AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ‘ഒന്നൂടെ തുടങ്ങാമിനി’! സഞ്ജുവിന് ഇന്ന് നിര്‍ണായകം; ഒരിക്കല്‍ കൂടി പാളിയാല്‍

Sanju Samson likely to open with Abhishek Sharma despite Ireland slump: അയര്‍ലന്‍ഡ് പര്യടനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാന്‍ സാധ്യത.വൈഭവ് സൂര്യവംശിക്ക് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

Sanju Samson: ‘ഒന്നൂടെ തുടങ്ങാമിനി’! സഞ്ജുവിന് ഇന്ന് നിര്‍ണായകം; ഒരിക്കല്‍ കൂടി പാളിയാല്‍
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 01 Jul 2026 | 01:40 PM

അയര്‍ലന്‍ഡ് പര്യടനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാന്‍ സാധ്യത. 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കുമോയെന്ന ചോദ്യം പ്രസക്തമാണെങ്കിലും, സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ടീം മാനേജ്‌മെന്റ്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയതിനാല്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. വൈഭവ് സൂര്യവംശിക്ക് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ശ്രേയസ് അയ്യര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതലും ഉയര്‍ന്നത് വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു.

എവിടെ നോക്കിയാലും വൈഭവ്, വൈഭവ് എന്ന ചോദ്യമാണല്ലോ ഉയരുന്നതെന്നും, ഇത് കോച്ചിനും ക്യാപ്റ്റനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോയെന്നുമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാൽ താൻ അങ്ങനെയൊന്നും കാണുന്നില്ലെന്നായിരുന്നു അയ്യറുടെ മറുപടി.

“സത്യത്തിൽ, എനിക്ക് ഇതിനെക്കുറിച്ച് അറിയില്ല. ഞാൻ വാർത്തകൾ ശ്രദ്ധിക്കാറില്ല, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിൽ എന്താണ് നടക്കുന്നതെന്നും നോക്കാറില്ല. ഞാൻ അങ്ങനെയൊന്നും കേട്ടിട്ടില്ല,” അയ്യർ വ്യക്തമാക്കി.

വൈഭവ് സൂര്യവംശി ഇന്ന്‌ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ട്വന്റി-20 മത്സരത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമോ എന്ന കാര്യം വെളിപ്പെടുത്താൻ അയ്യർ വിസമ്മതിച്ചു. എങ്കിലും, അവസരം ലഭിക്കുമ്പോഴെല്ലാം ഈ പതിനഞ്ചുകാരന് തിളങ്ങാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടീം കോമ്പിനേഷനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂചന നല്‍കിയില്ല.

Also Read: Shreyas Iyer: അയർലൻഡിൽ വീണു, പക്ഷേ ഇംഗ്ലണ്ടിൽ കളി മാറും! ശ്രേയസ് ആത്മവിശ്വാസത്തില്‍

അക്കാര്യം രഹസ്യം

ടീം കോമ്പിനേഷന്‍ രഹസ്യമാണെന്നായിരുന്നു ശ്രേയസിന്റെ മറുപടി. അത് ടീമിനുള്ളില്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. അക്കാര്യം എതിരാളികള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനാകില്ല. ടീമിലെ എല്ലാവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അത് ഒരാൾ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും ആത്മവിശ്വാസം തോന്നുന്നതിനായി ഓരോ താരത്തിനും സുരക്ഷിതത്വവും അവസരങ്ങളും നൽകേണ്ടതുണ്ട്. ഇന്ത്യക്ക് ട്വന്റി-20 ലോകകപ്പ് നേടിക്കൊടുത്ത താരങ്ങള്‍ക്ക്‌ ഈ ഫോർമാറ്റിനെക്കുറിച്ച് നന്നായി അറിയാം. അവർ ടീമിന്റെ പ്രധാന തൂണുകളാണ്. അതിനാൽ അവരെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നും അയ്യർ പറഞ്ഞു. സഞ്ജുവടക്കമുള്ള താരങ്ങള്‍ പ്ലേയിങ് ഇലവനില്‍ തുടരുമെന്ന സൂചന നല്‍കുന്നതാണ് ശ്രേയസിന്റെ ഈ പരാമര്‍ശം.

അയർലൻഡിനെതിരെയുള്ള ട്വന്റി-20 പരമ്പര കൈവിട്ട ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. അഞ്ച് ട്വന്റി-20 മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും ഏറ്റുമുട്ടും. അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പൂർണ്ണമായി പരാജയപ്പെട്ടതിനാൽ, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

ഇന്ത്യ സ്ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി.

English Summary

Sanju Samson is likely to open for India against England despite a poor run in Ireland. Team management is backing Sanju over 15-year-old prodigy Vaibhav Suryavanshi. Captain Shreyas Iyer kept the final playing XI a secret during the press conference. Iyer downplayed social media hype regarding Sooryavanshi’s highly anticipated debut.

Follow Us