Rohit Sharma: അറംപറ്റിയ വാചകങ്ങള്‍; രോഹിതിന്റെ 13 വര്‍ഷം പഴക്കമുള്ള ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍

Rohit Sharma's 13 year old post goes viral: 13 വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിതിന്റെ പഴയ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രോഹിത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് യാദൃശ്ചികമായി പങ്കുവച്ച ട്വീറ്റാണെങ്കിലും, താരം തന്റെ ഭാവി അന്നേ പ്രവചിച്ചിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്

Rohit Sharma: അറംപറ്റിയ വാചകങ്ങള്‍; രോഹിതിന്റെ 13 വര്‍ഷം പഴക്കമുള്ള ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍

രോഹിത് ശര്‍മ

Published: 

05 Oct 2025 | 07:03 PM

രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബിസിസിഐയ്‌ക്കെതിരെ പ്രതിഷേധമുയരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ മോശമായ ഭാഷയില്‍ ആരാധകര്‍ പങ്കുവച്ച ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. ഇതിനിടെ രോഹിത് 2012ല്‍ പങ്കുവച്ച ഒരു ട്വീറ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ”ഒരു യുഗത്തിന്റെ അവസാനവും (45), ഒരു പുതിയ യുഗത്തിന്റെ തുടക്കവും (77)” എന്നായിരുന്നു 2012 സെപ്തംബര്‍ 14ന് രോഹിത് പങ്കുവച്ച ട്വീറ്റ്. അന്ന് ആ ട്വീറ്റിന് കാര്യമായ പ്രസക്തിയില്ലായിരുന്നു.

എന്നാല്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിതിന്റെ പഴയ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രോഹിതിന്റെ ഐക്കണിക് ജേഴ്‌സി നമ്പര്‍ 45 ആയിരുന്നു. രോഹിതിന്റെ പിന്‍ഗാമിയായി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന്റെ ജേഴ്‌സി നമ്പര്‍ 77 ആണ്. രോഹിത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് യാദൃശ്ചികമായി പങ്കുവച്ച ട്വീറ്റാണെങ്കിലും, താരം തന്റെ ഭാവി അന്നേ പ്രവചിച്ചിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

രോഹിതിനെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എല്ലാ ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന നയം പിന്തുടരാനാണ് ബിസിസിഐയുടെ നീക്കം.

Also Read: Sanju Samson: ഏകദിന സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടാത്തത്‌ നന്നായി? കാരണം ഇതാണ്‌

അടുത്ത ലോകകപ്പിന് ശേഷം ഗില്ലിനെ ടി20 ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന് ഉറപ്പാണ്. ഇതോടെ എല്ലാ ഫോര്‍മാറ്റിലും ഗില്‍ ഇന്ത്യയുടെ ക്യാപ്റ്റനാകും. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്ന രീതിയ അപ്രായോഗികമാണെന്നാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.

രോഹിതിന്റെ പഴയ ട്വീറ്റ്‌

Loading...
Unable to load recommendations.
Follow Us
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി