AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Saudi Arabia New rule: സൗദിയിൽ വിദേശ നിക്ഷേപകർക്ക് വൻ അവസരം, ആസ്ഥാനമില്ലെങ്കിലും സർക്കാർ കരാറുകൾ നേടാം

Saudi Arabia Overhauls Tender Laws: ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ ഇതിനായുള്ള അനുമതി വാങ്ങേണ്ടതുണ്ട്. ഇത് സർക്കാർ ഇടപാടുകളിൽ കൂടുതൽ സുതാര്യതയും ഡിജിറ്റൽ പരിവർത്തനവും ഉറപ്പാക്കുന്നു.

Saudi Arabia New rule: സൗദിയിൽ വിദേശ നിക്ഷേപകർക്ക് വൻ അവസരം, ആസ്ഥാനമില്ലെങ്കിലും സർക്കാർ കരാറുകൾ നേടാം
Saudi Arabia Overhauls Tender LawsImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 23 Feb 2026 | 06:40 PM

റിയാദ്: സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത അന്താരാഷ്ട്ര കമ്പനികൾക്ക് സർക്കാർ കരാറുകളിൽ പങ്കെടുക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. തന്ത്രപ്രധാനമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വേണ്ടിയാണ് സൗദി ഗവൺമെന്റ് പ്രൊക്യുർമെന്റ് അതോറിറ്റിയുടെ ഈ പുതിയ നീക്കം.

2024 ജനുവരി മുതൽ നിലവിൽ വന്ന നിയമപ്രകാരം, സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് സർക്കാർ കരാറുകളിൽ വിലക്കുണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം താഴെ പറയുന്ന സാഹചര്യങ്ങളിൽ ഇളവുകൾ അനുവദിക്കും. പ്രത്യേക സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രോജക്റ്റുകളിൽ വിദേശ കമ്പനികളെ പരിഗണിക്കും. വിദേശ കമ്പനിയുടെ ബിഡ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ളതും , അടുത്ത എതിരാളിയേക്കാൾ കുറഞ്ഞത് 25% എങ്കിലും കുറഞ്ഞ നിരക്കുള്ളതുമാണെങ്കിൽ കരാർ നൽകാം.

സാങ്കേതികമായി യോഗ്യതയുള്ള ഒരു ബിഡ് മാത്രമാണ് ലഭിച്ചതെങ്കിലും വിദേശ കമ്പനിയെ പരിഗണിക്കാം. 10 ലക്ഷം റിയാലോ അതിൽ താഴെയോ മൂല്യമുള്ള പ്രോജക്റ്റുകളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സൗദി ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ ഗേറ്റ്‌വേയായ ‘ഇത്തിമാദ്’ വഴിയാണ് നിയന്ത്രണങ്ങളിൽ നിന്നുള്ള ഒഴിവാക്കൽ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ ഇതിനായുള്ള അനുമതി വാങ്ങേണ്ടതുണ്ട്. ഇത് സർക്കാർ ഇടപാടുകളിൽ കൂടുതൽ സുതാര്യതയും ഡിജിറ്റൽ പരിവർത്തനവും ഉറപ്പാക്കുന്നു.

ഈ മാറ്റം ആഗോള കമ്പനികൾക്ക് സൗദി വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നതോടൊപ്പം രാജ്യത്തിന്റെ വിഷൻ 2030 പദ്ധതികളുടെ വേഗത വർദ്ധിപ്പിക്കാനും സഹായിക്കും.

Follow Us