“മൈൻ പൽ ദോ പൽ കാ ശായർ…”! ഒരിക്കല്‍ കൂടി ധോണി ആ പാട്ട് പങ്കുവെച്ചു; ആരാധകരുടെ നെഞ്ചുലഞ്ഞു

MS Dhoni’s Farewell Song: 1976-ല്‍ പുറത്തിറങ്ങിയ 'കഭി കഭി' എന്ന ചിത്രത്തിലെ ഗാനത്തിന്റെ രണ്ട് പതിപ്പുകളാണ് തന്റെ ഓരോ വിരമിക്കല്‍ പ്രഖ്യാപത്തിലും ധോണി ഉള്‍പ്പെടുത്തിയത്. 'മൈന്‍ പല്‍ ദോ പല്‍ കാ ശായര്‍', 'മൈന്‍ ഹര്‍ ഏക് പല്‍ കാ ശായര്‍' എന്നിങ്ങനെയാണ് ആ ഗാനത്തിന്റെ പ്രധാന രണ്ട് പതിപ്പുകള്‍.

മൈൻ പൽ ദോ പൽ കാ ശായർ...! ഒരിക്കല്‍ കൂടി ധോണി ആ പാട്ട് പങ്കുവെച്ചു; ആരാധകരുടെ നെഞ്ചുലഞ്ഞു

MS Dhoni IPL Retirement

Updated On: 

17 Nov 2026 | 09:19 PM

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ആ പ്രഖ്യാപനം ഒടുവില്‍ എത്തി. പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖമായിരുന്ന എംഎസ് ധോണി ഐപിഎല്ലിനോട് ഔദ്യോഗികമായി വിട പറഞ്ഞിരിക്കുന്നു. അടുത്ത സീസണില്‍ ചെന്നൈയുടെ മെന്ററായി ധോണിയെത്തുമെങ്കിലും, കളിക്കളത്തില്‍ ‘തല’യുടെ സാന്നിധ്യം ആരാധകര്‍ മിസ് ചെയ്യും. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത ശൂന്യതയാണ് ബാക്കിയാക്കുന്നത്. 2020-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമ്പോഴും, ഇപ്പോള്‍ ഐപിഎല്ലില്‍ നിന്ന് പടിയിറങ്ങുമ്പോഴും തന്റെ വിരമിക്കല്‍ പ്രഖ്യാപനങ്ങള്‍ ധോണി സവിശേഷമാക്കിയിട്ടുണ്ട്.

1976-ല്‍ പുറത്തിറങ്ങിയ ‘കഭി കഭി’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ രണ്ട് പതിപ്പുകളാണ് തന്റെ ഓരോ വിരമിക്കല്‍ പ്രഖ്യാപത്തിലും ധോണി ഉള്‍പ്പെടുത്തിയത്. ‘മൈന്‍ പല്‍ ദോ പല്‍ കാ ശായര്‍’, ‘മൈന്‍ ഹര്‍ ഏക് പല്‍ കാ ശായര്‍’ എന്നിങ്ങനെയാണ് ആ ഗാനത്തിന്റെ പ്രധാന രണ്ട് പതിപ്പുകള്‍. 2020 ഓഗസ്ത് 15-ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുമ്പോള്‍ മൈന്‍ പല്‍ ദോ പല്‍ കാ ശായര്‍ എന്ന ഗാനമാണ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Also Read: Chennai Super Kings: മിഷന്‍ സമ്മര്‍ 2027; ചെന്നൈ നിലനിര്‍ത്തിയത് സഞ്ജുവടക്കം 17 പേരെ; അവശേഷിക്കുന്നത് 28.05 കോടി

“ഇതുവരെയുള്ള നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി. 19:29 മണി മുതൽ എന്നെ വിരമിച്ചതായി കണക്കാക്കുക” എന്ന ക്യാപ്ഷനോടെയാണ് തന്റെ കരിയറിലെ ചില ചിത്രങ്ങളടങ്ങിയ റീല്‍ പങ്കുവെച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്.

വീണ്ടും അതേ പാട്ട്, മറ്റൊരു രൂപത്തില്‍

ഇപ്പോള്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ ‘മൈന്‍ ഹര്‍ ഏക് പല്‍ കാ ശായര്‍’ എന്ന ഭാഗമാണ് ധോണി പങ്കുവെച്ചത്. “എന്റെ ധാരണ തെറ്റാണെന്ന് ആരാധകർ തെളിയിച്ചു; അത് അംഗീകരിക്കാൻ ഇതിലും മികച്ചൊരു ഗാനമില്ല. ഒരുപക്ഷേ, എനിക്ക് ആ തെറ്റ് പറ്റാനും, പിന്നീട് അത് അംഗീകരിക്കാനും വേണ്ടിയാകാം ഈ ഗാനത്തിന്റെ രണ്ട് പതിപ്പുകൾ തയ്യാറാക്കിയത്” എന്ന അടിക്കുറിപ്പോടെയായിരുന്നു ധോണി ഈ റീല്‍ പങ്കുവെച്ചത്.

കഴിഞ്ഞ സീസണില്‍ ധോണിക്ക് പരിക്ക് മൂലം ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഈ സീസണില്‍ താരം കളിക്കുമെന്നായിരുന്നു അവസാന നിമിഷം വരെ ആരാധകരുടെ പ്രതീക്ഷ.

English Summary

MS Dhoni has officially retired from the IPL, though he will serve as Chennai Super Kings’ mentor next season. For both his international retirement in 2020 and his recent IPL departure, he shared songs from the 1976 movie Kabhi Kabhie. He marked his 2020 exit with the song “Main Pal Do Pal Ka Shayar Hoon” and his latest retirement with “Main Har Ek Pal Ka Shayar Hoon.”

Loading...
Unable to load recommendations.
Follow Us
ഡെയ്ലി യൂസിന് അടിപൊളി- ഹോണ്ട ഷൈൻ 125 WS
8000mAh ബാറ്ററിയുണ്ട്! ഓപ്പോ റെനോ 17 ലോഞ്ച് ചെയ്തു
പുറമേ ക്രിസ്പി ഉള്ളിൽ സോഫ്റ്റ്! ചിക്കനില്ലാതെ ചിക്കൻ 65 തയ്യാറാക്കാം
ഐപിഎൽ ശമ്പളമില്ലെങ്കിലെന്ത്? ധോണിയുടെ ആസ്തി കോടികള്‍
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ