Ranji Trophy: സഞ്ജുവിന്റെ സഹതാരത്തിന്റെ പ്രകടനത്തില്‍ പകച്ച് കേരളം; ഗുജറാത്തിന് മേല്‍ക്കൈ

Ranji Trophy Kerala vs Gujarat Day 2 Report: രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഗുജറാത്തിന് മേല്‍ക്കൈ. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 534 എന്ന നിലയില്‍ ഗുജറാത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 74 എന്ന നിലയിലാണ് കേരളം.

Ranji Trophy: സഞ്ജുവിന്റെ സഹതാരത്തിന്റെ പ്രകടനത്തില്‍ പകച്ച് കേരളം; ഗുജറാത്തിന് മേല്‍ക്കൈ

Ranji Trophy Kerala vs Gujarat Day 2

Updated On: 

03 Nov 2026 | 06:27 PM

അഹമ്മദാബാദ്: രഞ്ജി ട്രോഫിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഗുജറാത്തിന് മേല്‍ക്കൈ. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 534 എന്ന നിലയില്‍ ഗുജറാത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 74 എന്ന നിലയിലാണ് കേരളം. 38 പന്തില്‍ 14 റണ്‍സുമായി സച്ചിന്‍ ബേബിയും, 30 പന്തില്‍ 21 റണ്‍സുമായി ക്യാപ്റ്റന്‍ വിഷ്ണു വിനോദുമാണ് ക്രീസില്‍. അഭിഷേക് പി നായര്‍ (30 പന്തില്‍ 10), രോഹന്‍ കുന്നുമ്മല്‍ (11 പന്തില്‍ 11), വരുണ്‍ നായനാര്‍ (29 പന്തില്‍ 17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഗുജറാത്തിനു വേണ്ടി അര്‍സന്‍ നഗ്വസ്വാല്ല രണ്ടും, ചിന്തന്‍ ഗജ ഒരു വിക്കറ്റും വീഴ്ത്തി.

അഞ്ച് വിക്കറ്റിന് 300 എന്ന നിലയിലാണ് ഗുജറാത്ത് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. 67 പന്തില്‍ 63 റണ്‍സുമായി ഉര്‍വില്‍ പട്ടേലും, 83 പന്തില്‍ 50 റണ്‍സുമായി വിശാല്‍ ജയ്‌സ്വാളുമായിരുന്നു ക്രീസില്‍. ശക്തമായ പ്രതിരോധമാണ് വിശാല്‍ കേരളത്തിന് മുന്നില്‍ തീര്‍ത്തത്. ഏകദിന ശൈലിയിലായിരുന്നു ഉര്‍വിലിന്റെ ബാറ്റിങ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സഞ്ജു സാംസണിന്റെ സഹതാരം കൂടിയായ ഉര്‍വിലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ഡബിള്‍ സെഞ്ചുറി നേടിയ ഉര്‍വിലിന്റെ പ്രകടനമാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 227 പന്തുകള്‍ നേരിട്ട താരം 210 റണ്‍സുമായി പുറത്താകാതെ നിന്നു. 17 ഫോറും, 6 സിക്‌സും അടങ്ങുന്നതായിരുന്നു ഉര്‍വിലിന്റെ ബാറ്റിങ്. ഗുജറാത്തിന്റെ രണ്ടാം ടോപ് സ്‌കോററായ വിശാല്‍ 120 പന്തില്‍ 77 റണ്‍സെടുത്തു.

Also Read: Ranji Trophy: ആദ്യ ദിനം ഗുജറാത്ത് 300 റണ്‍സ്; അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കേരളം

വിശാലിന് ശേഷം ക്രീസിലെത്തിയ ഗുജറാത്ത് ക്യാപ്റ്റന്‍ ചിന്തന്‍ ഗജയ്ക്ക് അധിക നേരം നിലയുറപ്പിക്കാനായില്ല. 13 പന്തില്‍ ഒരു റണ്‍സെടുത്ത ഗജയെ എന്‍ ബേസില്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ അമിത് ദേശായ് ഉര്‍വിലിനൊപ്പം ചേര്‍ന്ന് കേരള ബൗളര്‍മാരെ വലച്ചു. 64 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്. ഒമ്പതാമനായി ക്രീസിലെത്തിയ സിദ്ധാര്‍ത്ഥ് ദേശായിയും ശക്തമായ പ്രതിരോധം തീര്‍ത്തു. 94 പന്തില്‍ 18 റണ്‍സാണ് സിദ്ധാര്‍ത്ഥ് നേടിയത്. ഒമ്പതാമത്തെ വിക്കറ്റ് നഷ്ടമായതും ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ഗുജറാത്ത് തീരുമാനിക്കുകയായിരുന്നു.

ബേസിലിന് മൂന്ന് വിക്കറ്റ്‌

കേരളത്തിനായി എന്‍ ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദിത്യ സര്‍വതെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. എംഡി നിധീഷ്, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

English Summary

Urvil Patel’s unbeaten 210 powered Gujarat to 534/9 declared against Kerala. In response, Kerala struggled to 74/3 at stumps on Day 2. Arzan Nagwaswalla took two early wickets, while N Basil was Kerala’s best bowler with three.

Loading...
Unable to load recommendations.
Follow Us
പുതിയ നാല് ജിയോ പ്ലാനുകൾ; 147 രൂപ മുതൽ വില
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു