Sanju Samson: ഇനി സ്ഥാനം കോലിക്കും യുവരാജിനുമൊപ്പം! ചരിത്രനേട്ടവുമായി സഞ്ജു സാംസണ്‍
Sanju Samson latest milestones: കരീബിയൻ ടീമിനെതിരെ ട്വന്റി20 ഫോർമാറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ അർധശതകം എന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പമെത്താന്‍ സഞ്ജുവിന് സാധിച്ചു. 200+ സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മുൻ ഓൾറൗണ്ടർ യുവരാജ് സിങിന്റെ റെക്കോർഡിനൊപ്പവും സഞ്ജു എത്തി.

Sanju Samson Milestone
ഏഷ്യന്‍ ഗെയിംസിലെയും, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെയും നിരാശജനകമായ പ്രകടനത്തിന് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. റാഞ്ചിയില്‍ നടന്ന രണ്ടാം ടി20യില്‍ 41 പന്തില്‍ 82 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു പ്രകടനം. 200 ആയിരുന്നു സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. ഷമാര്‍ സ്പ്രിഗറിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ കാമില്‍ പൂരാന് ക്യാച്ച് നല്‍കി 15-ാം ഓവറിലാണ് സഞ്ജു പുറത്തായത്. ഈ പ്രകടനത്തോടെ രണ്ട് ചരിത്രനേട്ടങ്ങളാണ് സഞ്ജു സ്വന്തമാക്കിയത്.
കരീബിയൻ ടീമിനെതിരെ ട്വന്റി20 ഫോർമാറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ അർധശതകം എന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പമെത്താന്‍ സഞ്ജുവിന് സാധിച്ചു. 2019-ൽ വാങ്കഡെ സ്റ്റേഡിയത്തിൽ വിരാട് കോലി കുറിച്ച റെക്കോർഡിന് ഒപ്പമെത്തിയ സഞ്ജു 21 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്.
മറ്റൊരു നാഴികക്കല്ല് കൂടി!
200+ സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മുൻ ഓൾറൗണ്ടർ യുവരാജ് സിങിന്റെ റെക്കോർഡിനൊപ്പവും സഞ്ജു എത്തി. സഞ്ജുവും യുവരാജ് സിങും തങ്ങളുടെ കരിയറിൽ അഞ്ച് തവണയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. സൂര്യകുമാർ യാദവും (13) അഭിഷേക് ശർമ്മയും (12) മാത്രമാണ് ഇവരെക്കാൾ മുന്നിലുള്ളത്.
Also Read: Sanju Samson: പൂർണതയില്ലാത്ത ഇന്നിങ്‌സ്, പക്ഷേ സഞ്ജുവിന്റെ വെടിക്കെട്ട് ഇന്ത്യക്ക് കരുത്തായി
ലഖ്‌നൗവിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റൺസ് മാത്രം നേടിയ സഞ്ജു, രണ്ടാം ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വെസ്റ്റിൻഡീസ് ബോളർമാരെ കടന്നാക്രമിച്ച സഞ്ജു ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ അഭിഷേക് ശർമ്മയോടൊപ്പം ചേർന്ന് സഞ്ജു 42 റൺസ് കൂട്ടിച്ചേർത്തു. അഭിഷേക് 12 പന്തിൽ നിന്ന് 20 റൺസാണ് നേടിയത്.
അഭിഷേക് പുറത്തായതിന് ശേഷവും ഇഷാൻ കിഷനൊപ്പം ചേർന്ന് സ്കോറിങ് വേഗത നിലനിർത്തിയ സഞ്ജു വെസ്റ്റിൻഡീസ് ബോളിംഗ് നിരയ്ക്ക് മേൽ സമ്മർദ്ദം തുടർന്നു. ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്ന സഞ്ജുവിന് ഈ തിരിച്ചുവരവ് വളരെ പ്രധാനപ്പെട്ടതായിരുന്നു.
ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോര്‍
ഇതോടൊപ്പം വെസ്റ്റിൻഡീസിനെതിരെ ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറിലേക്കും വഴിതുറന്നു. 79/1 എന്ന സ്കോറാണ് ഇന്ത്യ നേടിയത്. 2019-ൽ വാങ്കഡെയിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ നേടിയ 72 റൺസ് എന്ന മുൻ റെക്കോർഡാണ് ഇതിലൂടെ പഴങ്കഥയായത്.
English Summary
Sanju Samson bounced back from a low score with a blistering 21-ball fifty against West Indies. His explosive knock equaled Virat Kohli’s record for the fastest T20I half-century by an Indian against the Caribbean side. He also matched Yuvraj Singh’s record for the most 50-plus scores with a strike rate of 200 or more.