AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2026: വിഷ്ണു വിനോദിനും സെഞ്ചുറി; ഗോവയ്ക്കെതിരെ നിർണായക ലീഡുമായി കേരളം

Ranji Trophy Vishnu Vinod Against Goa: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്ത് കേരളം. 171 റൺസിൻ്റെ ലീഡാണ് എടുത്തത്.

Ranji Trophy 2026: വിഷ്ണു വിനോദിനും സെഞ്ചുറി; ഗോവയ്ക്കെതിരെ നിർണായക ലീഡുമായി കേരളം
വിഷ്ണു വിനോദ്Image Credit source: Social Media
Abdul Basith
Abdul Basith | Published: 31 Jan 2026 | 06:21 PM

രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ നിർണായക ലീഡുമായി കേരളം. ഒന്നാം ഇന്നിംഗ്സിൽ 171 റൺസിൻ്റെ ലീഡാണ് കേരളം നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഗോവയെ 355 റൺസിന് പുറത്താക്കിയ കേരളം 9 വിക്കറ്റ് നഷ്ടത്തിൽ 526 റൺസെന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. കേരളത്തിനായി രോഹൻ കുന്നുമ്മലും ക്യാപ്റ്റൻ വിഷ്ണു വിനോദും സെഞ്ചുറിയടിച്ചു.

മൂന്നാം ദിവസം കളി ആരംഭിക്കുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലായിരുന്നു. ഏറെ വൈകാതെ തന്നെ രോഹനെ കേരളത്തിന് നഷ്ടമായി. 153 റൺസിൻ്റെ തകർപ്പൻ ഇന്നിംഗ്സ് കളിച്ചതിന് ശേഷമാണ് രോഹൻ മടങ്ങിയത്. പിന്നാലെ 52 റൺസ് നേടിയ സൽമാൻ നിസാറും പുറത്തായി. അഞ്ചാം വിക്കറ്റിൽ വിഷ്ണു വിനോദും അഹ്മദ് ഇമ്രാനും ഒത്തുചേർന്നു. വിഷ്ണു ആക്രമിച്ചുകളിച്ചപ്പോൾ ഇമ്രാൻ ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. 93 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 31 റൺസ് നേടിയ ഇമ്രാൻ റണ്ണൗട്ടാവുകയായിരുന്നു.

Also Read: Sanju Samson: ലോകകപ്പ് ടീമിൽ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്ന്; സഞ്ജുവിൻ്റെ കാര്യത്തിലടക്കം അവ്യക്തത

കന്നി മത്സരത്തിനിറങ്ങിയ മാനവ് കൃഷ്ണ (12) വേഗം മടങ്ങിയെങ്കിലും ഏഴാം വിക്കറ്റിൽ വിഷ്ണുവും അങ്കിത് ശർമ്മയും ചേർന്ന് സ്കോർ മുന്നോട്ടുനയിച്ചു. 60 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ അങ്കിത് ശർമ്മ (36) വീണു. ഇതിനിടെ വിഷ്ണു വിനോദ് തൻ്റെ സെഞ്ചുറി തികച്ചിരുന്നു. ശ്രീഹരി എസ് നായർ (4) വേഗം മടങ്ങിയപ്പോൾ 9ആം വിക്കറ്റായാണ് വിഷ്ണു വിനോദ് (113) പുറത്തായത്. എൻപി ബേസിലും (13) എംഡൊ നിധീഷും (20) നോട്ടൗട്ടാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസെന്ന നിലയിലാണ്.

ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതുകൊണ്ട് തന്നെ കേരളം പ്ലേറ്റ് ലീഗിലേക്ക് തരം താഴ്ത്തപ്പെടില്ല. ഒരു ദിവസം കൂടിയാണ് അവശേഷിക്കുന്നത്.