AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oval Invicibles: ഓവൽ ഇൻവിസിബിൾസ് ഇനി എംഐ ലണ്ടൻ; ദി ഹണ്ട്രഡ് ടീമിൻ്റെ ഓഹരി വിറ്റതിൽ ആരാധക രോഷം

Oval Invicibles To MI London: ദി ഹണ്ട്രഡ് ലീഗിലെ ഓവൽ ഇൻവിസിബിൾസ് ഇനി എംഐ ലണ്ടൻ എന്നറിയപ്പെടും. ക്ലബിൻ്റെ 49 ശതമാനം ഓഹരികൾ റിലയൻസ് സ്വന്തമാക്കിയതോടെയാണ് പേരുമാറ്റം.

Oval Invicibles: ഓവൽ ഇൻവിസിബിൾസ് ഇനി എംഐ ലണ്ടൻ; ദി ഹണ്ട്രഡ് ടീമിൻ്റെ ഓഹരി വിറ്റതിൽ ആരാധക രോഷം
ഓവൽ ഇൻവിസിബിൾസ്Image Credit source: Social Media
abdul-basith
Abdul Basith | Published: 04 Dec 2025 21:41 PM

ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗ് ക്ലബ് ഓവൽ ഇൻവിസിബിൾസിൻ്റെ 49 ശതമാനം ഓഹരി വാങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ബാക്കി 51 ശതമാനം ഓഹരി സറേ കൗണ്ടി ക്രിക്കറ്റ് ക്ലബിൻ്റെ പേരിലാവും. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൻ്റെ ഉടമസ്ഥതയിലായിരുന്ന ക്ലബാണ് ഓവൽ ഇൻവിസിബിൾസ്. ഇതാണ് റിലയൻസും സറേയും ചേർന്ന് വാങ്ങിയത്. ഇതോടെ വരുന്ന സീസൺ മുതൽ ക്ലബ് എംഐ ലണ്ടൻ എന്നാവും അറിയപ്പെടുക.

ദി ഹണ്ട്രഡിൻ്റെ മെൻ, വിമൻ ടൂർണമെൻ്റുകളിൽ ഇനി മുതൽ ഓവൽ ഇൻവിൻസിബിൾസ് എംഐ ലണ്ടൻ എന്നാവും അറിയപ്പെടുക. ദി ഹണ്ട്രഡിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ഓവൽ ഇൻവിസിബിൾസ്. വനിതാ ടീം 2021, 22 സീസണുകളിൽ കിരീടം നേടിയപ്പോൾ പുരുഷ ടീം കഴിഞ്ഞ മൂന്ന് സീസണുകളായി തുടർ ചാമ്പ്യന്മാരാണ്.

Also Read: SMAT 2025: കേരളത്തെ കണ്ടാൽ മുട്ട് വിറയ്ക്കുന്ന മുംബൈ; കഴിഞ്ഞ സീസണുകളിലെല്ലാം തിരിച്ചടി

ജോർഡൻ കോക്സ്, വിൽ ജാക്ക്സ്, സാം കറൻ, ടോം കറൻ, ഡോണോവൻ ഫെരേര, സാം ബില്ലിങ്സ്, റാഷിദ് ഖാൻ, ജേസൻ ബെഹ്റൻഡോർഫ്, ആദം സാമ്പ തുടങ്ങി മികച്ച താരങ്ങളാണ് പുരുഷ ടീമിലുള്ളത്. മെഗ് ലാനിങ്, മരിസേൻ കാപ്പ്, അലിസ് കാപ്സി, ലോറൻ ഹിൽ, അമാൻഡ വെല്ലിങ്ടൺ തുടങ്ങിയ താരങ്ങൾ വനിതാ ടീമിലുണ്ട്.

മുംബൈ ഫ്രാഞ്ചൈസിക്ക് ലോകത്തെ വിവിധ ടി20 ലീഗുകളിൽ ടീമുകളുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ്, ദക്ഷിണാഫ്രിക്ക ടി20 ലീഗായ എസ്എ20, ഇൻ്റർനാഷണൽ ലീഗ് ടി20, മേജർ ലീഗ് ക്രിക്കറ്റ്, വനിതാ പ്രീമിയർ ലീഗ് എന്നീ ലീഗുകളിലൊക്കെ എംഐയുടെ ടീമുകളുണ്ട്. ഇതിനൊപ്പമാണ് ഇപ്പോൾ ദി ഹണ്ട്രഡ് ലീഗിലും എംഐ മാനേജ്മെൻ്റ് ടീം വാങ്ങിയിരിക്കുന്നത്. ഓവൽ ഇൻവിസിബിൾസിൻ്റെ പേര് എംഐ ലണ്ടൻ എന്നാക്കിയതിൽ ആരാധകരോഷവുമുണ്ട്.