AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sanju Samson: സഞ്ജുവിനെ ട്രാപ്പിലാക്കിയതിന് പിന്നില്‍ പരാഗിന്റെ തന്ത്രം; ആ പ്ലാന്‍ വെളിപ്പെടുത്തി റോയല്‍സ് ക്യാപ്റ്റന്‍

How Riyan Parag Trapped Sanju Samson: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നിരാശജനകമായ പ്രകടനമായിരുന്നു സഞ്ജു സാംസണ്‍ പുറത്തെടുത്തത്. ആറു റണ്‍സിന് സഞ്ജു പുറത്തായി. ഏഴു പന്തില്‍ ആറു റണ്‍സെടുത്ത സഞ്ജുവിനെ നാന്ദ്രേ ബര്‍ഗര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ തന്ത്രമാണ് താരത്തിന്റെ ഔട്ടില്‍ കലാശിച്ചത്.

Sanju Samson: സഞ്ജുവിനെ ട്രാപ്പിലാക്കിയതിന് പിന്നില്‍ പരാഗിന്റെ തന്ത്രം; ആ പ്ലാന്‍ വെളിപ്പെടുത്തി റോയല്‍സ് ക്യാപ്റ്റന്‍
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 31 Mar 2026 | 02:48 PM

ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായുള്ള അരങ്ങേറ്റ മത്സരത്തില്‍ നിരാശജനകമായ പ്രകടനമായിരുന്നു സഞ്ജു സാംസണ്‍ പുറത്തെടുത്തത്. തന്റെ മുന്‍ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വെറും ആറു റണ്‍സിന് സഞ്ജു പുറത്തായി. ഏഴു പന്തില്‍ ആറു റണ്‍സാണ് സഞ്ജു നേടിയത്. ഏഴു പന്തില്‍ ആറു റണ്‍സെടുത്ത സഞ്ജുവിനെ നാന്ദ്രേ ബര്‍ഗര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

സഞ്ജുവിന്റെ മത്സരരീതി ഏറെ അടുത്തറിയാവുന്ന, റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ തന്ത്രമാണ് താരത്തിന്റെ ഔട്ടില്‍ കലാശിച്ചത്. സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം, സഞ്ജു ഓപ്പണിങിന് ഇറങ്ങിയപ്പോള്‍ തന്നെ റിയാന്‍ പരാഗ് ഫീല്‍ഡില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ബര്‍ഗര്‍ എറിഞ്ഞ 140 കി.മീ വേഗതയുള്ള പന്തില്‍ ക്രോസ് ബാറ്റ് ഷോട്ടിനായിരുന്നു സഞ്ജു ശ്രമിച്ചത്. എന്നാല്‍ പന്ത് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. ‘സഞ്ജു ഭയ്യ’യുടെ കാര്യത്തില്‍ തനിക്ക് വിഷമമുണ്ടെന്ന് പരാഗ് പറഞ്ഞു. ആദ്യ മൂന്നോ നാലോ പന്തുകള്‍ക്കുള്ളില്‍ എന്തെങ്കിലും ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നു.

Also Read: IPL 2026: അടിച്ച് തൂഫാനാക്കി വൈഭവ് സൂര്യവംശി; രാജസ്ഥാന് ‘റോയല്‍’ ജയം

ആദ്യ മൂന്നോ നാലോ പന്തുകളില്‍ അദ്ദേഹം എങ്ങനെയായിരിക്കും കളിക്കാന്‍ ശ്രമിക്കുകയെന്ന് തങ്ങള്‍ ആലോചിച്ചിരുന്നു. അതനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്തു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഷോട്ടുകള്‍ കളിക്കാന്‍ അവസരം നല്‍കാതെ, മറ്റ് ഷോട്ടുകള്‍ കളിപ്പിക്കാനായിരുന്നു ശ്രമം. അതൊരു പരീക്ഷണമായിരുന്നു. എന്നാല്‍ അത് തങ്ങള്‍ക്ക് അനുകൂലമായെന്നും റിയാന്‍ പരാഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അദ്ദേഹത്തിന് പുള്‍ ഷോട്ട് കളിക്കാന്‍ ഇഷ്ടമാണ്. അദ്ദേഹത്തെക്കൊണ്ട് മറ്റൊരു ഷോട്ട് കളിപ്പിക്കാനാണ് ശ്രമിച്ചത്. പദ്ധതി വിജയിച്ചതുകൊണ്ട് എല്ലാം നല്ലതായി തോന്നുന്നു. ഒരുപക്ഷേ, സഞ്ജു തങ്ങളെ അടിച്ചുപറത്തിയിരുന്നെങ്കില്‍ താന്‍ ഒരു വിഡ്ഢിയെപ്പോലെ ഇരിക്കേണ്ടി വന്നേനെയെന്നും പരാഗ് പറഞ്ഞു.

Follow Us