IPL 2026: സഞ്ജുവിന് ഫിറ്റ്‌നസില്ല; കോലിയെ മാതൃകയാക്കൂ; മലയാളിതാരത്തിന് ഉപദേശം

Sanju Samson Physical Fitness: സഞ്ജു സാംസണിന്റെ ഫിറ്റ്‌നസില്‍ അതൃപ്തി പ്രകടിപ്പിച്ച് സഞ്ജയ് മഞ്ജരേക്കര്‍. സഞ്ജുവിന് ദീര്‍ഘകാലം ക്രിക്കറ്റില്‍ തുടരണമെങ്കില്‍ വിരാട് കോലിയുടെ സഹായം തേടണമെന്നാണ് മഞ്ജരേക്കര്‍ നല്‍കുന്ന ഉപദേശം. സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന കാര്യത്തിൽ മഞ്ജരേക്കർക്കും തര്‍ക്കമില്ല.

IPL 2026: സഞ്ജുവിന് ഫിറ്റ്‌നസില്ല; കോലിയെ മാതൃകയാക്കൂ; മലയാളിതാരത്തിന് ഉപദേശം

സഞ്ജു സാംസണിന്റെ ബാറ്റിങ്‌

Published: 

06 May 2026 | 01:06 PM

Sanju Samson, 6-5-2026: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ ഫിറ്റ്‌നസില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സഞ്ജുവിന് ദീര്‍ഘകാലം ക്രിക്കറ്റില്‍ തുടരണമെങ്കില്‍ വിരാട് കോലിയുടെ സഹായം തേടണമെന്നാണ് മഞ്ജരേക്കര്‍ നല്‍കുന്ന ഉപദേശം. സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന കാര്യത്തിൽ മഞ്ജരേക്കർക്കും തര്‍ക്കമില്ല. എന്നാല്‍ ഫിറ്റ്‌നസ് കൂടുതല്‍ ഗൗരവമായി കാണണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. സ്പോർട്സ്‌സ്റ്റാറിന്റെ ഇൻസൈറ്റ് എഡ്ജ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിന് ഇപ്പോള്‍ 25 അല്ല പ്രായം. അദ്ദേഹം തന്റെ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിനിൽക്കുകയാണ്, അത് നിലനിർത്തുക എന്നതാണ് പ്രധാനം. അദ്ദേഹത്തിന് കോലിയെ മാതൃകയാക്കാം. സഞ്ജു ഇപ്പോഴും പൂർണ്ണമായ ശാരീരികക്ഷമതയിൽ ആണെന്ന് തോന്നുന്നില്ല. വിരാട് കോലിയെപ്പോലെ മികച്ചൊരു ഉദാഹരണം മുന്നിലുണ്ട്.ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നൽകിയതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും നീണ്ട ഒരു കരിയർ ഉണ്ടായതെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

കോലിക്ക്‌ അപാരമായ കഴിവുകളുണ്ട്. പക്ഷേ ശരീരം നിരാശപ്പെടുത്താതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. കാരണം അത് നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ്. കരിയർ ദീർഘിപ്പിക്കുന്നതിന് മികച്ച ഫിറ്റ്‌നസ് രീതികൾ സഞ്ജു അവലംബിക്കേണ്ടത് അനിവാര്യമാണെന്നാണ് മഞ്ജരേക്കറുടെ ഉപദേശം.

Also Read: IPL 2026 Orange Cap: ഓറഞ്ച് ക്യാപ് പോരാട്ടം വീണ്ടും ചൂടുപിടിക്കുന്നു; സഞ്ജു വീണ്ടും ടോപ് ഫൈവില്‍

വൈഭവ് സൂര്യവംശി ഉടൻ ഇന്ത്യൻ ടീമിലെത്തിയേക്കാം

വൈഭവ് സൂര്യവംശി ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായതെല്ലാം ഇതിനോടകം തന്നെ ചെയ്തുകഴിഞ്ഞുവെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. വൈറ്റ് ബോൾ ക്രിക്കറ്റില്‍ സൂര്യവംശിയുടെ ആക്രമണാത്മകവും നിർഭയവുമായ ബാറ്റിംഗ് രീതി എല്ലാവരെയും ആകർഷിച്ചു. ഓപ്പണർമാരുടെ നീണ്ട നിര കാത്തിരിക്കുന്നതിനാൽ സൂര്യവംശിയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താൻ കൂടുതൽ സമയമെടുത്തേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ഐപിഎൽ സീസണിൽ തകർപ്പൻ ഫോമിലുള്ള വൈഭവ് സൂര്യവംശി 10 മത്സരങ്ങളിൽ നിന്ന് 40.4 ശരാശരിയിൽ 404 റൺസ് നേടിക്കഴിഞ്ഞു. ഇന്ത്യൻ ടി20 ടീമിലേക്കുള്ള ഒരു ചവിട്ടുപടിയായാണ് ഐപിഎല്ലിനെ കാണുന്നത്. മഹാരാഷ്ട്രയ്‌ക്കെതിരെ സെഞ്ച്വറി നേടിയ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അദ്ദേഹത്തിന്റെ പ്രകടനം താന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്റെ യോഗ്യത തെളിയിച്ചു കഴിഞ്ഞുവെന്നാണ് താന്‍ കരുതുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഈ പ്രായത്തിൽ ഒരാൾ ഈ വേദിയിൽ ഇത്തരത്തിൽ തിളങ്ങുന്നുണ്ടെങ്കിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിന് സജ്ജനാണ്. സൂര്യവംശി തയ്യാറായിരിക്കാം. പക്ഷേ മറ്റുള്ളവർ അദ്ദേഹത്തിനായി വഴിമാറാൻ തയ്യാറാണോയെന്നും സഞ്ജയ് മഞ്ജരേക്കര്‍ ചോദിച്ചു. ഓപ്പണിങ് സ്ഥാനത്തേക്ക് കൂടുതല്‍ താരങ്ങള്‍ അവസരം കാത്തിരിക്കുന്നതാണ് മഞ്ജരേക്കര്‍ ഈ ചോദ്യം ഉന്നയിക്കാന്‍ കാരണം

പുതിയ തലമുറയിലെ ഭയമില്ലാത്ത ബാറ്റർമാരുടെ കൂട്ടത്തിലാണ് സൂര്യവംശിയെന്ന് മഞ്ജരേക്കർ നിരീക്ഷിച്ചു. എന്നാല്‍ ടെസ്റ്റില്‍ ഈ സമീപനം ഫലപ്രദമാകില്ല. എന്നാല്‍ ടെസ്റ്റില്‍ പന്തിനോട് ചേര്‍ന്നുനിന്നാണ് കളിക്കേണ്ടതെന്നും മഞ്ജരേക്കര്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ ടി20 ടീമില്‍ സൂര്യവംശിയെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. അയര്‍ലന്‍ഡ് പര്യടനത്തില്‍ സൂര്യവംശിയെ പരിഗണിക്കാനാണ് സാധ്യത.

English Summary

Sanju Samson is excelling as the CSK’ wicket-keeper in IPL 2026. Sanjay Manjrekar remains concerned about Samson’s physical fitness. Manjrekar advised him to follow Virat Kohli’s fitness regime to prolong his career. He believes better conditioning is vital since Sanju Samson must handle both batting and keeping.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്