AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Harshit Rana: ഹര്‍ഷിത് റാണ എന്ന ‘ഓള്‍ ഫോര്‍മാറ്റ്’ പ്ലയര്‍; ഗുട്ടന്‍സ് പിടികിട്ടാതെ ആരാധകര്‍

Harshit Rana Included In T20, ODI Squad Against Australia: ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ സെലക്ടര്‍ ക്രിസ് ശ്രീകാന്തും രംഗത്തെത്തി. ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥിരാംഗം മാത്രമേയുള്ളൂവെന്നും അത് ഹര്‍ഷിത് റാണയാണെന്നും ശ്രീകാന്ത് പരിഹസിച്ചു

jayadevan-am
Jayadevan AM | Published: 05 Oct 2025 17:30 PM
ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഹര്‍ഷിത് റാണ ഇടം നേടിയത് എങ്ങനെയെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സമീപകാലത്ത് ടെസ്റ്റ്, ടി20, ഏകദിനം തുടങ്ങി എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ ഹര്‍ഷിതിന് സാധിച്ചു. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റില്‍ മാത്രമാണ് ഉള്‍പ്പെടാതെ പോയത് (Image Credits: PTI)

1 / 5
ലഭിച്ച അവസരങ്ങളില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. അടുത്തിടെ കഴിഞ്ഞ ഏഷ്യാ കപ്പിലും ഹര്‍ഷിത് മോശം പ്രകടനമാണ് കാഴ്ചവച്ചത്. എന്നിട്ടും, ടീം മാനേജ്‌മെന്റ് ഹര്‍ഷിതിന് ഇത്ര മാത്രം പിന്തുണ നല്‍കാന്‍ കാരണമെന്തെന്നാണ് ആരാധകരുടെ ചോദ്യം (Image Credits: PTI)

2 / 5
സോഷ്യല്‍ മീഡിയയില്‍ ഹര്‍ഷിതിനെതിരെ ട്രോളുകളും വ്യാപകമാണ്. ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ സെലക്ടര്‍ ക്രിസ് ശ്രീകാന്തും രംഗത്തെത്തി. ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥിരാംഗം മാത്രമേയുള്ളൂവെന്നും അത് ഹര്‍ഷിത് റാണയാണെന്നും ശ്രീകാന്ത് പരിഹസിച്ചു (Image Credits: PTI)

3 / 5
അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ചിലര്‍ നന്നായി കളിച്ചാലും അവരെ എടുക്കില്ല. ചിലര്‍ നന്നായി കളിച്ചില്ലെങ്കിലും അവരെ എടുക്കുമെന്നും ശ്രീകാന്ത് വിമര്‍ശിച്ചു (Image Credits: PTI)

4 / 5
2027ലെ ലോകകപ്പ് ലക്ഷ്യമാക്കിയാണ് മുന്നോട്ടു പോകേണ്ടത്. പക്ഷേ, അങ്ങനെ ചെയ്യുന്നില്ലെന്ന് തോന്നുന്നു. ഹര്‍ഷിത് റാണയെയും, നിതീഷ് കുമാര്‍ റെഡ്ഡിയെയും പോലെയുള്ളവരെയാണ് തിരഞ്ഞെടുക്കുന്നതില്‍ ട്രോഫിയോട് 'ഗുഡ് ബൈ' പറയാമെന്നും ശ്രീകാന്ത് ആഞ്ഞടിച്ചു (Image Credits: PTI)

5 / 5