R Aswhin: എന്തൊക്കെ ബഹളമായിരുന്നു; ഒടുവിൽ ഐഎൽടി20യിൽ അശ്വിനെ വാങ്ങാൻ ആളില്ല!
R Ashwin Unsold In ILT20 Auction: ഐഎൽടി20 ലേലത്തിൽ ഇന്ത്യയുടെ മുൻ താരം ആർ അശ്വിനെ വാങ്ങാൻ ആളില്ല. 1,20,000 ഡോളറിൻ്റെ റെക്കോർഡ് തുകയായിരുന്നു അടിസ്ഥാനവില.
ഇൻ്റർനാഷണൽ ലീഗ് ടി20 ലേലത്തിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ അൺസോൾഡ്! ക്രിക്കറ്റിൽ നിന്ന് വിരമിച്ച അശ്വിൻ ആദ്യമായി രജിസ്റ്റർ ചെയ്ത വിദേശ ടി20 ലീഗ് ആയിരുന്നു ഇൻ്റർനാഷണൽ ടി20 ലീഗ്. എന്നാൽ, ലേലത്തിൽ അശ്വിനെ ടീമിലെടുക്കാൻ ആരും തയ്യാറായില്ല. 1,20,000 ഡോളറിൻ്റെ റെക്കോർഡ് തുകയായിരുന്നു അശ്വിൻ്റെ ബേസ് തുക.
ഐഎൽടി20 ലീഗിലെ ഏറ്റവും ഉയർന്ന അടിസ്ഥാനവിലയുള്ള താരമായിരുന്നു ആർ അശ്വിൻ. അക്സിലറേറ്റഡ് ലേലത്തിൽ പോലും താരം എത്തിയില്ല. ആരും ലേലത്തിൽ ടീമിലെടുത്തില്ലെങ്കിലും ലീഗിൽ കളിക്കാൻ ഇനിയും താരത്തിന് സാധ്യതയുണ്ട്. രണ്ട് ടീമുകൾക്ക് വൈൽഡ് കാർഡ് സൈനിങ് ബാക്കിയുള്ളതിനാൽ അശ്വിനെ ഈ ടീമുകൾക്ക് സ്വന്തമാക്കാനാവും. എംഐ എമിറേറ്റ്സ്, ഡെസർട്ട് വൈപ്പേഴ്സ് ടീമുകൾക്കാണ് വൈൽഡ് കാർഡ് സൈനിങ്സ് ബാക്കിയുള്ളത്.
Also Read: India vs West Indies: ഇനി ഇന്ത്യയിറങ്ങുക ടെസ്റ്റ് ജഴ്സിയിൽ; വിൻഡീസിനെതിരായ പരമ്പര നാളെ ആരംഭിക്കും
ഡെസർട്ട് വൈപേഴ്സ് ടീം മാത്രമാണ് പാകിസ്താൻ താരങ്ങൾക്കായി രംഗത്തുവന്നത്. ഫഖർ സമാൻ, നസീം ഷാ, ഹസൻ നവാസ് എന്നീ താരങ്ങളെ അടിസ്ഥാനവിലയ്ക്ക് ഡേർട്ട് വൈപേഴ്സ് സ്വന്തമാക്കി. എന്നാൽ, വിദേശ ലീഗുകളിൽ കളിക്കാൻ പാകിസ്താൻ താരങ്ങൾക്ക് ഇതുവരെ ക്രിക്കറ്റ് ബോർഡ് എൻഒസി നൽകിയിട്ടില്ല. അഫ്ഗാനിസ്ഥാൻ താരങ്ങളായ ഖ്വൈസ് അഹ്മദ്, ഫരിദൂൻ ദാവൂദ്സായ് എന്നിവരും ഡെസർട്ട് വൈപേഴ്സിലാണ്.
വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ആന്ദ്രേ ഫ്ലച്ചറിനാണ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത്. 2,60,000 രൂപയാണ് ഫ്ലച്ചറിന് ലഭിച്ചത്. താരത്തെ എംഐ എമിറേറ്റ്സ് ടീമിലെത്തിച്ചു. യുഎഇ പേസർ ജുനൈദ് സിദ്ധിക്കിക്കായി ടീമുകൾ തമ്മിൽ കടുത്ത പോരാട്ടം നടന്നു. മുൻ രഞ്ജി ജേതാവ് അക്ഷയ് വഖാറെ ദുബായ് ക്യാപിറ്റൽസിലും അണ്ടർ 19 ടീം ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് അബുദാബി നൈറ്റ് റൈഡേഴ്സിലും കളിക്കും.