AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Mandhana Wedding: ‘കല്യാണ തയ്യാറെടുപ്പുകളുടെ മാനസികസമ്മർദ്ദമാവാം ഹൃദയാഘാതത്തിന് കാരണം’; പ്രതികരണവുമായി ഡോക്ടർ

Shriniwas Mandhana Heart Attack: സ്മൃതി മന്ദനയുടെ പിതാവിൻ്റെ ഹൃദയാഘാതത്തിന് കാരണം പറഞ്ഞ് ഡോക്ടർ. അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറാണ് പ്രതികരിച്ചത്.

Smriti Mandhana Wedding: ‘കല്യാണ തയ്യാറെടുപ്പുകളുടെ മാനസികസമ്മർദ്ദമാവാം ഹൃദയാഘാതത്തിന് കാരണം’; പ്രതികരണവുമായി ഡോക്ടർ
ശ്രീനിവാസ് മന്ദനImage Credit source: Shriniwas Mandhana Instagram
Abdul Basith
Abdul Basith | Published: 23 Nov 2025 | 09:39 PM

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ് അയ്യറിൻ്റെ ഹൃദയാഘാതത്തിന് കാരണം മാനസികസമ്മർദ്ദമാവാമെന്ന് ഡോക്ടർ. അദ്ദേഹത്തെ ചികിത്സിക്കുന്ന സാംഗ്ലിയിലെ സർവ്ഹിത് ആശുപത്രി ഡയറക്ടർ ഡോക്ടർ നമൻ ഷാ ആണ് ഇക്കാര്യം അറിയിച്ചത്. കല്യാണ തയ്യാറെടുപ്പുകളുടെ മാനസികസമ്മർദ്ദമാവാം ഹൃദയാഘാതത്തിന് കാരണമെന്ന് ഡോക്ടർ എഎൻഐയോട് പ്രതികരിച്ചു.

“സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ് മന്ദനയ്ക്ക് പകൽ 11.30ഓടെ നെഞ്ചിൻ്റെ ഇടതുവശത്ത് വേദനയുണ്ടാവുകയും ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്തു. അദ്ദേഹത്തെ ഉടൻ തന്നെ സർവ്ഹിത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് തുടർ നിരീക്ഷണം ആവശ്യമാണ്. നമ്മുടെ കാർഡിയോളജിസ്റ്റായ ഡോക്ടർ രോഹൻ തനേദർ അദ്ദേഹത്തെ നന്നായി പരിശോധിച്ചു. എക്കോകാർഡിയോഗ്രാമിൽ പുതുതായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും അദ്ദേഹം ഇനിയും നിരീക്ഷണത്തിൽ തുടരേണ്ടതുണ്ട്. ആവശ്യമെങ്കിൽ ആഞ്ജിയോഗ്രാഗി ചെയ്യും. ഇപ്പോൾ രക്തസമ്മർദ്ദത്തിൽ നേരിയ വ്യത്യാസമുണ്ട്. വിവാഹച്ചടങ്ങളുടെ മാനസിക, ശാരീരിക സമ്മർദ്ദമാവാം ഇതിന് കാരണം.”- അദ്ദേഹം പറഞ്ഞു.

Also Read: Smriti Mandhana Wedding: ഹൃദയാഘാതമുണ്ടായത് സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസിന്; ഇന്നത്തെ ചടങ്ങുകൾ റദ്ദാക്കിയെന്ന് മാനേജർ

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്ഥിതിചെയ്യുന്ന മന്ദന ഫാം ഹൗസിൽ വച്ച് നടന്ന സ്മൃതി മന്ദനയുടെ വിവാഹച്ചടങ്ങിനിടെയാണ് ശ്രീനിവാസ് മന്ദനയ്ക്ക് ഹൃദയാഘാതമുണ്ടായത്. ശ്രീനിവാസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മന്ദനയുടെ ബിസിനസ് മാനേജർ തുഹിൻ മിശ്ര സ്ഥിരീകരിച്ചു. വിവാഹം അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു എന്നാണ് വിവരം.

ബോളിവുഡ് സംഗീതസംവിധായകനും നിർമ്മാതാവുമായ പലാഷ് മുഛലിനെയാണ് ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദന വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹച്ചടങ്ങുകൾ രണ്ട് ദിവസമായി നടന്നുവരികയാണ്. ഇന്നായിരുന്നു വിവാഹം. ഇന്ത്യൻ ടീമിലെയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലെയും താരങ്ങൾ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ജമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടിൽ, അരുന്ധതി റെഡ്ഡി തുടങ്ങിയവർ വിവാഹച്ചടങ്ങിൽ സജീവമായിരുന്നു.

Follow Us