Sanju Samson: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍; നിര്‍ണായക സൂചന നല്‍കി അശ്വിന്‍
Sanju Samson Could Be CSK Captain in IPL 2027, R Ashwin Reveals: സഹീര്‍ ഖാന്‍ പരിശീലകനായെത്തിയ സാഹചര്യത്തില്‍ റുതുരാജ് ഗെയ്ക്വാദിനെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്തുമോ, അതോ പുതിയ നായകനെ പരീക്ഷിക്കുമോ എന്നത് ശ്രദ്ധേയമാണെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. തനിക്ക് ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ സഞ്ജു സാംസണിന് ക്യാപ്റ്റനാകാനുള്ള നല്ല സാധ്യതയുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി.

സഞ്ജു സാംസണ്‍
ഐപിഎല്‍ 2027ന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് കഴിഞ്ഞയേറെ നാളുകളായി പുറത്തുവരുന്നത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ പരാമര്‍ശം ഈ ചര്‍ച്ചകള്‍ക്ക് കരുത്ത് പകരുന്നു. റുതുരാജ് ഗെയ്ക്വാദിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ സിഎസ്‌കെയുടെ പുതിയ ക്യാപ്റ്റനാകാന്‍ സാധ്യതയുണ്ടെന്നാണ് അശ്വിന്‍ നല്‍കുന്ന സൂചന. സഞ്ജു സാംസണ്‍ നായക പദവിയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കം മുതല്‍ക്കെ ശക്തമാണ്, ഇത് ആരാധകരിലും ആത്മവിശ്വാസം പകരുന്നു.
സഞ്ജു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്
മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ സിഎസ്‌കെ പുതിയ പരിശീലകനായി നേരത്തെ നിയമിച്ചിരുന്നു. ദീര്‍ഘകാല പരിശീലകനായിരുന്ന സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന് പകരക്കാരനായാണ് സഹീര്‍ എത്തുന്നത്. സഹീറിന്റെ വരവോടെ ടീമിന്റെ നേതൃത്വത്തിലും മാറ്റമുണ്ടാകുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്നത്.
സഹീര്‍ ഖാന്‍ പരിശീലകനായെത്തിയ സാഹചര്യത്തില്‍ റുതുരാജ് ഗെയ്ക്വാദിനെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്തുമോ, അതോ പുതിയ നായകനെ പരീക്ഷിക്കുമോ എന്നത് ശ്രദ്ധേയമാണെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. തനിക്ക് ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ സഞ്ജു സാംസണിന് ക്യാപ്റ്റനാകാനുള്ള നല്ല സാധ്യതയുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി.
സഞ്ജുവിന് പുതിയ അധ്യായം
2026ലെ ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് നടത്തിയത്. 477 റണ്‍സാണ് താരം സീസണില്‍ നേടിയത്. ശരാശരി 47.70 ആയിരുന്നു. റുതുരാജ് ഗെയ്ക്വാദ് 337 റണ്‍സാണ് നേടിയത്. ശരാശരി 24.07 ആണ്. ടീമിനും കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. പ്ലേഓഫ് യോഗ്യത നേടാനാകാതെ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Also Read: Sanju Samson: ജപ്പാനിലും സഞ്ജു തന്നെ ഹീറോ! പേരു വിളിച്ചതും ആരവമുഴക്കി ആരാധകര്‍; വീഡിയോ വൈറല്‍
ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സഞ്ജുവിന്റെ മുന്‍ അനുഭവവും പ്രധാനമാണ്. രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുള്ള താരമാണ് സഞ്ജു. 2022ല്‍ ടീമിനെ ഫൈനലിലേക്കും എത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ നേതൃത്വപരിചയമുള്ള താരമെന്ന നിലയില്‍ സഞ്ജുവിന്റെ പേര് പരിഗണിക്കപ്പെടുന്നതില്‍ അത്ഭുതമില്ല.
English Summary
R Ashwin’s recent remarks have sparked discussions about Sanju Samson potentially taking over as Chennai Super Kings captain for IPL 2027. However, CSK has not officially confirmed any change in captaincy.