AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Super Kings: മിഷന്‍ സമ്മര്‍ 2027; ചെന്നൈ നിലനിര്‍ത്തിയത് സഞ്ജുവടക്കം 17 പേരെ; അവശേഷിക്കുന്നത് 28.05 കോടി

CSK Retained and Released Players List for IPL 2027: ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍ അടക്കം 17 പേരെ. കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ട്രേഡ് ചെയ്ത ലിയം ലിവിങ്സ്റ്റണ്‍, ജാക്ക് എഡ്വേര്‍ഡ്‌സ് എന്നിവര്‍ കൂടി ചേരുമ്പോള്‍ 19 താരങ്ങള്‍ നിലവില്‍ ചെന്നൈ സ്‌ക്വാഡിലുണ്ട്.

Chennai Super Kings: മിഷന്‍ സമ്മര്‍ 2027; ചെന്നൈ നിലനിര്‍ത്തിയത് സഞ്ജുവടക്കം 17 പേരെ; അവശേഷിക്കുന്നത് 28.05 കോടി
Ruturaj Gaikwad and Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Nov 2026 | 08:27 PM

ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍ അടക്കം 17 പേരെ. കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ട്രേഡ് ചെയ്ത ലിയം ലിവിങ്സ്റ്റണ്‍, ജാക്ക് എഡ്വേര്‍ഡ്‌സ് എന്നിവര്‍ കൂടി ചേരുമ്പോള്‍ 19 താരങ്ങള്‍ നിലവില്‍ ചെന്നൈ സ്‌ക്വാഡിലുണ്ട്. ‘മിഷന്‍ സമ്മര്‍ 2027’ എന്ന പേരില്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ചെന്നൈ പുറത്തുവിട്ടിട്ടുണ്ട്. വിരമിച്ചെങ്കിലും എംഎസ് ധോണി മെന്ററായി തുടരും. ധോണിയെ കൂടാതെ 10 താരങ്ങളെയാണ് ചെന്നൈ ഒഴിവാക്കിയത്.

സ്‌പെണ്‍സര്‍ ജോണ്‍സണ്‍, അമാന്‍ ഖാന്‍, പ്രശാന്ത് വീര്‍, മാറ്റ് ഷോര്‍ട്ട്, മാറ്റ് ഹെന്റി, മക്‌നീല്‍ നൊറോണ, സാക്കരി ഫോള്‍ക്ക്‌സ്, കുല്‍ദീപ് യാദവ്, ഡിയാന്‍ ഫോറസ്റ്റര്‍, ആകാശ് മധ്‌വാല്‍ എന്നിവരെയാണ് ചെന്നൈ ഒഴിവാക്കിയത്. ഖലീല്‍ അഹമ്മദ്, നഥാന്‍ എലിസ് എന്നിവരെ സണ്‍റൈസേഴ്‌സിലേക്ക് ട്രേഡ് ചെയ്തിരുന്നു.

റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, ശിവം ദുബെ, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, ജാമി ഒവര്‍ട്ടണ്‍, കാര്‍ത്തിക് ശര്‍മ, നൂര്‍ അഹമ്മദ്, ഉര്‍വില്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍, അന്‍ഷുല്‍ കാംബോജ്, അഖീല്‍ ഹൊസൈന്‍, ഗുര്‍ജപ്‌നീത് സിങ്, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രാഹുല്‍ ചഹര്‍, ശ്രേയസ് ഗോപാല്‍, ലിയം ലിവിങ്സ്റ്റണ്‍, ജാക്ക് എഡ്വേര്‍ഡ്‌സ് എന്നിവരാണ് നിലവില്‍ സിഎസ്‌കെ സ്‌ക്വാഡിലുള്ളത്.

ചെന്നൈയുടെ ട്വീറ്റ്‌

സര്‍പ്രൈസ് നീക്കം

കഴിഞ്ഞ സീസണില്‍ 14.20 കോടി രൂപയ്ക്കാണ് ചെന്നൈ പ്രശാന്ത് വീറിനെ ടീമിലെടുത്തത്. എന്നാല്‍ താരത്തെ അടുത്ത സീസണിലേക്ക് നിലനിര്‍ത്താത്തത് അപ്രതീക്ഷിതമായി. ഇനി 28.05 കോടി രൂപയാണ് ചെന്നൈയ്ക്ക് അവശേഷിക്കുന്നത്. ഇനി താരലേലത്തിലൂടെ സിഎസ്‌കെയ്ക്ക് ആറു സ്ലോട്ടുകള്‍ നികത്താം. ഇതില്‍ രണ്ട് സ്ലോട്ടുകള്‍ വിദേശ താരങ്ങളുടേതാണ്.

Also Read: റീട്ടെന്‍ഷന് മുമ്പ് സര്‍പ്രൈസ് ട്രേഡിങ്; ഷമി രാജസ്ഥാനില്‍; കറന്‍ ലഖ്‌നൗവില്‍

അടുത്ത സീസണിലേക്ക് അടിമുടി അഴിച്ചുപണിതാണ് ചെന്നൈ എത്തുന്നത്. സപ്പോര്‍ട്ട് സ്റ്റാഫിലടക്കം മാറ്റം വരുത്തി. മുന്‍ സീസണുകളില്‍ ടീമിന്റെ അമരത്തുണ്ടായിരുന്ന സ്റ്റീഫന്‍ ഫ്‌ളെമിങ്, മൈക്ക് ഹസി തുടങ്ങിയവര്‍ ഇത്തവണ ടീമിനൊപ്പമില്ല. സഹീര്‍ ഖാനാണ് പുതിയ പരിശീലകന്‍. മോഹിത് ശര്‍മ ബൗളിങ് പരിശീലകനാകും. ആല്‍ബി മോര്‍ക്കല്‍, ഗാരെത് ബാറ്റി എന്നിവരാണ് സഹപരിശീലകര്‍. ജെയിംസ് ഫോസ്റ്റ് ഫീല്‍ഡിങ് കോച്ചായി പ്രവര്‍ത്തിക്കും. ശ്രീധരന്‍ ശ്രീറാമാണ് അസിസ്റ്റന്റ് ബൗളിങ് കോച്ച്.

English Summary

Ahead of IPL 2027, Chennai Super Kings retained 17 players, including captain Ruturaj Gaikwad and Sanju Samson. With Liam Livingstone and Jack Edwards traded in from Sunrisers Hyderabad, the current squad has 19 players. While MS Dhoni continues as a mentor after retiring, the franchise has released 10 players. CSK now enters the auction with a remaining purse of ₹28.05 crore to fill six slots, including two overseas spots.

Follow Us