AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumbai Indians: ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ നിയമം ദുരുപയോഗം ചെയ്‌തോ? മുംബൈ ഇന്ത്യന്‍സ് പ്രതിക്കൂട്ടില്‍

Mumbai Indians face allegations over concussion substitution: മുംബൈ ഇന്ത്യന്‍സിനെതിരെ ആരോപണം. പരിക്കേറ്റ മിച്ചൽ സാന്റ്‌നറെ മാറ്റാൻ 'കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്' നിയമം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. നിയമം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. സാന്റ്നറിന് പകരക്കാരനായി ശാര്‍ദ്ദുല്‍ താക്കൂറിനെ എങ്ങനെയാണ് പരിഗണിക്കാനാവുകയെന്ന ചോദ്യവുമുയര്‍ന്നു.

Mumbai Indians: ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ നിയമം ദുരുപയോഗം ചെയ്‌തോ? മുംബൈ ഇന്ത്യന്‍സ് പ്രതിക്കൂട്ടില്‍
മുംബൈ ഇന്ത്യന്‍സ് താരം മിച്ചല്‍ സാന്റ്‌നര്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 24 Apr 2026 | 02:57 PM

മുംബൈ 24-04-2026: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ വന്‍ ആരോപണം. പരിക്കേറ്റ ഓൾറൗണ്ടർ മിച്ചൽ സാന്റ്‌നറെ മാറ്റാൻ ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ നിയമം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. ജസ്പ്രീത് ബുംറയുടെ പന്തിൽ സി‌എസ്‌കെ ബാറ്റ്സ്മാൻ കാർത്തിക് ശർമ്മയുടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സാന്റ്‌നര്‍ക്ക് തോളില്‍ പരിക്കേറ്റത്. ഉടന്‍ തന്നെ മുംബൈയുടെ മെഡിക്കല്‍ ടീമെത്തി സാന്റ്‌നറെ പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് താരം മൈതാനത്തേക്ക് തിരികെ വന്നില്ല. ബാറ്റും ചെയ്തില്ല. മുംബൈ ഇന്ത്യൻസ് ഡ്രസ്സിംഗ് റൂമിൽ ഇരിക്കുമ്പോൾ സാന്റ്‌നർ തന്റെ തോളിൽ ഐസ് വെച്ചിരിക്കുന്നത് കാണാമായിരുന്നു. സാന്റ്‌നര്‍ പോയതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് പകരം ശാര്‍ദ്ദുല്‍ താക്കൂറിനെ ഇറക്കാന്‍ മുംബൈ അനുമതി തേടി. ഇത് മാച്ച് റഫറി അംഗീകരിക്കുകയും ചെയ്തു. ഇതാണ് വിവാദമായത്.

കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. സാന്റ്നറിന് പകരക്കാരനായി ശാര്‍ദ്ദുലിനെ എങ്ങനെയാണ് പരിഗണിക്കാനാവുകയെന്ന ചോദ്യവുമുയര്‍ന്നു. സാന്റ്‌നർക്ക് പകരക്കാരനായി ഇറങ്ങാൻ ശാര്‍ദ്ദുല്‍ അതേ ശൈലിയിലുള്ള താരമല്ലല്ലോയെന്നാണ് വിമര്‍ശനം. സാന്റ്‌നര്‍ സ്പിന്‍ ഓള്‍ റൗണ്ടറാണ്. ശാര്‍ദ്ദുല്‍ പേസ് ബൗളര്‍ ഓള്‍ റൗണ്ടറും.

കൺ‌കഷൻ നിയമം

ഐപിഎല്‍ നിയമങ്ങള്‍ പ്രകാരം, ഒരു താരത്തിന് തലയ്ക്കോ കഴുത്തിനോ പരിക്കേറ്റാൽ മാത്രമേ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കൂ. മാച്ച് റഫറി കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് അനുവദിക്കുന്നതിന് മുമ്പ്‌ പരിക്കിന്റെ തീവ്രത മെഡിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിക്കണം.

സാന്റ്‌നര്‍ക്ക് തോളിലാണ് പരിക്കേറ്റത്. എന്നാല്‍ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പകരക്കാരനെ ആവശ്യപ്പെട്ടത്. കൺകഷൻ (തലയ്ക്ക് ആഘാതം) സംഭവിക്കുമ്പോഴോ അല്ലെങ്കിൽ അത് സംശയിക്കുമ്പോഴോ ഉടൻ തന്നെ കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നടത്താം.

സാന്റ്‌നര്‍ക്ക് പരിക്കേറ്റ സംഭവം-വീഡിയോ

അല്ലെങ്കില്‍ ഫീൽഡിലോ പുറത്തോ നടത്തിയ പരിശോധനയ്ക്ക് ശേഷം കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നടത്താം. പരിശോധനയ്ക്ക് ശേഷം താരം വീണ്ടും കളി തുടരുകയും പിന്നീട് ആഘാതത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുമ്പോഴും കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നടത്താം.

മഹേല ജയവർധനെയുടെ വിശദീകരണം

കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മുംബൈ പരിശീലകൻ മഹേല ജയവർധന മറുപടി നല്‍കി. സാന്റ്‌നർ ക്യാച്ചെടുക്കുമ്പോൾ അദ്ദേഹത്തിന്റെ കഴുത്തിനും തോളിലും ഒരേപോലെ പരിക്കേറ്റെന്നാണ് ജയവര്‍ധനെയുടെ വിശദീകരണം. മാനേജ്മെന്റ് ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ആവശ്യപ്പെട്ടപ്പോൾ, മാച്ച് റഫറി ഷാർദൂലിനെ പകരം അനുവദിച്ചുവെന്നും ജയവര്‍ധനെ വ്യക്തമാക്കി.

Also Read: Mukesh Choudhary: അമ്മയുടെ ചിതയെരിഞ്ഞ് തീരും മുമ്പ് മുകേഷ് കളിക്കാനിറങ്ങി; ആദരവ് അര്‍പ്പിച്ച് സഹതാരങ്ങള്‍

സാന്റ്‌നറുടെ തലയും കഴുത്തുമാണ് ആദ്യം ഇടിച്ചത്. തോളിലും ഇടിച്ചു. അദ്ദേഹം സ്കാനിംഗിന് പോയി. തിരിച്ചെത്തിയപ്പോൾ തലകറക്കം അനുഭവപ്പെട്ടു. അതുകൊണ്ട് അദ്ദേഹം വിശ്രമിക്കുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയതുകൊണ്ടാണ് സ്‌കാനിങിന് കൊണ്ടുപോയതെന്നും ജയവര്‍ധനെ വെളിപ്പെടുത്തി.

കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനായി അഭ്യര്‍ത്ഥിച്ചിരുന്നു. അത് അനുവദിക്കണമോയെന്നത്‌ മാച്ച് റഫറിയുടെയും അമ്പയർമാരുടെയും വിവേചനാധികാരമാണ്. അവര്‍ ശാര്‍ദ്ദുലിനെ അനുവദിച്ചുവെന്നും മുംബൈ പരിശീലകന്‍ വിശദീകരിച്ചു. പക്ഷേ, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്‌ അനുവദിച്ചിട്ടും മുംബൈയ്ക്ക് ജയിക്കാനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Follow Us