AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: അപ്പോളും പറഞ്ഞില്ലേ ഇടംകൈയ്യന്‍മാര്‍ പണി തരുമെന്ന്! പ്രോട്ടീസിനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

South Africa beat India in Super 8: സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 76 റണ്‍സിനാണ് തോറ്റത്. 18.5 ഓവറില്‍ 111 റണ്‍സിന് പുറത്തായി. 42 റണ്‍സെടുത്ത ശിവം ദുബെയാണ് ടോപ് സ്‌കോറര്‍.

India vs South Africa: അപ്പോളും പറഞ്ഞില്ലേ ഇടംകൈയ്യന്‍മാര്‍ പണി തരുമെന്ന്! പ്രോട്ടീസിനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
India vs South AfricaImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 22 Feb 2026 | 10:45 PM

അഹമ്മദാബാദ്: സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. 76 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സിന് പുറത്തായി. പതിവുപോലെ ടോപ് ഓര്‍ഡര്‍മാര്‍ ഇത്തവണയും പരാജയമായി. ഇടംകൈയ്യന്‍മാരുടെ ആധിക്യം തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം. ഓപ്പണര്‍മാരില്‍ ആരെങ്കിലും പൂജ്യത്തിന് പോകുന്ന പതിവ് ഇന്ത്യ ഇന്നും തെറ്റിച്ചില്ല.

പതിവായി പൂജ്യത്തിന് പുറത്തായിരുന്നത് അഭിഷേക് ശര്‍മയായിരുന്നെങ്കിലും, ഇന്നൊരു ‘ചെയിഞ്ചി’ന് ഇഷാന്‍ കിഷനാണ് സംപൂജ്യനായത്. നാലു പന്ത് നേരിട്ട കിഷന്‍ പ്രോട്ടീസ് ക്യാപ്റ്റന്‍ ഐഡന്‍ മര്‍ക്രമിന്റെ സ്പിന്‍ കെണിയില്‍ വീണു. ആദ്യ ഓവറിലെ നാലാം പന്തില്‍ റിയാന്‍ റിക്കല്‍ട്ടണ്‍ നേടിയ തകര്‍പ്പന്‍ ക്യാച്ചിലൂടെ കിഷാന്‍ പുറത്തായി.

അഭിഷേക് ശര്‍മ ഇതാദ്യമായി ടി20 ലോകകപ്പില്‍ ‘അക്കൗണ്ട്’ തുറന്നെങ്കിലും അതിലേക്ക് അധികം നിക്ഷേപിക്കാനായില്ല. 12 പന്തില്‍ 15 റണ്‍സെടുത്ത അഭിഷേകിനെ മാര്‍ക്കോ യാന്‍സണ്‍ വീഴ്ത്തി. ഇതിനിടെ, തിലക് വര്‍മ പുറത്തായി. തിലക് വന്നതും പോയതും ഒരുമിച്ചായിരുന്നു. രണ്ട് പന്ത് നേരിട്ട തിലക് ഒരു റണ്‍സ് മാത്രമാണ് നേടിയത്. യാന്‍സണായിരുന്നു ഈ വിക്കറ്റും വീഴ്ത്തിയത്.

Also Read: India vs South Africa: അഹമ്മദാബാദില്‍ ‘കില്ലര്‍ മില്ലര്‍’ ഷോ; പ്രോട്ടീസിന് മികച്ച സ്‌കോര്‍

രണ്ട് പന്തുകള്‍ മാത്രം നേരിട്ടതുകൊണ്ട് കൂടുതല്‍ പന്തുകള്‍ മുട്ടിക്കളിക്കുന്നുവെന്ന ചീത്തപ്പേര് തിലക് ഇന്ന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ പരിഹാസം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്-22 പന്തില്‍ 18, വാഷിങ്ടണ്‍ സുന്ദര്‍-11 പന്തില്‍ 11, ഹാര്‍ദ്ദിക് പാണ്ഡ്യ-17 പന്തില്‍ 18, റിങ്കു സിങ്-രണ്ട് പന്തില്‍ പൂജ്യം, അര്‍ഷ്ദീപ് സിങ്-രണ്ട് പന്തില്‍ ഒന്ന്‌, ജസ്പ്രീത് ബുംറ-ഗോള്‍ഡന്‍ ഡക്ക്‌ എന്നിവരും നിരാശപ്പെടുത്തി.

റണ്ണൊന്നുമെടുക്കാതെ വരുണ്‍ ചക്രവര്‍ത്തി പുറത്താകാതെ നിന്നു. 36 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയാണ് ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്കോ യാന്‍സന്‍ നാലു വിക്കറ്റും, കേശവ് മഹാരാജ് മൂന്നു വിക്കറ്റും, കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും, ഐഡന്‍ മര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി. 76 റണ്‍സിന് തോറ്റത് കാര്യമായി റണ്‍ റേറ്റിനെ ബാധിക്കുമെന്നത് തിരിച്ചടിയാണ്. 26 ന് സിംബാബ്‌വെയ്‌ക്കെതിരെയാണ് അടുത്ത മത്സരം.