IPL 2027: സഞ്ജുവിന്റെ ഒപ്പം സിക്‌സര്‍ മഴ തീര്‍ക്കാന്‍ പഴയ സഹതാരം വരുന്നു; ട്രേഡിങ് പൂര്‍ത്തിയാക്കി ചെന്നൈ

CSK Complete Mega Trade Deal with SRH Ahead of IPL 2027: ഐപിഎല്‍ 2027-ന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ട്രേഡിങ് പൂര്‍ത്തിയാക്കി. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണും, ഓസീസ് താരം ജാക്ക് എഡ്വേര്‍ഡ്‌സും സിഎസ്‌കെയിലേക്ക് എത്തും. പകരം ഖലീല്‍ അഹമ്മദിനെയും, നഥാന്‍ എലിസിനെയും സണ്‍റൈസേഴ്‌സ് സിഎസ്‌കെയില്‍ നിന്നു സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സില്‍ സഹതാരങ്ങളായിരുന്ന സഞ്ജു സാംസണും, ലിയാം ലിവിങ്‌സ്റ്റണും വീണ്ടും ഐപിഎല്ലില്‍ ഒന്നിക്കുകയാണ്.

IPL 2027: സഞ്ജുവിന്റെ ഒപ്പം സിക്‌സര്‍ മഴ തീര്‍ക്കാന്‍ പഴയ സഹതാരം വരുന്നു; ട്രേഡിങ് പൂര്‍ത്തിയാക്കി ചെന്നൈ

ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

Published: 

05 Nov 2026 | 04:17 PM

ഐപിഎല്‍ 2027-ന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ട്രേഡിങ് പൂര്‍ത്തിയാക്കി. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണും, ഓസീസ് താരം ജാക്ക് എഡ്വേര്‍ഡ്‌സും സിഎസ്‌കെയിലേക്ക് എത്തും. പകരം ഖലീല്‍ അഹമ്മദിനെയും, നഥാന്‍ എലിസിനെയും സണ്‍റൈസേഴ്‌സ് സിഎസ്‌കെയില്‍ നിന്നു സ്വന്തമാക്കി. 2018 മുതല്‍ 2021 വരെ ഖലീല്‍ എസ്ആര്‍എച്ചിനായി കളിച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലെത്തിയതിന് ശേഷം താരം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഐപിഎല്‍ 2025 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ഖലീല്‍ 15 വിക്കറ്റുകള്‍ കൊയ്തിരുന്നു.

കഴിഞ്ഞ സീസണില്‍ ഖലീല്‍ അഞ്ച് മത്സരങ്ങളില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ചു. തുടര്‍ന്ന് വലതു തുടയിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് മറ്റ് മത്സരങ്ങളില്‍ കളിക്കാനായില്ല. ഓസീസിനായി അരങ്ങേറ്റം നടത്തുന്നതിന് മുമ്പ് തന്നെ എഡ്വേര്‍ഡ്‌സിനെ എസ്ആര്‍ച്ച് സ്വന്തമാക്കിയിരുന്നു. എന്നാല്‍ കാല്‍പ്പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് കഴിഞ്ഞ സീസണില്‍ കളിക്കാനായില്ല. കഴിഞ്ഞ സീസണില്‍ നഥാന്‍ എലിസിനും പരിക്ക് തിരിച്ചടിയായിരുന്നു.

ചെന്നൈയ്ക്ക് അതിരടി ലാഭം

നേരത്തെ 13 കോടി രൂപയ്ക്കാണ് എസ്ആര്‍എച്ച് ലിവിങ്സ്റ്റണിനെ സ്വന്തമാക്കിയത്. ആ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ആറു കോടി എന്ന കുറഞ്ഞ തുകയ്ക്ക് ലിവിങ്‌സ്റ്റണിനെ ഇപ്പോള്‍ സ്വന്തമാക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു. എന്നാല്‍ എഡ്വേര്‍ഡ്‌സിന് ലാഭമോ നഷ്ടമോ ഇല്ല. എസ്ആര്‍എച്ചില്‍ കിട്ടിയ മൂന്ന് കോടി രൂപ തന്നെയാണ് താരത്തിന് ചെന്നൈയിലെയും പ്രതിഫലം.

നിലവിലെ പ്രതിഫലത്തുകയായ രണ്ട് കോടി രൂപയ്ക്ക് തന്നെയാണ് എലിസ് സിഎസ്‌കെയിലെത്തുന്നത്. രണ്ട് പ്രധാന ബൗളര്‍മാരെ വിട്ടുകൊടുത്ത ചെന്നൈ താരലേലത്തില്‍ ഇനി കൂടുതല്‍ ബൗളര്‍മാരെ ലക്ഷ്യമിട്ടേക്കും.

സഞ്ജുവിന്റെ സഹതാരം

രാജസ്ഥാന്‍ റോയല്‍സില്‍ സഹതാരങ്ങളായിരുന്ന സഞ്ജു സാംസണും, ലിയാം ലിവിങ്‌സ്റ്റണും വീണ്ടും ഐപിഎല്ലില്‍ ഒന്നിക്കുകയാണ്. പന്ത് അനായാസം ബൗണ്ടറി കടത്താന്‍ കഴിവുള്ള ഇരുവരും ചേരുന്നതോടെ ചെന്നൈ ‘സിക്‌സര്‍മഴ’ തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലിവിങ്സ്റ്റണിന്റെ ഓള്‍ റൗണ്ട് മികവും ചെന്നൈയ്ക്ക് ബോണസാണ്.

ജാക്ക് എഡ്വേര്‍ഡ്‌സും ഓള്‍ റൗണ്ടറാണ്. രണ്ട് ഓള്‍ റൗണ്ടര്‍മാരെ ട്രേഡിങിലൂടെ നേടാനായത് ചെന്നൈയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Also Read: Sanju Samson: ‘പോ മോനേ ദിനേശാ’യുടെ അര്‍ഥം തേടി സഞ്ജു; കിടിലന്‍ മറുപടിയുമായി മോഹന്‍ലാല്‍

ഹാര്‍ദ്ദിക് പാണ്ഡ്യയെ വേണ്ട

നേരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യയെ ട്രേഡിങിലൂടെ ചെന്നൈ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു നീക്കത്തിന് ചെന്നൈ മുതിര്‍ന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ട്രേഡിങ്. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ പാണ്ഡ്യയെ ട്രേഡിങിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

English Summary

Chennai Super Kings and Sunrisers Hyderabad completed a trade ahead of IPL 2027. CSK acquired Liam Livingstone and Jack Edwards from SRH. In return, SRH signed Khaleel Ahmed and Nathan Ellis from CSK. This strategic swap helps CSK gain two impactful all-rounders while saving auction budget.

Loading...
Unable to load recommendations.
Follow Us
ഓട്സും പീനട്ട് ബട്ടറുമുണ്ടോ? പ്രോട്ടീൻ ബാർ ഇനി വീട്ടിലുണ്ടാക്കാം!
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി