Sanju Samson: സഞ്ജുവിന്റെ കൂടെ കട്ടയ്ക്ക് നിന്ന് ഡികെയും, ഭോഗ്ലെയും; വൈഭവിന് വേണ്ടി പൊസിഷന്‍ മാറ്റരുത്
Dinesh Karthik and Harsha Bhogle supports Sanju Samson: സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി തുടരണമെന്ന് ദിനേശ് കാര്‍ത്തിക്കും, ഹര്‍ഷ ഭോഗ്ലെയും. പകരക്കാരനായി എത്തുന്ന വൈഭവിനെ കളിപ്പിക്കാന്‍ ടീം കോമ്പിനേഷന്‍ പൊളിച്ചുപണിയുന്നത് ശരിയല്ലെന്നാണ് ഭോഗ്ലെയുടെ നിലപാട്. മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജുവിന്റെയും, അഭിഷേകിന്റെയും ബാറ്റിങ് പൊസിഷന്‍ മാറ്റിയാല്‍ അത് നീതികേടാകുമെന്ന് ദിനേശ് കാര്‍ത്തിക്ക്.

സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും ബാറ്റിങ് പരിശീലിക്കുന്നു
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും പരിക്കേറ്റ ഇഷാന് കിഷന് കളിക്കില്ലെന്ന് വ്യക്തമായതോടെ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തുമെന്ന് വ്യക്തമായിരിക്കുകയാണ്. രണ്ടാം ടി20യില്‍ വണ്‍ ഡൗണായി കളിച്ച വൈഭവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എട്ടു പന്തുകളില്‍ നിന്ന് നാലു റണ്‍സെടുത്ത് വൈഭവ് ഔട്ടായി. ഇതിന് പിന്നാലെ വൈഭവിനെ ഓപ്പണറാക്കണമെന്നും, സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുരളി കാര്‍ത്തിക്ക്, ആര് അശ്വിന് തുടങ്ങിയ മുന്‍ താരങ്ങള്‍ രംഗത്തെത്തി. ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ വൈഭവിനെ ഓപ്പണറാക്കാന്‍ സഞ്ജുവിനെ വണ്‍ ഡൗണാക്കുമോയെന്ന് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ നിലവിലെ ടീം കോമ്പിനേഷന്‍ മാറ്റരുതെന്നും, സഞ്ജുവും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി തുടരണമെന്നും ആവശ്യപ്പെട്ട് മുന്‍ താരം ദിനേശ് കാര്‍ത്തിക്കും, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയും രംഗത്തെത്തി. പകരക്കാരനായി എത്തുന്ന വൈഭവിനെ കളിപ്പിക്കാന്‍ ടീം കോമ്പിനേഷന്‍ പൊളിച്ചുപണിയുന്നത് ശരിയല്ലെന്നാണ് ഭോഗ്ലെയുടെ നിലപാട്. മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജുവിന്റെയും, അഭിഷേകിന്റെയും ബാറ്റിങ് പൊസിഷന്‍ മാറ്റിയാല്‍ അത് നീതികേടാകുമെന്ന് ദിനേശ് കാര്‍ത്തിക്കും ചൂണ്ടിക്കാട്ടി. ക്രിക്ക്ബസിന്റെ മത്സരവിശകലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
വീഡിയോ കാണാം:
വൈഭവ് സൂര്യവംശി മൂന്നാം നമ്പറില്‍ തുടര്‍ന്നും കളിക്കണമെന്ന് ഭോഗ്ലെ പറഞ്ഞു. ഏതെങ്കിലും താരത്തിന്റെ പകരക്കാരനായി വരുന്നയാളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം കോമ്പിനേഷന്‍ മാറ്റിമറിക്കരുത്. സഞ്ജുവിനെ വണ്‍ ഡൗണാക്കിയാല് ഓപ്പണിങിലുണ്ടാകുന്ന വിടവ് നികത്താന്‍ വൈഭവിന് സാധിക്കുമോയെന്ന് ടീം മാനേജ്മെന്റ് ചിന്തിക്കണം. മൈക്കല്‍ ബ്രേസ്വെല്ലിനെ പോലുള്ള ബൗളര്മാരുള്ളതുകൊണ്ട് ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഒരു വലംകൈയ്യന്‍ ബാറ്റര്‍ വേണം. ടീമിലെ നിലവിലെ കോമ്പിനേഷന്‍ മാറ്റരുതെന്നാണ് താന്‍ കരുതുന്നന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: IND vs NZ: മൂന്നാം ടി20യിലും ഇഷാനില്ല; വൈഭവ് തുടരും; സഞ്ജു വണ്‍ ഡൗണിലേക്കോ?
മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യാനുള്ള കഴിവ് വൈഭവിനുണ്ടെന്ന് ദിനേശ് കാര്‍ത്തിക്ക് ചൂണ്ടിക്കാട്ടി. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനുള്ള വൈഭവിന്റെ കഴിവ് ദുലീപ് ട്രോഫിയില്‍ കണ്ടതാണ്. ആ കുട്ടി പ്രതിഭാശാലിയാണ്. മൂന്നാം നമ്പറില്‍ അവന് തിളങ്ങാനാകുമെന്നതില് തനിക്ക് സംശയമില്ല. മാത്രമല്ല, ഓപ്പണര്‍മാരായി മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജുവിന്റെയും, അഭിഷേക് ശര്‍മയുടെയും പൊസിഷന്‍ മാറ്റിയാല്‍ അത് അവരോട് കാണിക്കുന്ന നീതികേടാകും. വൈഭവിന് വേണ്ടി ടീം കോമ്പിനേഷന്‍ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Ishan Kishan will miss the third T20 against New Zealand due to an injury. Some former players suggested moving Vaibhav Sooryavanshi to open the innings and sending Sanju Samson at number three. However, Harsha Bhogle and Dinesh Karthik argued that the opening pair of Sanju and Abhishek Sharma should remain unchanged.