AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bachelor Party : അമൽ നീരദിന്റെ ഐഡിയ ആണത്, മനസ്സിൽ ചില കാര്യങ്ങൾ ഉറപ്പിച്ചിട്ടാണ് തുടങ്ങുക, ബാച്ച്ലർ പാർട്ടിയും അങ്ങനെ തന്നെ – ജ്യോതിർമയി

നവംബർ 19നാണ് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാച്ചിലർ പാർട്ടി ഡ്യുക്സ് എന്ന ചിത്രം തിയേറ്ററിൽ റിലീസിന് എത്തുന്നത്. അമൽ നീരദിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ മലയാള സിനിമയിലെ എല്ലാ തലമുറയിലും ഉള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൽ തീരത്തിന്റെ ജീവിതപങ്കാളി കൂടിയായ നടി ജ്യോതിർമയി ആണ്.

Bachelor Party : അമൽ നീരദിന്റെ ഐഡിയ ആണത്, മനസ്സിൽ ചില കാര്യങ്ങൾ ഉറപ്പിച്ചിട്ടാണ് തുടങ്ങുക, ബാച്ച്ലർ പാർട്ടിയും അങ്ങനെ തന്നെ – ജ്യോതിർമയി
JyothirmayiImage Credit source: Screen Grab
Amal KV
Amal KV | Published: 17 Nov 2026 | 08:01 PM

നവംബർ 19നാണ് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാച്ചിലർ പാർട്ടി ഡ്യുക്സ് എന്ന ചിത്രം തിയേറ്ററിൽ റിലീസിന് എത്തുന്നത്. അമൽ നീരദിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ മലയാള സിനിമയിലെ എല്ലാ തലമുറയിലും ഉള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൽ തീരത്തിന്റെ ജീവിതപങ്കാളി കൂടിയായ നടി ജ്യോതിർമയി ആണ്. സിനിമയുടെ റിലീസിന് മുന്നോടിയായി പോർട്രയൽസ് ബൈ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ സിനിമയെക്കുറിച്ചും അമൽ നീരദിന്റെ മേക്കിങ് ശൈലിയെ കുറിച്ചും ജ്യോതിർമയി തുറന്നു സംസാരിച്ചു.

ബാച്ചിലർ പാർട്ടി ഡ്യുക്സ് എന്ന സിനിമ സംഭവിക്കണമെന്ന ആദ്യ ചിന്ത വരുന്നത് അമൽ നീരദിൽ നിന്ന് തന്നെയാണ്. സിനിമ സംബന്ധിച്ച് ആശയം അമലിന്റെയാണ്. അടുത്ത പ്രൊജക്റ്റ് ഏത് ചെയ്യണം എന്ന് ആലോചിക്കുമ്പോൾ ആണ് ബാച്ചിലർ പാർട്ടി ഡ്യുക്സ് മുന്നിലേക്ക് വരുന്നതും പിന്നീടത് സിനിമയാക്കുന്നതും. പല പല പ്രൊജക്ടുകൾ മുന്നിലുണ്ടായിരുന്നു എങ്കിലും ബാച്ച്ലർ പാർട്ടിയാണ് കുറച്ചുകൂടി ഇപ്പോൾ നല്ലതാവുക എന്ന തോന്നലാണ് അമലിന് ഉണ്ടായത്. എന്നാൽ ഇത് ബാച്ചിലർ പാർട്ടിയുടെ ആദ്യത്തെ ഭാഗത്തിന്റെ തുടർച്ചയല്ല. കഥയോ, കഥാപാത്രങ്ങളോ, മറ്റൊരു കാര്യങ്ങളും പുതിയ ബാച്ചിലർ പാർട്ടി പിന്തുടരുന്നില്ല. പഴയ സിനിമയായി യാതൊരു ബന്ധവുമില്ല എന്നതാണ്. പൂർണ്ണമായും പുതിയൊരു സിനിമയാണിത്. സിനിമയുടെ പേര് തന്നെ ഇവരുടെ ബാച്ചിലർ പാർട്ടി എന്നാണ്. ബാച്ചിലർ പാർട്ടിയിലെ ഡ്യുക്സിലെ, ഡ്യുക്സ് എന്നത് ഇവരുടെ എന്നാണ് ഉദ്ദേശിക്കുന്നത് – ജ്യോതിർമയി പറഞ്ഞു.

ആദ്യത്തെ സിനിമ തീർച്ചയായും ഒരു ബെഞ്ച് മാർക്ക് ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആ സിനിമ ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നുമുണ്ട്. ആ ചിത്രത്തിന് സമാനമായി പുതിയ സിനിമയും ജനങ്ങളുടെ മനസ്സിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്ങനെയാണ് ഓരോ സിനിമയിലും ഇത്രയും വ്യത്യസ്തമായ രീതിയിൽ കഥാപാത്രങ്ങളെ പ്ലേസ് ചെയ്യുന്നതെന്നും അവരുടെ ലുക്കും വസ്ത്രധാരണവും ഉൾപ്പെടെ എങ്ങനെയാണ് ഇത്രയും മികച്ചതായി തിരഞ്ഞെടുക്കുന്നത് എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അമൽ നീരദിന്റെ സിനിമ മേക്കിങ് ശൈലിയെ കുറിച്ചും ജ്യോതിർമയി വെളിപ്പെടുത്തി.

സിനിമയുടെ തുടക്കത്തിൽ തന്നെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും, അത് എത്ര ചെറിയ റോൾ ആണെങ്കിൽ പോലും അവർക്ക് വേണ്ടി അമൽ മനസ്സിൽ ഒരു പ്രത്യേകം സ്കെച്ച് തയ്യാറാക്കും. അവരുടെ രീതികൾ എന്താണ് മാനറിസങ്ങൾ ഏത് വിധത്തിലാകണം സ്റ്റൈലിഗ് ഏതു വിധത്തിൽ വേണം എന്നുള്ള കാര്യങ്ങൾ അമലിന്റെ മനസ്സിൽ ഉണ്ടാകും. അതുകഴിഞ്ഞ് പ്രത്യേകം സ്റ്റൈലിസ്റ്റിനെ കൊണ്ടുവന്ന് ഒരു കഥാപാത്രങ്ങൾക്കും മേക്കോവർ നടത്തും, അല്പം നീണ്ട പ്രോസസ് ആണത്. ഓരോ കഥാപാത്രങ്ങളെയും നേരിട്ട് വിളിച്ച് ഫോട്ടോഷൂട്ട് ഉൾപ്പെടെ നടത്തിയതിനുശേഷം ആണ് ഷൂട്ടിങ്ങിലേക്ക് പോവുക എന്നും ജ്യോതിർമയി വെളിപ്പെടുത്തി.

Follow Us