Sanju Samson: ടി20 ലോകകപ്പില്‍ ആ സ്ഥാനം സഞ്ജു സാംസണ്‍ ഉറപ്പിച്ചു, വെല്ലുവിളി ഒഴിഞ്ഞു

Here is why Sanju Samson has solidified his place as a opener T20 World Cup 2026: സഞ്ജു സാംസണ്‍ ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവില്‍ ന്യൂസിലന്‍ഡ് പരമ്പരയ്ക്കും, ടി20 ലോകകപ്പിനുമുള്ള തീവ്രമായ പരിശീലനത്തിലാണ് സഞ്ജു.

Sanju Samson: ടി20 ലോകകപ്പില്‍ ആ സ്ഥാനം സഞ്ജു സാംസണ്‍ ഉറപ്പിച്ചു, വെല്ലുവിളി ഒഴിഞ്ഞു

Sanju Samson

Published: 

17 Jan 2026 | 07:05 PM

ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണറാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പ് ടീമില്‍ ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയില്ലെങ്കിലും, താരത്തെ അവസാന നിമിഷം സ്‌ക്വാഡിഡിലേക്ക് പരിഗണിച്ചേക്കുമെന്ന്‌ അഭ്യഹം വ്യാപകമായിരുന്നു. ടീമില്‍ മാറ്റം വരുത്താന്‍ ജനുവരി 31 വരെ ഐസിസി ടീമുകള്‍ക്ക് അനുമതി നല്‍കിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വ്യാപകമായത്.

ഇതിനിടെ തിലക് വര്‍മയ്ക്ക് പരിക്കേറ്റതോടെ സ്‌ക്വാഡില്‍ പൊളിച്ചെഴുത്തുകള്‍ ഉണ്ടാകുമെന്നായി പ്രചാരണം. എന്നാല്‍ ന്യൂസിലന്‍ഡ് പരമ്പരയില്‍ പരിക്കേറ്റ തിലകിന് പകരം ശ്രേയസ് അയ്യരെയാണ് ടീം പരിഗണിച്ചത്. അതും അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നെണ്ണത്തിലേക്ക് മാത്രമാണ് ശ്രേയസിനെ ഉള്‍പ്പെടുത്തിയത്. അവസാന രണ്ട് മത്സരങ്ങളില്‍ തിലക് തിരിച്ചെത്തും.

ഇതോടെ ഗില്ലിനെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് പൊളിച്ചുപണിയുമെന്ന അഭ്യൂഹങ്ങളുടെ മുനയൊടിഞ്ഞു. തിരിച്ചുവരവിനുള്ള ഗില്ലിന്റെ സാധ്യതകള്‍ അസ്തമിച്ചതോടെ നിലവില്‍ ഓപ്പണിങ് സ്ഥാനത്ത് സഞ്ജുവിന് മറ്റ് വെല്ലുവിളികളില്ല. ഇഷാന്‍ കിഷന്‍ ടീമിലുണ്ടെങ്കിലും താരത്തെ ഓപ്പണറായി കളിപ്പിക്കാന്‍ സാധ്യതയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണെങ്കിലും, ദേശീയ ടീമിനു വേണ്ടി കിഷാന്‍ കളിച്ചിട്ട് ഏറെ നാളായി.

Also Read: Sanju Samson: സഞ്ജു സാംസൺ വേഗത്തിൽ കളിക്കും, പക്ഷേ സ്ഥിരത പുലർത്തണമെന്നില്ല; മുന്‍ താരത്തിന്റെ നിരീക്ഷണം

മറുവശത്ത്, ഏഷ്യാ കപ്പിന് മുമ്പ് വരെ സഞ്ജുവും, അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഏഷ്യാ കപ്പില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും, ഓപ്പണറായും അവരോധിച്ചതോടെ സഞ്ജു മധ്യനിരയിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

എന്നാല്‍ തുടരെ തുടരെ അവസരം ലഭിച്ചിട്ടും തീര്‍ത്തും നിരാശജനകമായിരുന്നു ഗില്ലിന്റെ പ്രകടനം. ഇതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഗില്ലിനെ മാറ്റിനിര്‍ത്തി സഞ്ജു സാംസണിന് വീണ്ടും ഓപ്പണറായി അവസരം നല്‍കി.

മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു 22 പന്തില്‍ 37 റണ്‍സെടുത്തു. ഈ മത്സരത്തിലെ മികവാണ് ലോകകപ്പ് ടീമിലേക്ക് സഞ്ജുവിന് അവസരം നല്‍കിയതും, ഗില്ലിന് പുറത്തേക്ക് വഴിയൊരുക്കിയതും. അതുകൊണ്ട് തന്നെ, ലോകകപ്പില്‍ ഓപ്പണറായും, വിക്കറ്റ് കീപ്പറായും സഞ്ജു പ്ലേയിങ് ഇലവനിലുണ്ടാകുമെന്നതില്‍ സംശയങ്ങളില്ല. നിലവില്‍ ന്യൂസിലന്‍ഡ് പരമ്പരയ്ക്കും, ടി20 ലോകകപ്പിനുമുള്ള തീവ്രമായ പരിശീലനത്തിലാണ് സഞ്ജു. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നാരങ്ങ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം! ദാ ഇങ്ങനെ
രക്തദാനം ചെയ്യാൻ പാടില്ലാത്തവർ ആരെല്ലാം?
ചപ്പാത്തി കല്ലുപോലെ ആകില്ല; ഇതൊന്ന് പരീക്ഷിക്കൂ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഒറ്റനോട്ടത്തിൽ കണ്ടാൽ പെരുമ്പാമ്പാണെന്നെ പറയൂ, പക്ഷേ ഇനം വേറെയാ! അണലി