Sanju Samson: ജപ്പാനിലും സഞ്ജു തന്നെ ഹീറോ! പേരു വിളിച്ചതും ആരവമുഴക്കി ആരാധകര്‍; വീഡിയോ വൈറല്‍
Sanju Samson receives roaring ovation from fans: താരങ്ങള്‍ മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തിലേക്ക് എത്തിയപ്പോഴാണ് ഓരോരുത്തരുടെയും പേര് അനൗണ്‍സ് ചെയ്തത്. എല്ലാ താരങ്ങള്‍ക്കും ആരാധകര്‍ ആരവം മുഴക്കി. എന്നാല്‍ സഞ്ജുവിന്റെ പേര് വിളിച്ചപ്പോള്‍ അത് ഉച്ചസ്ഥായിയിലെത്തി. ഇതിന്റെ വീഡിയോ വൈറലാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സഞ്ജു സാംസണ്‍. ബിസിസിഐ താരങ്ങളുടെ പരിശീലന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുമ്പോഴെല്ലാം, ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്നത് സഞ്ജുവിന്റെ ഫോട്ടോയ്ക്കായിരിക്കും. ഇന്ത്യയിലായാലും, വിദേശത്തായാലും താരങ്ങളുടെ പേര് അനൗണ്‍സ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ആര്‍പ്പുവിളി ലഭിക്കുന്നതും സഞ്ജുവിനായിരിക്കും. പലപ്പോഴും സഹതാരങ്ങള്‍ പോലും ഇത് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. പണ്ട് അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജുവിന് ലഭിച്ച ആര്‍പ്പുവിളി കേട്ട് സഹതാരം ഹാര്‍ദ്ദിക് പാണ്ഡ്യ അതിശയത്തോടെ നിന്ന ദൃശ്യം ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല.
ഇപ്പോഴിതാ, ജപ്പാന്‍ പര്യടനത്തിലും ഇത് തന്നെയാണ് സ്ഥിതി. മറ്റ് താരങ്ങളെക്കാള്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുന്നത് സഞ്ജുവിനാണ്. താരങ്ങള്‍ മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തിലേക്ക് എത്തിയപ്പോഴാണ് ഓരോരുത്തരുടെയും പേര് അനൗണ്‍സ് ചെയ്തത്. എല്ലാ താരങ്ങള്‍ക്കും ആരാധകര്‍ ആരവം മുഴക്കി. എന്നാല്‍ സഞ്ജുവിന്റെ പേര് വിളിച്ചപ്പോള്‍ അത് ഉച്ചസ്ഥായിയിലെത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്.
വൈറല്‍ വീഡിയോ കാണാം:
Crowd cheers for Sanju Samson in Japan🇯🇵 pic.twitter.com/WVYBEBvklY
— Samson Core (@Samsoncore) September 22, 2026
ബാറ്റിങില്‍ നിരാശ
എന്നാല്‍ ബാറ്റിങില്‍ സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണറായെത്തിയ താരം ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഇബ്രാഹിം തകാഹാഷിയുടെ പന്തില്‍ ബെഞ്ചമിന്‍ ഇറ്റോ ഡേവിസിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
എന്നാല്‍ അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ തുടങ്ങിയ താരങ്ങളുടെ പ്രകടനം സഞ്ജുവിനെക്കാള്‍ പരിതാപകരമായിരുന്നു. ഗോള്‍ഡന്‍ ഡക്കായാണ് അഭിഷേക് പുറത്തായത്. ആറു പന്തുകള്‍ നേരിട്ട ഇഷാന്‍ കിഷന് നേടാനായത് മൂന്ന് റണ്‍സ് മാത്രം.
Also Read: നെഞ്ചിടിപ്പേറ്റിയ അഞ്ചോവറുകള്‍; തോറ്റിട്ടും തല ഉയര്‍ത്തി ജപ്പാന്‍; ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു
മൂന്ന് പന്തുകള്‍ നേരിട്ട തിലക് വര്‍മയ്ക്ക് ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ. തിലകും ശിവം ദുബെയും പുറത്താകാതെ നിന്നു. ഒരു പന്ത് മാത്രം നേരിട്ട ദുബെയ്ക്ക് റണ്‍സ് നേടാനായില്ല. 12 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജുവാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. സഞ്ജുവിനും, ശ്രേയസിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ബൗണ്ടറി കണ്ടെത്താനായത്. ഇരുവരും ഓരോ ഫോര്‍ വീതം അടിച്ചു. ഇന്ത്യന്‍ നിരയില്‍ ഇരുവരും മാത്രമാണ് 100-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്തത്.
ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ജപ്പാനെ രണ്ട് റണ്‍സിന് കീഴടക്കി. അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 32 റണ്‍സെടുത്തു. ജപ്പാന്റെ വീരോചിത പ്രകടനം മൂന്ന് വിക്കറ്റിന് 30 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.
English Summary
Sanju Samson received the biggest cheer during the India vs Japan T20 lineup announcement. Fans erupted in excitement the moment his name was called out at the stadium. His overwhelming popular support completely stole the spotlight before the match began. The massive crowd reaction highlights his immense popularity among cricket followers.