തലയുടെ ഓറ! ഡ്രോൺ ഷോയിലൂടെ ചെപ്പോക്കിന്റെ ആകാശത്ത് നിറഞ്ഞ് എംഎസ് ധോണി

MS Dhoni IPL Retirement: തന്റെ ഐപിഎൽ കരിയറിൽ 278 മത്സരങ്ങളിൽ കളിച്ച ധോണി, 38.30 ശരാശരിയിലും 137.45 സ്ട്രൈക്ക് റേറ്റിലും കൂടി ആകെ 5,439 റൺസ് നേടി. ഇതിൽ 24 അർധസെഞ്ചുറികളും 264 സിക്സറുകളും ഉൾപ്പെടുന്നു. 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ധോണിയുടെ അവസാന ഐപിഎൽ മത്സരം.

തലയുടെ ഓറ! ഡ്രോൺ ഷോയിലൂടെ ചെപ്പോക്കിന്റെ ആകാശത്ത് നിറഞ്ഞ് എംഎസ് ധോണി

Ms Dhoni Ipl Retirement Drone Show

Published: 

18 Nov 2026 | 07:34 PM

ചെ​ന്നൈയുടെ എല്ലാമെല്ലാമായ ‘തല’ എംഎസ് ധോണി ഐപിഎല്ലിലെ തന്റെ പ്രിയപ്പെട്ട മഞ്ഞക്കുപ്പായത്തോട് വിട പറഞ്ഞിരിക്കുന്നു. കളിക്കാരൻ എന്ന നിലയിലല്ല, ഇനി ചെ​ന്നൈ സൂപ്പർ കിങ്സിന്റെ മെന്റർ എന്ന നിലയിലായിരിക്കും എംഎസ് ധോണി ഐപിഎല്ലിൽ ഉണ്ടാകുക. ചരിത്രമായി മാറിയ ധോണി- സിഎസ്കെ കൂട്ടുകെട്ടിലെ ഒരു വലിയ അ‌ധ്യായത്തിനാണ് ഇതോടെ അ‌വസാനമായത്. ആൾക്കൂട്ടം മഞ്ഞക്കടലിരമ്പമായി മാറുന്ന ചെപ്പോക്കിന്റെ നായകൻ മഞ്ഞക്കുപ്പായത്തിൽ നിന്ന് വിരമിച്ചതിന് പിന്നാലെ അ‌ദ്ദേഹത്തിന് ആദരവുമായി സിഎസ്കെ രംഗത്തെത്തി. തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ അതിമനോഹരമായ ഒരു ഡ്രോൺ ഷോയിലൂടെയാണ് സിഎസ്കെ ധോണിക്ക് ആദരവ് അ‌ർപ്പിച്ചത്.

17 സീസണുകളിൽ ചെന്നൈക്ക് വേണ്ടി കളിച്ച ധോനി, ഐ.പി.എൽ 2027-ന് മുന്നോടിയായി പുതിയ ചുമതല ഏറ്റെടുക്കുമെന്ന് സിഎസ്കെ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 2008-ൽ ആരംഭിച്ച ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ തുടങ്ങിയ ധോണിയുടെ ഐതിഹാസികമായ ഐപിഎൽ കരിയറിനാണ് ഇതോടെ തിരശീല വീണത്. ഈ വമ്പൻ തീരുമാനം വന്നതിന് പിന്നാലെയാണ് ചെപ്പോക്കിന്റെ ആകാശത്ത് ധോണിയുടെ ഓർമ്മകൾ നിറച്ചുകൊണ്ട് ഡ്രോൺ ഷോ അ‌രങ്ങേറിയത്.

Also Read: IPL 2027 Auction: റീട്ടെൻഷൻ കഴിഞ്ഞു; താരലേലം ഇനിയെന്ന്? അറിയേണ്ടതെല്ലാം

സിഎസ്‌കെയുടെ ഇൻസ്റ്റാഗ്രാം ലൈവിൽ സംപ്രേഷണം ചെയ്ത ലൈറ്റ് ഷോയിൽ, ഐപിഎൽ ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ രചിച്ച ധോണിയുടെ മുഖം, അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ഹെലികോപ്റ്റർ ഷോട്ട്’, വിക്കറ്റിന് പിന്നിൽ നിന്നുള്ള സ്റ്റമ്പിംഗ്, കൂടാതെ അദ്ദേഹത്തിന്റെ ജേഴ്സി നമ്പറായ ‘ഏഴ്’ ഉൾക്കൊള്ളുന്ന “താല ഫോറെവർ” (Thala Forever) എന്നീ ദൃശ്യങ്ങൾ ആകാശത്ത് തെളിഞ്ഞു.

തന്റെ ഐപിഎൽ കരിയറിൽ 278 മത്സരങ്ങളിൽ കളിച്ച ധോണി, 38.30 ശരാശരിയിലും 137.45 സ്ട്രൈക്ക് റേറ്റിലും കൂടി ആകെ 5,439 റൺസ് നേടി. ഇതിൽ 24 അർധസെഞ്ചുറികളും 264 സിക്സറുകളും ഉൾപ്പെടുന്നു. 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ധോണിയുടെ അവസാന ഐപിഎൽ മത്സരം. തുടർന്ന് കാൽ പേശികൾക്കുണ്ടായ പരിക്കിനെത്തുടർന്ന് 2026 സീസണിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചില്ല.

തന്റെ ഐപിഎൽ കരിയറിലെ ഭൂരിഭാഗം സമയവും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമായിരുന്നെങ്കിലും, ചെന്നൈ സൂപ്പർ കിംഗ്സിനെ ടൂർണമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത 2016, 2017 സീസണുകളിൽ ​ധോണി റൈസിംഗ് പൂനെ സൂപ്പർജയന്റ് ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2018-ൽ ധോണി വീണ്ടും സിഎസ്കെയിലേക്ക് തിരിച്ചെത്തുകയും, ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് തന്റെ മികവ് ഒരിക്കൽ കൂടി വ്യക്തമാക്കുകയും ചെയ്തതും ചരിത്രം.

English Summary

Following legendary player MS Dhoni’s retirement from the IPL, CSK paid tribute to him with a spectacular drone show. The light show broadcast live on CSK’s Instagram featured images in the sky including Dhoni’s face, his iconic ‘helicopter shot’, a stumping from behind the stumps, and the phrase “Thala Forever” accompanied by his jersey number, ‘seven’.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ