AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രണ്ട് 200MP ക്യാമറകൾ ഉണ്ട്; ഷവോമി 18 പ്രോ സീരീസ് ലോഞ്ചിന് ഒരുങ്ങി, ബാറ്ററി ശേഷിയിൽ മാറ്റം

Xiaomi 18 Pro series will launch globally in November: ഷവോമി 18 പ്രോ സീരീസിന്റെ ഭാഗമായി ഷവോമി 18 പ്രോ, ഷവോമി 18 പ്രോ മാക്സ് മോഡലുകൾ നവംബറിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. ഈ രണ്ട് മോഡലുകളും രണ്ട് മാസം മുമ്പ് (സെപ്റ്റംബറിൽ) ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഷവോമി 18 പ്രോ സീരീസ് ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

Prasanth Kumar
Prasanth Kumar | Published: 02 Nov 2026 | 02:10 PM
ഷവോമിയുടെ പ്രീമിയം മോഡലുകൾ അ‌ണിനിരക്കുന്ന ഷവോമി 18 പ്രോ സീരീസ് ഗ്ലോബൽ ലോഞ്ചിന് തയാറെടുത്തിരിക്കുന്നു. ഈ മാസം (നവംബർ) ഷവോമി 18 പ്രോ സീരീസിന്റെ ഭാഗമായി ഷവോമി 18 പ്രോ, ഷവോമി 18 പ്രോ മാക്സ് മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. ഈ രണ്ട് മോഡലുകളും രണ്ട് മാസം മുമ്പ് (സെപ്റ്റംബറിൽ) ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. (Image credit: Xiaomi)

1 / 6
ചൈനയിലെ ലോഞ്ചിന് പിന്നാലെ തന്നെ ഷവോമി 18 പ്രോ സീരീസിന്റെ ആഗോള ലോഞ്ച് സ്ഥിരീകരിച്ചിരുന്നു.  ഈ മാസം തന്നെ യൂറോപ്പ്, അമേരിക്കൻ ഭൂഖണ്ഡങ്ങൾ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഷവോമി 18 പ്രോയും 18 പ്രോ മാക്സും ലോഞ്ച് ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ലോഞ്ചിന് മുന്നോടിയായി ​ഇവയുടെ ഗ്ലോബൽ വേരിയന്റിലെ ഫീച്ചറുകളെക്കുറിച്ചുള്ള സൂചനകൾ ഷവോമി നൽകിത്തുടങ്ങിയിട്ടുണ്ട്.

2 / 6
 ​ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി 18 പ്രോ സീരീസ് മോഡലുകളിൽ നിന്ന് ചില വ്യത്യാസങ്ങൾ ഗ്ലോബൽ വേരിയന്റുകളിൽ ഉണ്ടാകും എന്നാണ് പുതിയ സൂചനകൾ വെളിപ്പെടുത്തുന്നത്. പ്രധാനമായും ബാറ്ററി ശേഷിയുടെ കാര്യത്തിലാണ് ഇപ്പോൾ മാറ്റം കണ്ടെത്തിയിരിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി ഇറ്റാലിയൻ വെബ്‌സൈറ്റിലൊന്നിൽ ഈ ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

3 / 6
ഇറ്റാലിയൻ വെബ്​സൈറ്റിലൂടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഷവോമി 18 പ്രോയുടെ ഗ്ലോബൽ വേരിയന്റിൽ 6,000 mAh ബാറ്ററിയും 90W ചാർജിംഗുമാണ് ഉണ്ടാവുക, ​ചൈനയിൽ ഇത്  7,000 mAh ബാറ്ററിയും 100W ചാർജിംഗും ആയിരുന്നു. അ‌തേപോലെ ഷവോമി 18 പ്രോ മാക്സ് മോഡലിൽ 7,050 mAh ബാറ്ററിയും 100W ചാർജിംഗും ആണ് ഉണ്ടാവുക. ചൈനീസ് വേരിയന്റിൽ ഇത് 8,500 mAh ബാറ്ററിയായിരുന്നു.

4 / 6
 LTPO 1–120 Hz OLED ഡിസ്‌പ്ലേ, 120 Hz AMOLED സെക്കൻഡറി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 പ്രോസസർ, 200MP മെയിൻ ക്യാമറ, 50MP 102° അൾട്രാ-വൈഡ് ക്യാമറ, 200 MP 5X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, IP69 റേറ്റിങ് എന്നിവ ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകും.

5 / 6
 ഷവോമി 18 പ്രോ സീരീസിന്റെ വിലയും ലിസ്റ്റിങ് വെളിപ്പെടുത്തി. 12GB + 256GB മോഡലിന് 1,398.90 യൂറോയും (ഏകദേശം  1,48,630 രൂപ), 12GB + 512GB മോഡലിന് 1,591.90 യൂറോയും (ഏകദേശം 1,69,135 രൂപ) ആണ് വില. ഷവോമി 18 പ്രോ മാക്സി'ന്റെ 12GB + 512GB മോഡലിന് 1,783.90 യൂറോ (ഏകദേശം 1,89,535 രൂപ) ആണ് വില. ഇത് അ‌ന്തിമ വില ആയിരിക്കില്ല. ഷവോമി 18 പ്രോ സീരീസ് ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും, ഗ്ലോബൽ വേരിയന്റിലെ ഫീച്ചറുകൾ തന്നെയാണോ ഇന്ത്യൻ വേരിയന്റിലും ഉണ്ടാകുക എന്ന് വ്യക്തമായിട്ടില്ല.

6 / 6
Follow Us