Ranji Trophy: ആദ്യ ദിനം ഗുജറാത്ത് 300 റണ്‍സ്; അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കേരളം

Ranji Trophy Kerala vs Gujarat Day 1 Report: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് 300 എന്ന നിലയിലാണ് ഗുജറാത്ത്‌. 67 പന്തില്‍ 63 റണ്‍സുമായി ഉര്‍വില്‍ പട്ടേലും, 83 പന്തില്‍ 50 റണ്‍സുമായി വിശാല്‍ ജയ്‌സ്വാളുമാണ് ക്രീസില്‍. കേരളത്തിനായി ബൗളര്‍മാരെല്ലാം ഓരോ വിക്കറ്റ് സ്വന്തമാക്കി.

Ranji Trophy: ആദ്യ ദിനം ഗുജറാത്ത് 300 റണ്‍സ്; അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കേരളം

Ranji Trophy Kerala vs Gujarat

Published: 

02 Nov 2026 | 06:11 PM

അഹമ്മദാബാദ്: രഞ്ജി ട്രോഫിയില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് 300 എന്ന നിലയിലാണ് ആതിഥേയര്‍. 67 പന്തില്‍ 63 റണ്‍സുമായി ഉര്‍വില്‍ പട്ടേലും, 83 പന്തില്‍ 50 റണ്‍സുമായി വിശാല്‍ ജയ്‌സ്വാളുമാണ് ക്രീസില്‍. കേരളത്തിനായി ബൗളര്‍മാരെല്ലാം ഓരോ വിക്കറ്റ് സ്വന്തമാക്കി. എംഡി നിധീഷ്, എന്‍ ബേസില്‍, ജലജ് സക്‌സേന, ആദിത്യ സര്‍വതെ. വൈശാഖ് ചന്ദ്രന്‍ എന്നിവരാണ് പന്തുകളെറിഞ്ഞത്. ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍മാരായ അഭിഷേക് ദേശായിയും, ആര്യ ദേശായിയും മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ഗുജറാത്തിന് 116 റണ്‍സ് സമ്മാനിച്ചു. 144 പന്തില്‍ 42 റണ്‍സെടുത്ത അഭിഷേകിനെ പുറത്താക്കി എംഡി നിധീഷാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. വണ്‍ ഡൗണായി എത്തിയ വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദിയെ അധികനേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ ബേസില്‍ അനുവദിച്ചില്ല. 14 പന്തില്‍ ഒമ്പത് റണ്‍സാണ് ത്രിവേദി നേടിയത്.

നാലാം വിക്കറ്റിലെ ആര്യന്‍ ദേശായ്-മനന്‍ ഹിംഗ്രാജിയ കൂട്ടുക്കെട്ട് ഗുജറാത്തിനെ മുന്നോട്ടുചലിപ്പിച്ചു. 37 പന്തില്‍ 33 റണ്‍സെടുത്ത ഹിംഗ്രാജിയയെ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളില്‍ എത്തിച്ച് ജലജ് സക്‌സേന ഈ പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്തു. തൊട്ടടുത്ത ഓവറില്‍ ആര്യ ദേശായിയെ വൈശാഖ് ചന്ദ്രനും വീഴ്ത്തി. സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെയാണ് (132 പന്തില്‍ 95) ആര്യ ദേശായി പുറത്തായത്.

Also Read: Sanju Samson: ‘സഞ്ജു എന്റെ ഫസ്റ്റ് ചോയ്സ്’; വിമർശിച്ച ആരാധകന് അശ്വിന്റെ രസകരമായ മറുപടി

വൈകാതെ ജയ്മീത് മനീഷ്ഭായ് പട്ടേലിനെ (21 പന്തില്‍ ഒന്ന്) ആദിത്യ സര്‍വതെയും വീഴ്ത്തിയതോടെ ഗുജറാത്തിന്റെ നില പരുങ്ങലിലായി. അഞ്ച് വിക്കറ്റിന് 189 എന്ന നിലയിലായിരുന്ന ഗുജറാത്തിനെ ഉര്‍വില്‍ പട്ടേല്‍-വിശാല്‍ ജയ്‌സ്വാള്‍ സഖ്യമാണ് കൈപിടിച്ചുയര്‍ത്തിയത്.

കേരളത്തിന് നിര്‍ണായകം

രഞ്ജി ട്രോഫിയില്‍ മുന്നോട്ടുപോക്കിന് ഗുജറാത്തിനെതിരെ കേരളത്തിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനെതിരെ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് കേരളം. മംഗലാപുരം കെസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 287 റണ്‍സിനുമാണ് ബംഗാള്‍ കേരളത്തെ തകര്‍ത്തത്.

സീസണിലെ ആദ്യ മത്സരത്തില്‍ ജമ്മു കശ്മീരിനോട് കേരളം സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ ഇന്നിങ്‌സ് ജയം സ്വന്തമാക്കി. ഇന്നിങ്‌സിനും 36 റണ്‍സിനുമായിരുന്നു ഒഡീഷയ്‌ക്കെതിരായ ജയം.

English Summary

Gujarat finished Day 1 at 300/5 against Kerala at the Narendra Modi Stadium. Openers Abhisshek Desaie and Aarya Desai built a strong 116-run foundation. Kerala bowlers fought back by taking quick wickets to reduce Gujarat to 189/5. Urvil Patel and Vishal Jayswal then anchored the innings with a solid unbeaten partnership.

Loading...
Unable to load recommendations.
Follow Us
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം