AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

T20 Captaincy: സൂര്യയുടെ പിന്‍ഗാമിയാകുമോ സഞ്ജു? ശ്രേയസ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍

Players who could become India's next T20 captain: സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാകുന്നത് ആരാകും? നിരവധി ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അക്‌സര്‍ പട്ടേല്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍.

T20 Captaincy: സൂര്യയുടെ പിന്‍ഗാമിയാകുമോ സഞ്ജു? ശ്രേയസ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍
സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 26 Apr 2026 | 03:45 PM

Indian T20 Captaincy Options: സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാകുന്നത് ആരാകുമെന്നത് ആരാധകര്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. നിരവധി ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നിലവിലെ വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍.

നിലവില്‍ 35-കാരനാണ് സൂര്യ. പ്രകടനവും അത്ര മികച്ചതല്ല. അടുത്ത ടി20 ലോകകപ്പ് മുന്‍നിര്‍ത്തി അധികം വൈകാതെ പുതിയ ക്യാപ്റ്റനെ ടീം മാനേജ്‌മെന്റ് കണ്ടെത്താനാണ് സാധ്യത. പരിചയസമ്പത്ത്, ഐപിഎല്ലിലെ പ്രകടനം തുടങ്ങിയവ കണക്കിലെടുത്താകും പുതിയ ക്യാപ്റ്റനെ നിശ്ചയിക്കുന്നത്. ഐപിഎല്‍ 2026-ലെ പ്രകടനം മാത്രം പരിഗണിച്ചാല്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കാവുന്ന താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍

ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചാല്‍ ശ്രേയസിനോളം യോഗ്യന്‍ വേറെയുണ്ടോയെന്ന് സംശയമാണ്. 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ജേതാക്കളാക്കിയ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലുമെത്തിച്ചു. ഈ സീസണിലും പഞ്ചാബ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Also Read: Sanju Samson: ‘അടുത്ത തവണ വരുമ്പോള്‍ കാണാം’! ആറാം ക്ലാസുകാരന് സഞ്ജുവിന്റെ സര്‍പ്രൈസ്; വീഡിയോ വൈറല്‍

ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും ജയിച്ചു. ഒരെണ്ണത്തില്‍ പോലും തോറ്റില്ല. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററായും മികച്ച പ്രകടനമാണ് ശ്രേയസ് കാഴ്ചവെയ്ക്കുന്നത്. 137 റണ്‍സുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ 11-ാമതാണ്.

ശുഭ്മാന്‍ ഗില്‍

ഏകദിന, ടെസ്റ്റ് ക്യാപ്റ്റനാണ് ശുഭ്മാന്‍ ഗില്‍. എല്ലാ ഫോര്‍മാറ്റുകളിലും ഒറ്റ ക്യാപ്റ്റനെന്ന നയം ബിസിസിഐ സ്വീകരിച്ചാല്‍ ഗില്‍ സൂര്യയുടെ പിന്‍ഗാമിയാകും. ക്യാപ്റ്റനെന്ന നിലയില്‍ തരക്കേടില്ലാത്ത പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്. ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. ദേശീയ ടീമില്‍ അവസരം കിട്ടിയപ്പോഴെല്ലാം നിരാശപ്പെടുത്തിയെങ്കിലും, ഐപിഎല്ലില്‍ താരം ഫോമിലാണ്. 165 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒമ്പതാമതുണ്ട്.

സഞ്ജു സാംസണ്‍

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. മുന്‍ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സഞ്ജു ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഫോമിലേക്ക് തിരികെയെത്തി. ഈ സീസണിലെ ആദ്യ സെഞ്ചുറിയും സ്വന്തം പേരില്‍ കുറിച്ചു. 137 റണ്‍സുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 12-ാമത്.

ഐപിഎല്‍ 2026-ലെ പ്രകടനം മാത്രം പരിഗണിച്ചാല്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ മികച്ച ഓപ്ഷനാണ്. എന്നാല്‍ ദേശീയ ടീമില്‍ പരിചയസമ്പത്തില്ലാത്തതാണ് തിരിച്ചടി. അക്‌സര്‍ പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നീ ഓപ്ഷനുകളും ടീം മാനേജ്‌മെന്റിന് പരിഗണിക്കാമെങ്കിലും ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമല്ല ഈ താരങ്ങള്‍ പുറത്തെടുക്കുന്നത്.

Follow Us