Sanju Samson: ‘സഞ്ജു എന്റെ ഫസ്റ്റ് ചോയ്സ്’; വിമർശിച്ച ആരാധകന് അശ്വിന്റെ രസകരമായ മറുപടി
Sanju Samson’s Poor Form Sparks Debate Ashwin Makes His Stand Clear: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലും സഞ്ജുവിന് വലിയ ഇന്നിങ്‌സ് കളിക്കാനായിരുന്നില്ല. 10 പന്തില്‍ നാല് റണ്‍സെടുത്താണ് താരം പുറത്തായത്. ഇതോടെ പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായി.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ബാറ്റിങ്ങില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. സഞ്ജുവിനെ ടീമിലെ ആദ്യ പരിഗണനയായി കാണുന്നതിനെ ചോദ്യം ചെയ്ത ആരാധകന് രസകരമായ മറുപടിയുമായാണ് അശ്വിന്‍ രംഗത്തെത്തിയത്. സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സ്, നിങ്ങളുടെ ഫുള്‍ ടൈം ഒബ്‌സഷന്‍ എന്നായിരുന്നു താരത്തിന്റെ മറുപടി.
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലും സഞ്ജുവിന് വലിയ ഇന്നിങ്‌സ് കളിക്കാനായിരുന്നില്ല. 10 പന്തില്‍ നാല് റണ്‍സെടുത്താണ് താരം പുറത്തായത്. ഇതോടെ പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായി. ഇതിന് പിന്നാലെയാണ് അശ്വിനെ ടാഗ് ചെയ്ത് ഒരു ആരാധകന്‍ രംഗത്തെത്തിയത്.
ഹലോ അശ്വിന്‍, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സ് സഞ്ജു പരമ്പരയിലുടനീളം നിരാശപ്പെടുത്തി എന്നായിരുന്നു ആരാധകന്റെ പരിഹാസം. ഇതിന് മറുപടിയായാണ് അശ്വിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സഞ്ജുവിനെ പിന്തുണയ്ക്കുന്നതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതിനൊപ്പം വിമര്‍ശകനെയും തമാശരൂപേണ താരം മറുപടിയിലൂടെ നേരിട്ടു.
അഞ്ച് മത്സരങ്ങളില്‍ സഞ്ജുവിന് നേടാനായത് 107 റണ്‍സ്
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ സഞ്ജുവിന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യ മത്സരത്തില്‍ 67 റണ്‍സെടുത്ത് താരം പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ആ മികവ് തുടരാനായില്ല. രണ്ടാം മത്സരത്തില്‍ 14 റണ്‍സും മൂന്നാം മത്സരത്തില്‍ 18 റണ്‍സുമാണ് നേടിയത്. നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളില്‍ നാല് റണ്‍സ് വീതം മാത്രമാണ് സഞ്ജുവിന് നേടാനായത്.
അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 107 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ നേടിയ 67 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ അവസാന നാല് മത്സരങ്ങളില്‍ ആകെ 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതോടെയാണ് ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
വൈഭവ് സൂര്യവംശിയുടെ പ്രകടനവും ചര്‍ച്ചയില്‍
സഞ്ജുവിന്റെ മോശം ഫോമിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനവും ടീമിന്റെ ഓപ്പണിങ് സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ച വൈഭവ് ഒരു മത്സരത്തില്‍ നാല് റണ്‍സും മറ്റൊന്നില്‍ 45 റണ്‍സും നേടി. ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ താരത്തിന് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
English Summary
R Ashwin has backed Sanju Samson despite his disappointing performance in the T20I series against New Zealand. Calling Samson his first choice, Ashwin gave a witty response to a fan who questioned his support for the Kerala batter.