Sanju Samson: തിരുവനന്തപുരത്തും പരാജിതനായി സഞ്ജു; നേടിയത് വെറും 6 റൺസ്
Sanju Samson Failed Again: ന്യൂസീലൻഡിനെതിരായ അവസാന ടി20യിലും സഞ്ജു കുറഞ്ഞ സ്കോറിന് പുറത്ത്. ആറ് റൺസാണ് താരം ഹോം ഗ്രൗണ്ടിൽ നേടിയത്.

സഞ്ജു സാംസൺ
ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണ് സമ്പൂർണ പരാജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അവസാന മത്സരത്തിൽ സഞ്ജു ആറ് പന്തുകളിൽ കേവലം ആറ് റൺസ് മാത്രം നേടിയാണ് പുറത്തായത്. ഈ കളി ടീമിലേക്കെത്തിയ ലോക്കി ഫെർഗൂസനാണ് സഞ്ജുവിനെ പുറത്താക്കിയത്.
ഫോം ഔട്ടിൻ്റെ എല്ലാ ലക്ഷണങ്ങളും അടങ്ങിയതായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്. മൂന്ന് എഡ്ജുകളിൽ ഒരെണ്ണം ബൗണ്ടറിയും ഒരെണ്ണം സിംഗിളും. മൂന്നാത്തേത് ക്യാച്ച്. ലോക്കി ഫെർഗൂസനെ ഗ്യാലറിയിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടെ ഡീപ് ബാക്ക്‌വാർഡ് പോയിൻ്റിൽ ബെവോൺ ജേക്കബ്സ് സഞ്ജുവിനെ പിടികൂടുകയായിരുന്നു.
Also Read: Ranji Trophy 2026: വിഷ്ണു വിനോദിനും സെഞ്ചുറി; ഗോവയ്ക്കെതിരെ നിർണായക ലീഡുമായി കേരളം
ഓപ്പണിംഗിലേക്ക് തിരികെയെത്തിയ സഞ്ജു സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി ആകെ നേടിയത് 46 റൺസാണ്. 10, 6, 0, 24, 6 എന്നിങ്ങനെയാണ് സ്കോറുകൾ. ഇതോടെ ലോകകപ്പിൽ സഞ്ജു ഫൈനൽ ഇലവനിൽ നിന്ന് പുറത്താവാനുള്ള സാധ്യതകൾ ശക്തമായി. ലഭിച്ച അവസരങ്ങളിൽ മികച്ച ഇന്നിംഗ്സ് കളിച്ച ഇഷാൻ കിഷൻ സഞ്ജുവിനെ മറികടന്ന് ഓപ്പണറായേക്കും.