India vs South Africa: താത്വികമായ അവലോകനം വേണ്ട! ലളിതമായി പറഞ്ഞാല്‍ ഇന്ത്യയെ തോല്‍പിച്ചത് ആ നാല്‌ കാരണങ്ങള്‍

Behind India's defeat against South Africa: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സംഭവിച്ച പിഴവുകളെല്ലാം തിരുത്തിയെങ്കില്‍ മാത്രമേ ഇനി മുന്നോട്ടുപോക്ക് സാധ്യമാകൂ. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചെങ്കിലും അവിടെയും പിഴവുകള്‍ പ്രകടമായിരുന്നു.

India vs South Africa: താത്വികമായ അവലോകനം വേണ്ട! ലളിതമായി പറഞ്ഞാല്‍ ഇന്ത്യയെ തോല്‍പിച്ചത് ആ നാല്‌ കാരണങ്ങള്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം

Updated On: 

23 Feb 2026 | 05:11 PM

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ 17 മത്സരങ്ങള്‍ വിജയിച്ചതിന് ശേഷമാണ് ഇന്ത്യ ഒരു പരാജയമറിയുന്നത്. അതും 76 റണ്‍സിനാണ് തോറ്റതെന്നത് ഞെട്ടല്‍ വര്‍ധിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വന്‍ മാര്‍ജിനില്‍ തോറ്റത് ഇന്ത്യയുടെ റണ്‍ റേറ്റിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സൂപ്പര്‍ എട്ടിലെ ഇനിയുള്ള ഓരോ മത്സരങ്ങളിലും ഇന്ത്യയ്ക്ക് ‘ഡു ഓര്‍ ഡൈ’ സാഹചര്യമാണ്. മികച്ച റണ്‍ റേറ്റിലുള്ള വിജയവും ഇനി അനിവാര്യമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സംഭവിച്ച പിഴവുകളെല്ലാം തിരുത്തിയെങ്കില്‍ മാത്രമേ ഇനി മുന്നോട്ടുപോക്ക് സാധ്യമാകൂ. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചെങ്കിലും അവിടെയും പല പിഴവുകള്‍ പ്രകടമായിരുന്നു. ഇന്ത്യയുടെ പരാജയത്തിലേക്ക് നയിച്ചത് പ്രധാനമായും നാല് പ്രശ്‌നങ്ങളാണ്.

1. ഇടംകൈയ്യന്‍മാരുടെ അതിപ്രസരം

ടോപ് ഓര്‍ഡറിലെ ഇടംകൈയ്യന്‍മാരുടെ അതിപ്രസരം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ലോകകപ്പ് തുടങ്ങും മുമ്പേ വിലയിരുത്തലുകളുണ്ടായിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരാണ് ടോപ് ഓര്‍ഡറിലെ നിറസാന്നിധ്യം. ഇതില്‍ ഇഷാന്‍ ഒഴികെയുള്ളവര്‍ എല്ലാ മത്സരങ്ങളിലും അമ്പേ പരാജയമായി. പ്രോട്ടീസിനെതിരെ ഇഷാനും നിരാശപ്പെടുത്തി.

Also Read: T20 World Cup 2026: സഞ്ജു വരുമ്പോള്‍ അഭിഷേക് പുറത്താകില്ല; അക്‌സര്‍ സുന്ദറിനും പാരയാകില്ല; ടീമിന്റെ പുതിയ പ്ലാന്‍

അഭിഷേകിന്റെ അസാന്നിധ്യത്തില്‍ നമീബിയക്കെതിരെ സഞ്ജു സാംസണും, ഇഷാനുമായിരുന്നു ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തത്. ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കായി രണ്ട് ഓപ്പണര്‍മാര്‍ ഒരുമിച്ച് മികച്ച രീതിയില്‍ സംഭാവന ചെയ്ത ഏക മത്സരവും ഇതായിരുന്നു. പല മത്സരങ്ങളിലും ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനില്‍ നിന്ന് വ്യതിചലിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇത് മുന്‍കൂട്ടി കണ്ട് സ്പിന്‍ കെണിയിലൂടെ ടോപ് ഓര്‍ഡറിനെ പൊളിക്കാന്‍ എതിര്‍ ടീമിന് നിഷ്പ്രയാസം സാധിച്ചു.

2. പവറില്ലാത്ത പവര്‍പ്ലേ

പവര്‍പ്ലേയില്‍ അനായാസം റണ്ണുകള്‍ കണ്ടെത്തുന്ന ഇന്ത്യന്‍ ടീമിനെയാണ് സമീപകാലത്ത് കണ്ടത്. എന്നാല്‍ ടി20 ലോകകപ്പില്‍ ചിത്രമാകെ മാറി. പവര്‍പ്ലേയില്‍ ഏകദിന ശൈലിയിലായിരുന്നു പല മത്സരങ്ങളിലും ബാറ്റിങ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

3. ടോസ് ചതിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസും ഒരു നിര്‍ണായക ഘടകമായിരുന്നു. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കുന്നതാണ് ഈ സ്‌റ്റേഡിയത്തിലെ പതിവ്. ആദ്യം ബാറ്റ് ചെയ്യുന്നവരെ കനിഞ്ഞനുഗ്രഹിക്കുന്ന പിച്ച് ഇത്തവണയും പതിവ് തെറ്റിച്ചില്ല.

4. പ്ലേയിങ് ഇലവനിലെ പാളിച്ചകള്‍

പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കുന്നതിലെ വീഴ്ചയും തിരിച്ചടിയായി. മികച്ച ഫോമില്‍ അല്ലെങ്കിലും സഞ്ജു സാംസണ്‍ ടോപ് ഓര്‍ഡറില്‍ ഭേദപ്പെട്ട ഒരു ഓപ്ഷനായിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള അഭിഷേകിനും, തിലകിനും ടീം മാനേജ്‌മെന്റ് പൂര്‍ണ പിന്തുണ നല്‍കി.

വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചതും തിരിച്ചടിയായി. സുന്ദര്‍ മികച്ച താരമാണെങ്കിലും അക്‌സറിന് പകരക്കാരനാകില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സുന്ദറിന് സാധിച്ചതുമില്ല.

വാഴയില എടുത്തോ, രുചിയേറും ഹൽവ തയ്യാറാക്കാം
ചക്കയുടെ ഈ ഭാ​ഗം കളയല്ലേ, അച്ചാറിടാൻ ബെസ്റ്റാ
ഇങ്ങനെ ചെയ്താല്‍ പഞ്ചസാര പാത്രത്തില്‍ ഇനി ഉറുമ്പ് കയറില്ല
ചൂടത്ത് ബെസ്റ്റ് ചാമ്പക്ക ജ്യൂസാ..! ഇങ്ങനെ തയ്യാറാക്കാം
ഒരു ബോധവുമില്ലേ? താഴെ പോയ സാരിയെടുക്കാൻ മകനെ സാരിയിൽ തുക്കിയറക്കി അമ്മ
നേമത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച് രാജീവ് ചന്ദ്രശേഖര്‍; ചുവരെഴുത്ത് കണ്ടോ?
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ചെയ്ത റോഡുകളിലൂടെ മന്ത്രി വീണാ ജോര്‍ജ് നടത്തിയ റോഡ് ഷോ
എന്തൂട്ടാ കലൂര്‍ സ്‌റ്റേഡിയത്തിന്റെ സെറ്റപ്പ്! ഷവറല്ല, മഴയില്‍ ചോര്‍ന്നതാ