AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ranji Trophy: ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം; കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

Gujarat Beats Kerala by an Innings in Ranji Trophy: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 58 റണ്‍സിനുമാണ് ഗുജറാത്ത് കേരളത്തെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സിനെക്കാളും കഷ്ടമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ കേരളം വെറും 197 റണ്‍സിന് പുറത്തായി.

Ranji Trophy: ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം; കേരളത്തിന് ഇന്നിങ്‌സ് തോല്‍വി
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന്റെ സച്ചിന്‍ ബേബിയുടെ ബാറ്റിങ്‌ Image Credit source: Kerala Cricket Association Facebook Page
Jayadevan AM
Jayadevan AM | Published: 05 Nov 2026 | 03:53 PM

അഹമ്മദാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 58 റണ്‍സിനുമാണ് ഗുജറാത്ത് കേരളത്തെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സിനെക്കാളും കഷ്ടമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ കേരളം വെറും 197 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഗുജറാത്ത് ഒമ്പത് വിക്കറ്റിന് 534 ഡിക്ലയേര്‍ഡ്, കേരളം ആദ്യ ഇന്നിങ്‌സില്‍ 279, രണ്ടാം ഇന്നിങ്‌സില്‍ 197. 52 റണ്‍സെടുത്ത സച്ചിന്‍ ബേബി മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനായി പൊരുതിയത്. ഗുജറാത്തിനായി രണ്ടാം ഇന്നിങ്‌സിലും അര്‍സന്‍ നഗ്വസ്സാല മികച്ച രീതിയില്‍ പന്തെറിഞ്ഞു. നാലു വിക്കറ്റുകളാണ് താരം പിഴുതത്. സിദ്ധാര്‍ത്ഥ് ദേശായി രണ്ടും, ക്യാപ്റ്റന്‍ ചിന്തന്‍ ഗജയും, വിശാല്‍ ജയ്‌സ്വാളും, അമിത് ദേശായിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. 22 പന്തില്‍ ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് ഒമ്പതാം ഓവറില്‍ നഷ്ടമായി. തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഓപ്പണര്‍ അഭിഷേക് പി നായരിന് ഈ മത്സരത്തിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. 61 പന്തില്‍ 29 റണ്‍സ് നേടാനെ അഭിഷേകിന് സാധിച്ചുള്ളൂ. നാലാമനായി എത്തിയ വരുണ്‍ നായനാര്‍ക്കും ലഭിച്ച അവസരം മുതലാക്കാനായില്ല. 26 പന്തുകള്‍ നേരിട്ട വരുണിന് നേടാനായത് എട്ട് റണ്‍സ് മാത്രമാണ്. 25.3 ഓവറില്‍ വരുണ്‍ പുറത്താകുമ്പോള്‍ മൂന്ന് വിക്കറ്റിന് 63 എന്ന നിലയിലായിരുന്നു കേരളം.

സച്ചിന്‍ ബേബിയും, ക്യാപ്റ്റന്‍ വിഷ്ണു വിനോദും നടത്തിയ നാലാം വിക്കറ്റിലെ ചെറുത്തുനില്‍പാണ് കേരളത്തിന് അല്‍പം ആശ്വാസം പകര്‍ന്നത്. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പില്‍ 65 റണ്‍സാണ് കേരളത്തിന് ലഭിച്ചത്. 88 പന്തില്‍ 39 റണ്‍സെടുത്ത വിഷ്ണുവിനെ പുറത്താക്കി വിശാല്‍ ജയ്‌സ്വാളാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വിഷ്ണുവിന് ശേഷം ക്രീസിലെത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ വന്നപോലെ മടങ്ങി. ഏഴു പന്തില്‍ നാലു റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ റണ്ണൗട്ടാവുകയായിരുന്നു.

അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ സച്ചിനും ഔട്ടായതോടെ കേരളം വീണ്ടും തകര്‍ച്ച നേരിട്ടു. 182 പന്തില്‍ 52 റണ്‍സാണ് സച്ചിന്‍ നേടിയത്. തുടര്‍ന്ന് ആദിത്യ സര്‍വതെയും, ജലജ് സക്‌സേനയും കേരളത്തിനായി ചെറുത്തുനില്‍പിന് ശ്രമിച്ചു.

എന്നാല്‍ 82-ാം ഓവറില്‍ സര്‍വതെയും (70 പന്തില്‍ 30), 83-ാം ഓവറില്‍ സക്‌സേനയും (37 പന്തില്‍ 11) പുറത്തായതോടെ കേരളം പരാജയം ഉറപ്പിച്ചു. വൈശാഖ് ചന്ദ്രന്‍-17 പന്തില്‍ ഒമ്പത്, എംഡി നിധീഷ്-15 പന്തില്‍ പൂജ്യം, എന്‍ ബേസില്‍-നാലു പന്തില്‍ പൂജ്യം എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

നിരാശപ്പെടുത്തി ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍

കേരളത്തിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുന്നത് പതിവായിരിക്കുകയാണ്. മധ്യനിരയിലും, വാലറ്റത്തും നടത്തുന്ന ചെറുത്തുനില്‍പാണ് കേരളത്തിന് ആശ്വാസം. ആദ്യ ഇന്നിങ്‌സില്‍ കേരളം 279 റണ്‍സിന് പുറത്തായിരുന്നു.

Also Read: ദേ വീണ്ടും റെക്കോർഡ് കോലി! മൂന്നാമനായി 13000 റൺസ്, റൺചേസിൽ സച്ചിനെ പിന്നിലാക്കി, 50 പ്ലസ് റൺസിൽ ഫിഫ്റ്റിയും

65 പന്തില്‍ 66 റണ്‍സെടുത്ത വിഷ്ണു വിനോദ്, 116 പന്തില്‍ 58 റണ്‍സെടുത്ത ആദിത്യ സര്‍വതെ, 146 പന്തില്‍ 57 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍, 78 പന്തില്‍ 42 റണ്‍സെടുത്ത സച്ചിന്‍ ബേബി എന്നിവരുടെ പ്രകടനമാണ് ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന്റെ സ്‌കോര്‍ 250 കടക്കാന്‍ സഹായിച്ചത്.

നാലു വിക്കറ്റെടുത്ത അര്‍സന്‍ നഗ്വസ്വാല്ലയും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചിന്തന്‍ ഗജയും, രണ്ട് വിക്കറ്റെടുത്ത സിദ്ധാര്‍ത്ഥ് ദേശായിയും, ഒരു വിക്കറ്റ് സ്വന്തമാക്കിയ അമിത് ദേശായിയും ആദ്യ ഇന്നിങ്‌സില്‍ ഗുജറാത്തിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ 9 വിക്കറ്റിന് 533 എന്ന നിലയില്‍ ഗുജറാത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. പുറത്താകാതെ 227 പന്തില്‍ 210 റണ്‍സെടുത്ത ഉര്‍വില്‍ പട്ടേലിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആര്യ ദേശായി (132 പന്തില്‍ 95), വിശാല്‍ ജയ്‌സ്വാള്‍ (120 പന്തില്‍ 77 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

കേരളത്തിന്റെ നില പരുങ്ങലില്‍

ഗുജറാത്തിനെതിരായ മത്സരത്തിലെ മോശം പ്രകടനത്തോടെ കേരളത്തിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനോട് ഇന്നിങ്‌സിനും 287 റണ്‍സിനും തോറ്റിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ ജമ്മു കശ്മീരിനോട് സമനില വഴങ്ങി. രണ്ടാം മത്സരത്തില്‍ ഒഡീഷയെ ഇന്നിങ്‌സിനും 36 റണ്‍സിനും തോല്‍പിച്ചതാണ് ഏക ആശ്വാസം.

English Summary

Gujarat defeated Kerala by an innings and 58 runs in the Ranji Trophy match. Kerala’s top-order collapsed quickly during their second innings. A brief partnership by Sachin Baby and Vishnu Vinod provided some temporary resistance. This heavy defeat follows a difficult season for the Kerala cricket team.

Follow Us