India A vs UAE: ഹര്‍പ്രീത് സിങ് ഭാട്ടിയക്ക് സെഞ്ചുറി; ഇന്ത്യ എയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം

India A vs UAE Rising Stars Asia Cup 2026 Match Updates: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 249 റണ്‍സാണ് യുഎഇ അടിച്ചുകൂട്ടിയത്. 144 പന്തില്‍ 130 റണ്‍സെടുത്ത ഹര്‍പ്രീത് സിങ് ഭാട്ടിയയുടെ ബാറ്റിങ് മികവിലാണ് യുഎഇ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

India A vs UAE: ഹര്‍പ്രീത് സിങ് ഭാട്ടിയക്ക് സെഞ്ചുറി; ഇന്ത്യ എയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം

India A vs UAE

Updated On: 

24 Nov 2026 | 03:38 PM

ദോഹ: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 249 റണ്‍സാണ് യുഎഇ അടിച്ചുകൂട്ടിയത്. 144 പന്തില്‍ 130 റണ്‍സെടുത്ത ഹര്‍പ്രീത് സിങ് ഭാട്ടിയയുടെ ബാറ്റിങ് മികവിലാണ് യുഎഇ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ടോസ് നേടിയ യുഎഇ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു യുഎഇയുടെ തുടക്കം.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആര്യാന്‍ഷ് ശര്‍മയെ (നാലു പന്തില്‍ രണ്ട്) ഹര്‍ഷിത് റാണ പുറത്താക്കി. ആറാം ഓവറിലെ ആദ്യ പന്തില്‍ മറ്റൊരു ഓപ്പണറായ ആന്‍ഷ് തണ്ടനെ (15 പന്തില്‍ എട്ട്) അര്‍ഷാദ് ഖാനും വീഴ്ത്തി.

വണ്‍ ഡൗണായാണ് ഹര്‍പ്രീത് സിങ് ഭാട്ടിയ ക്രീസിലേക്ക് എത്തിയത്. മൂന്നാം വിക്കറ്റില്‍ മുഹമ്മദ് ഷബാദിനൊപ്പം (46 പന്തില്‍ 28) 71 റണ്‍സിന്റെയും, നാലാം വിക്കറ്റില്‍ ഈഥന്‍ കാള്‍ ഡിസൂസയ്‌ക്കൊപ്പം (37 പന്തില്‍ 25) 60 റണ്‍സിന്റെയും കൂട്ടുക്കെട്ട് സൃഷ്ടിച്ചു.

ഈ കൂട്ടുക്കെട്ടുകള്‍ യുഎഇയ്ക്ക് കരുത്തായി. ഷബാദിനെ ഹാര്‍ഷ് ദുബെയും, ഡിസൂസയെ ഷഹബാസ് അഹമ്മദും പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയവരില്‍ ക്യാപ്റ്റനും മലയാളിയുമായ ബാസില്‍ ഹമീദൊഴികെയുള്ള ബാറ്റര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

36 പന്തില്‍ 36 റണ്‍സുമായി ബാസില്‍ ഹമീദ് പുറത്താകാതെ നിന്നു. മറ്റ് യുഎഇ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: മുഹമ്മദ് അഫ്താബ് ആലം സഹീര്‍ ഷാ-ഏഴു പന്തില്‍ രണ്ട്, സാഹിദ് അലി-ഒമ്പത് പന്തില്‍ ഏഴ്, ഉദ്ദീഷ് സുരി-രണ്ട് പന്തില്‍ ഒന്ന്. നാലു വിക്കറ്റ് നേടിയ അര്‍ഷാദ് ഖാന്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കി. ഹര്‍ഷിത് റാണ, സൂര്യാന്‍ഷ് ഷെഡ്‌ഗെ, ഹാര്‍ഷ് ദുബെ, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം