AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju-Tharoor Chat: ‘രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി വിടല്ലേ’; ശശി തരൂരിനോട് സഞ്ജു സാംസണ്‍

Viral phone conversation between Sanju Samson and Shashi Tharoor: സഞ്ജു സാംസണും, ശശി തരൂരുമാണ് വീഡിയോയിലുള്ളത്. തരൂര്‍ സഞ്ജുവിനെ വിളിക്കുന്നതാണ് വീഡിയോയില്‍. ബാറ്റിങ് ടിപ്‌സ് തരാനാണോ വിളിച്ചതെന്ന് സഞ്ജു ചോദിച്ചപ്പോള്‍, ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നായിരുന്നു തരൂരിന്റെ മറുപടി

Sanju-Tharoor Chat: ‘രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി വിടല്ലേ’; ശശി തരൂരിനോട് സഞ്ജു സാംസണ്‍
സഞ്ജു സാംസണും ശശി തരൂരുംImage Credit source: facebook.com/superleaguekeralaofficial
jayadevan-am
Jayadevan AM | Published: 04 Oct 2025 21:21 PM

സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണ്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. രണ്ടാം സീസണിലെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് സൂപ്പര്‍ ലീഗ് കേരള പുറത്തുവിട്ട ചില പ്രമോ വീഡിയോകള്‍ വൈറലായിരുന്നു. തിരുവനന്തപുരം കൊമ്പന്‍സിന്റെ രക്ഷാധികാരികളിലൊരാളായ ശശി തരൂര്‍ എംപി, മലപ്പുറം എഫ്‌സിയുടെ സഹ ഉടമ സഞ്ജു സാംസണ്‍, ഫോഴ്‌സാ കൊച്ചിയുടെ സഹ ഉടമ പൃഥിരാജ്, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ബേസില്‍ ജോസഫ് എന്നിവരാണ് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, സൂപ്പര്‍ ലീഗ് കേരള ഏറ്റവുമൊടുവില്‍ പുറത്തുവിട്ട മറ്റൊരു വീഡിയോയും വൈറലാവുകയാണ്‌.

സഞ്ജു സാംസണും, ശശി തരൂരുമാണ് ഈ വീഡിയോയിലുള്ളത്. തരൂര്‍ സഞ്ജുവിനെ വിളിക്കുന്നതാണ് വീഡിയോയില്‍. ബാറ്റിങ് ടിപ്‌സ് തരാനാണോ വിളിച്ചതെന്ന് സഞ്ജു ചോദിച്ചപ്പോള്‍, ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നായിരുന്നു തരൂരിന്റെ മറുപടി. പിന്നീട് ഇരുവരും സ്വന്തം ക്ലബുകള്‍ക്ക് വേണ്ടി വാദിക്കുന്ന രസകരമായ സംഭാഷണമാണ് വീഡിയോയിലുള്ളത്.

മലയാളത്തില്‍ തുടങ്ങിയ സംഭാഷണം പിന്നീട് ഹിന്ദിയിലേക്കും, ഇംഗ്ലീഷിലേക്കും കടന്നു. ശശി തരൂരിന്റെ പതിവ് ശൈലിയിലുള്ള കടുകട്ടി ഇംഗ്ലീഷാണ് വീഡിയോയുടെ ഹൈലൈറ്റ്. രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റിവിടാന്‍ ശ്രമിക്കുന്നതെന്ന് എന്തിനാണെന്നായിരുന്നു ഇതുകേട്ട സഞ്ജു തിരിച്ചുചോദിച്ചത്. വീഡിയോ കലക്കിയെന്നാണ് ആരാധകരുടെ മറുപടി.

Also Read: Super League Kerala 2025: ഇനി കാല്‍പ്പന്താരവം, സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് തുടക്കം; എപ്പോള്‍, എവിടെ കാണാം?

സഞ്ജുവിന്റെയും തരൂരിന്റെയും സംഭാഷണം

സഞ്ജു സാംസണ്‍: സര്‍, ബാറ്റിങില്‍ എന്തെങ്കിലും ടിപ്‌സ് തരാന്‍ വിളിച്ചതാണോ? (മലയാളത്തില്‍)

ശശി തരൂര്‍: അല്ല സഞ്ജു. ക്രിക്കറ്റിനെക്കുറിച്ചല്ല, ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നത്. സൂപ്പര്‍ ലീഗ് കേരളയില്‍ ഇത്തവണ തിരുവനന്തപുരമാണ് കപ്പടിക്കാന്‍ പോകുന്നതെന്ന് പറയാനാണ് വിളിച്ചത് (മലയാളത്തില്‍)

സഞ്ജു സാംസണ്‍: സര്‍, എല്ലാ ബഹുമാനത്തോടെയും ഒരു കാര്യം പറയാം. മലപ്പുറം കളിക്കുന്നിടത്തോളം, തിരുവനന്തപുരത്തിന് ട്രോഫി കിട്ടാന്‍ പ്രയാസമായിരിക്കും ((ഹിന്ദിയില്‍).

ശശി തരൂര്‍: നമുക്ക് കാണാം സഞ്ജു. ഗ്രൗണ്ടിലേക്ക് വരൂ നമുക്ക് കാണാം (ഹിന്ദിയില്‍).

സഞ്ജു സാംസണ്‍: എന്താണ് സര്‍, ഒരു ഭീഷണിയുടെ സ്വരം? (മലയാളത്തില്‍)

ശശി തരൂര്‍: ഭീഷണിയോ? അതിന്റെ ആവശ്യമില്ല. ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. വസ്തുതകളുടെയും, അനിഷേധ്യമായ യാഥാര്‍ത്ഥ്യങ്ങളുടെയും, യുക്തിയുടെയും പിന്‍ബലത്തില്‍ ഞാന്‍ താങ്കളോട് പറയുന്നത് സത്യമാണ് (ഇംഗ്ലീഷില്‍, അതും തരൂരിന്റെ കടുകട്ടി ശൈലിയില്‍)

സഞ്ജു സാംസണ്‍: രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റിവിടുകയാണോ ശശി സര്‍ (ഹിന്ദിയില്‍).

വീഡിയോ കാണാം