AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: അതാ കണ്‍മുന്നില്‍ സഞ്ജു സാംസണ്‍; കൈ വിറച്ച് നിതിന്‍; ഒരുമിച്ച് കപ്പയും മീനും കഴിച്ച് മടക്കം

Sanju Samson comes to meet fan Nithin and his family: കോട്ടയം പാമ്പാടി സ്വദേശിയായ ആരാധകന്‍ നിതിനെയും, കുടുംബത്തെയും കാണാന്‍ സഞ്ജു സാംസണ്‍ എത്തി. നിതിനൊപ്പം ക്രിക്കറ്റ് കളിച്ചു. സഞ്ജു നിതിന് പന്തെറിഞ്ഞുകൊടുത്തു. നിതിന്റെ കുടുംബത്തോടൊപ്പം കപ്പയും മീനും കഴിച്ചതിനുശേഷമാണ് സഞ്ജു മടങ്ങിയത്.

Sanju Samson: അതാ കണ്‍മുന്നില്‍ സഞ്ജു സാംസണ്‍; കൈ വിറച്ച് നിതിന്‍; ഒരുമിച്ച് കപ്പയും മീനും കഴിച്ച് മടക്കം
നിതിനെയും കുടുംബത്തെയും സഞ്ജു സാംസണ്‍ സന്ദര്‍ശിച്ചപ്പോള്‍
Jayadevan AM
Jayadevan AM | Updated On: 23 Mar 2026 | 05:46 PM

മലയാളിക്ക് സഞ്ജു സാംസണ്‍ ഒരു പ്രത്യേക വികാരമാണ്. സഞ്ജു ക്രീസിലെത്തുമ്പോള്‍ മുതല്‍ ടെന്‍ഷനടിക്കുന്നവര്‍ ഏറെയാണ്. സഞ്ജു ചെറിയ സ്‌കോറിന് പുറത്തായാല്‍ ആ ദിവസം മുഴുവന്‍ ദുഃഖിക്കുന്നവരും, മികച്ച പ്രകടനം നടത്തിയാല്‍ അത് സ്വന്തം നേട്ടമായി ആഘോഷിക്കുന്നവരും നമുക്കിടയിലുണ്ട്. കോട്ടയം പാമ്പാടി സ്വദേശി നിതിനും അത്തരത്തില്‍ ഒരാളാണ്.

ടി20 ലോകകപ്പില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍, തന്റെ ജീവനക്കാര്‍ പണം നല്‍കിയാണ് ‘ഫെയ ഗാര്‍മെന്റ്‌സ്’ എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയായ നിതിന്‍ ആഘോഷിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സഞ്ജു മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ തന്റെ ജീവനക്കാര്‍ക്ക് അദ്ദേഗം 500 രൂപ വീതം നല്‍കി. സെമി ഫൈനലില്‍ നല്‍കിയത് 1000 രൂപ വീതം. ഫൈനലിലും സഞ്ജു തിളങ്ങിയപ്പോള്‍ നിതിന്‍ ജീവനക്കാര്‍ക്ക് 2000 രൂപ വീതവും നല്‍കി.

സഞ്ജു കാണാനെത്തി

തന്റെ പ്രിയപ്പെട്ട ആരാധകനെ കാണാന്‍ സഞ്ജു നിതിന്റെ വീട്ടിലെത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വീഡിയോ സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി സഞ്ജുവിനെ മുന്നില്‍ക്കണ്ട നിതിനും, ഭാര്യ ബ്ലെസിയും അദ്ദേഹത്തെ സന്തോഷത്തോടെ വരവേറ്റു.

Also Read: Sanju Samson: ചുരുങ്ങിയ നാളുകള്‍കൊണ്ട് സിഎസ്‌കെയുടെ എല്ലാമായി; ഗാലറിയുടെ കൈയ്യടി മുഴുവന്‍ സഞ്ജുവിന്

നിതിനെ കണ്ടതും ‘സുഖമല്ലേ ചേട്ടാ’ എന്ന് സഞ്ജു ചോദിച്ചു. ‘ഒന്ന് തൊട്ടോട്ടെ’യെന്നായിരുന്നു നിതിന്റെ മറുചോദ്യം. ‘ചേട്ടന്‍ വീടിന്റെ അകത്തേക്ക് വിളിക്കുന്നില്ലല്ലോയെന്നും, താന്‍ വന്നോട്ടെ’യെന്നും പൊട്ടിച്ചിരിച്ചുകൊണ്ട് സഞ്ജു ചോദിച്ചു.

നിതിനൊപ്പം സഞ്ജു ക്രിക്കറ്റ് കളിച്ചു. സഞ്ജു നിതിന് പന്തെറിഞ്ഞുകൊടുത്തു. നിതിന്റെ കുടുംബത്തോടൊപ്പം കപ്പയും മീനും കഴിച്ചതിനുശേഷമാണ് സഞ്ജു മടങ്ങിയത്. തന്റെ കൈ വിറയ്ക്കുകയായിരുന്നുവെന്നാണ് നിതിന്‍ പ്രതികരിച്ചത്.

എന്താണ് പറയേണ്ടതെന്ന് അറിയില്ല. താന്‍ വളരെ ആവേശത്തിലായിരുന്നു. സഞ്ജുവിനെ കാണാന്‍ പറ്റുമെന്ന് വിചാരിച്ചില്ലെന്നും നിതിന്‍ പറഞ്ഞു. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന, തന്നെ പിന്തുണയ്ക്കുന്ന ആളുകളെ കാണുന്നതില്‍ സന്തോഷമുണ്ടെന്ന് സഞ്ജു പറഞ്ഞു. നിതിനെ പോലുള്ളവരെ കാണാന്‍ പറ്റുന്നതാണ് തന്റെ ഭാഗ്യമെന്നും സഞ്ജു പറഞ്ഞു. എയര്‍ടെല്ലിന്റെ ഒരു കോണ്‍ടസ്റ്റ് വഴിയാണ് നിതിന് സഞ്ജുവിനെ കാണാന്‍ സാധിച്ചത്.

ഇതാണ് ആ വീഡിയോ

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

Follow Us