AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Australia: അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു, പരമ്പര ഇന്ത്യയ്ക്ക്‌

India Won T20 Series Against Australia: ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 2-1നാണ് ജയം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതും, അവസാനത്തേതും മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ഇന്ത്യ ജയിച്ചു

India vs Australia: അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു, പരമ്പര ഇന്ത്യയ്ക്ക്‌
ടി20 പരമ്പര നേടിയ ഇന്ത്യന്‍ ടീം Image Credit source: Facebook - Indian Cricket Team
Jayadevan AM
Jayadevan AM | Updated On: 08 Nov 2025 | 05:36 PM

ഗാബ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 2-1നാണ് ജയം. ഗാബയില്‍ നടന്ന അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ടി20യും മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ടി20യില്‍ ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങളില്‍ ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. ഈ രണ്ട് മത്സരങ്ങളിലെ വിജയമാണ് പരമ്പര നേടാന്‍ ഇന്ത്യയെ സഹായിച്ചത്. അഭിഷേക് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ സീരിസ്.

ഗാബയില്‍ നടന്ന അഞ്ചാം ടി20യില്‍ ഇന്ത്യയാണ് ആദ്യം ബാറ്റു ചെയ്തത്. 4.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 52 റണ്‍സ് ഇന്ത്യ നേടിയിരുന്നു. തുടര്‍ന്ന് മഴ പെയ്യുകയായിരുന്നു. മഴ തോരാത്തതിനാല്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും, 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍.

ഇന്ത്യ ഇന്ന് ഒരു മാറ്റത്തോടെയാണ് കളിക്കാന്‍ ഇറങ്ങിയത്. തിലക് വര്‍മയ്ക്ക് പകരം റിങ്കു സിങിന് അവസരം നല്‍കി. മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞു. ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പര്‍. ആദ്യ രണ്ട് ടി20കളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. എന്നാല്‍ ആദ്യ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിനാല്‍ സഞ്ജുവിന് ആ കളിയില്‍ അവസരം ലഭിച്ചില്ല. രണ്ടാം ടി20യില്‍ രണ്ട് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പിന്നീടുള്ള മത്സരങ്ങളില്‍ സഞ്ജുവിനെ ഒഴിവാക്കി ജിതേഷിന് അവസരം നല്‍കുകയായിരുന്നു.

Also Read: Sanju Samson: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി എന്ന് കളിക്കും? മുന്നോട്ടുള്ള പാത കല്ലും മുള്ളും നിറഞ്ഞത്‌

രണ്ടാം ടി20യില്‍ നാല് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോല്‍പിച്ചത്. ഈ മത്സരത്തില്‍ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്തായി. 13.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു. മൂന്നാം ടി20യില്‍ ഇന്ത്യ അഞ്ച് റണ്‍സിന് ജയിച്ചു. ഈ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 186 റണ്‍സ് നേടി. ഇന്ത്യ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയിച്ചു. നാലാം ടി20യില്‍ 48 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഈ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സ് സ്വന്തമാക്കി. ഓസീസ് 18.2 ഓവറില്‍ 119 റണ്‍സിന് പുറത്തായി.