ജനങ്ങൾ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപിയിൽ പൊതുജനങ്ങൾ അർപ്പിച്ച വിശ്വാസം കേരളമൊട്ടാകെ പടരുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മനോഹരമായ ഭൂപ്രകൃതിയുണ്ട് കേരളത്തിന്, നല്ല കാലാവസ്ഥയുണ്ട്, അതിനേക്കാളേറെ കഴിവുള്ള ജനതയുണ്ട്. എന്നാൽ ദശാബ്ദങ്ങളായി ഭരിച്ച മുന്നണികൾ കേരളത്തിന് അർഹമായ വികസനം നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന അഞ്ച് വർഷം കേരളം എൻഡിഎയ്ക്ക് നൽകിയാൽ സംസ്ഥാനത്തെ വികസനത്തിൻ്റെ ഉന്നതിയിലേക്ക് ഉയർത്തുമെന്നും പ്രധാനമന്ത്രി കേരളത്തിന് ഉറപ്പ് നൽകി. ഇനി കേരളവും മാറും, മാറാത്തതും മാറും കേരളവും വളരും എന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്ത് വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനും ‘വികസിത കേരളം’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനും എൻഡിഎയ്ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു. മാനസിക ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യമിടുന്നത്. കേരളത്തിൻ്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹർത്താൽ മാഫിയ എന്നിവയെ എൻഡിഎ തുടച്ചുനീക്കും. എഐ അടക്കമുള്ള സാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളം വളരും.

ഗൾഫ് പ്രതിസന്ധി എടുത്തുപറഞ്ഞ് മോദി

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഗവൺമെൻ്റുകൾ അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകി. അയൽരാജ്യങ്ങളിലെ സർക്കാരുകളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും, അവിടുത്തെ ഭരണകൂടങ്ങളോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തുള്ള ഇന്ത്യക്കാർക്ക് എല്ലാവിധ പിന്തുണയും നൽകാനായി ഇന്ത്യൻ എംബസികളും സംഘടനകളും സദാസമയവും സജ്ജമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭക്ഷണം, താമസം, വൈദ്യസഹായം, നിയമസഹായം എന്നിവ ആവശ്യമായി വരുന്നവർക്കായി 24 മണിക്കൂറും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും പ്രവാസികൾക്ക് സഹായം ഉറപ്പാക്കാൻ എംബസികൾ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Follow Us