Hardik-Krunal: പരസ്പരം സ്‌നേഹമില്ല; ശത്രുക്കളെ പോലെയുള്ള പെരുമാറ്റം; ഹാര്‍ദ്ദിക്കും ക്രുണാലും അടിച്ചുപിരിഞ്ഞോ?

Fans suspect Krunal Pandya and Hardik Pandya are in a rift: ക്രുണാല്‍ പാണ്ഡ്യയും, ഹാര്‍ദ്ദിക് പാണ്ഡ്യയും അസ്വാരസ്യത്തിലെന്ന് സംശയിച്ച് ആരാധകര്‍. ഇരുവരും പിണക്കത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, ആര്‍സിബി-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് ശേഷമാണ് സംശയങ്ങള്‍ ബലപ്പെട്ടത്. ശത്രുക്കളെ പോലെയായിരുന്നു ഗ്രൗണ്ടില്‍ പെരുമാറിയതെന്ന് ആരാധകര്‍.

Hardik-Krunal: പരസ്പരം സ്‌നേഹമില്ല; ശത്രുക്കളെ പോലെയുള്ള പെരുമാറ്റം; ഹാര്‍ദ്ദിക്കും ക്രുണാലും അടിച്ചുപിരിഞ്ഞോ?

ക്രുനാൽ പാണ്ഡ്യയും ഹാർദിക് പാണ്ഡ്യയും

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 03:44 PM

Hardik Pandya vs Krunal Pandya:  ഇന്ത്യൻ ക്രിക്കറ്റിലെ സഹോദരങ്ങളായ ക്രുണാല്‍ പാണ്ഡ്യയും, ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മില്‍ അസ്വാരസ്യത്തിലെന്ന് സംശയിച്ച് ആരാധകര്‍. ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് ശേഷമാണ് ആരാധകരുടെ സംശയങ്ങള്‍ ബലപ്പെട്ടത്. ശത്രുക്കളെ പോലെയായിരുന്നു ഇരുവരും ഗ്രൗണ്ടില്‍ പരസ്പരം പെരുമാറിയതെന്ന് ആരാധകര്‍ പറയുന്നു. അതിന് സാക്ഷ്യം വഹിക്കുന്ന വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

വ്യത്യസ്ത ടീമുകളില്‍ കളിക്കുമ്പോഴും ഗ്രൗണ്ടില്‍ സഹോദര സ്‌നേഹം പങ്കിടുന്നവരായിരുന്നു ഹാര്‍ദ്ദിക്കും, ക്രുണാലും. എന്നാല്‍ ഇത്തവണ ഇരുവരും പരസ്പരം സംസാരിക്കുന്നത് പോലും കണ്ടില്ല. ഹാര്‍ദ്ദിക് ഔട്ടായപ്പോള്‍ വളരെ ‘അഗ്രസീവ്’ ആയാണ് ക്രുണാല്‍ ആഘോഷിച്ചത്. മത്സരശേഷം ഇരുവരും ഹസ്തദാനം പോലും ഒഴിവാക്കിയെന്നും അഭ്യൂഹമുണ്ട്.

ALSO READ : Mumbai Indians: ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ നിയമം ദുരുപയോഗം ചെയ്‌തോ? മുംബൈ ഇന്ത്യന്‍സ് പ്രതിക്കൂട്ടില്‍

ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് ആഘോഷിക്കുന്ന കൃണാൽ പാണ്ഡ്യ

ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷമാണ് പാണ്ഡ്യ ബ്രദേഴ്‌സ് തമ്മില്‍ അത്ര രസത്തില്‍ അല്ലെന്ന സംശയം ആരാധകര്‍ക്കുണ്ടായത്. ലോകകപ്പ് നേടിയ ടീമില്‍ ഹാര്‍ദ്ദിക്കും ഭാഗമായിരുന്നു. എന്നാല്‍ കിരീടനേട്ടത്തിന് ശേഷം ഹാര്‍ദ്ദിക്കിനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റ് ക്രുണാലോ, അദ്ദേഹത്തിന്റെ ഭാര്യ പാങ്കുരി ശര്‍മയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചില്ല.

Also Read: RCB vs MI: ദൈവത്തിന്റെ പോരാളികള്‍ക്ക് ശനിദശ; ആര്‍സിബിയോടും തോറ്റു

ഹാർദിക് പാണ്ഡ്യയും കൃണാൽ പരാണ്ഡ്യയും തമ്മിലുള്ള് പ്രശ്നം

Fighting between Hardik and Krunal pic.twitter.com/MVEVlNSctP

— Anshul Rathaur (@anshul_rathaur_) April 12, 2026

നേരത്തെ ഇരുവരും പരസ്പരം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കമന്റ് ചെയ്യുന്ന പതിവുണ്ടായിരുന്നു. സമീപകാലത്ത് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോലും പങ്കുവെച്ചിട്ടില്ല. മഹിക ശര്‍മയുമായുള്ള ഹാര്‍ദ്ദിക്കിന്റെ പ്രണയബന്ധത്തിന് ശേഷമാണ് പാണ്ഡ്യ ബ്രദേഴ്‌സിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണതെന്നാണ് ആരാധകരുടെ അനുമാനം. എന്നാല്‍ ഹാര്‍ദ്ദിക്കോ, ക്രുണാലോ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്