India vs West Indies: കരുത്തറിയിച്ച് കരീബിയന്‍ സംഘം; വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് 196 റണ്‍സ് വിജയലക്ഷ്യം

T20 World Cup 2026 IND vs WI: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 196 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് 195 റണ്‍സ് അടിച്ചുകൂട്ടിയത്.

India vs West Indies: കരുത്തറിയിച്ച് കരീബിയന്‍ സംഘം; വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് 196 റണ്‍സ് വിജയലക്ഷ്യം

India vs West Indies

Updated On: 

01 Mar 2026 | 08:59 PM

കൊല്‍ക്കത്ത: സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 196 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് 195 റണ്‍സ് അടിച്ചുകൂട്ടിയത്. വിന്‍ഡീസിനായി മിക്ക ബാറ്റര്‍മാരും നിര്‍ണായക സംഭാവനകള്‍ നല്‍കി. 25 പന്തില്‍ 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് ടോപ് സ്‌കോറര്‍.

ബ്രാന്‍ഡന്‍ കിങിന് പകരം ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ചേസ് കിട്ടിയ അവസരം മുതലാക്കി അടിച്ചുതകര്‍ത്തു. മറുവശത്ത് ക്ഷമയോടെയായിരുന്നു ക്യാപ്റ്റനും സഹ ഓപ്പണറുമായ ഷായ് ഹോപിന്റെ ബാറ്റിങ്. 33 പന്തില്‍ 32 റണ്‍സാണ് ഹോപ് നേടിയത്. ഹോപിനെ വരുണ്‍ ചക്രവര്‍ത്തിയും, ചേസിനെ ജസ്പ്രീത് ബുംറയും പുറത്താക്കി.

ഓപ്പണിങ് വിക്കറ്റില്‍ 8.5 ഓവറില്‍ 68 റണ്‍സാണ് വിന്‍ഡീസ് അടിച്ചുകൂട്ടിയത്. വണ്‍ ഡൗണായെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും തുടക്കം മുതല്‍ അടിച്ചുതകര്‍ത്തു. 12 പന്തില്‍ 27 റണ്‍സ് നേടിയ ഹെറ്റ്‌മെയറെയും ബുംറ പുറത്താക്കി.

Also Read: India vs West Indies: ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തിരഞ്ഞെടുത്തു; പ്ലേയിങ് ഇലവന്‍ ഇങ്ങനെ

ഒമ്പത് പന്തില്‍ 14 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. 19 പന്തില്‍ 34 റണ്‍സുമായി റോവ്മാന്‍ പവലും, 22 പന്തില്‍ 37 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും പുറത്താകാതെ നിന്നു. ഷായ് ഹോപ് ഒഴികെയുള്ള വിന്‍ഡീസ് ബാറ്റര്‍മാരെല്ലാം 150 സ്‌ട്രൈക്ക് റേറ്റിന് മുകളില്‍ ബാറ്റു ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി ബുംറ രണ്ടും, പാണ്ഡ്യയും, ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നിരവധി ക്യാച്ചുകള്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലാണ്. ഈ മത്സരത്തിലെ വിജയികള്‍ സെമി ഫൈനലിലെത്തും.

Follow Us
ആയത്തുള്ള അലി ഖമേനിയുടെ ആസ്തിയെത്ര?
കൊളസ്ട്രോളിൽ കേമൻ കാടമുട്ടയോ കോഴി മുട്ടയോ?
അടുക്കളയിൽ എല്ലാ ചെടിയും വേണ്ട! ഈ ഇൻഡോർ പ്ലാൻ്റുകൾ മാത്രം
വാ നല്ലൊരു ചോറ് ഉണ്ടാക്കാം; വെന്തുടയില്ല
ഇതെന്തുവാ ഇത്? ട്രക്ക് കാറിടിച്ച് നിരക്കികൊണ്ട് പോകുന്നത് കണ്ടോ
മാവേലിക്കരയെ ചുറ്റിച്ച കാട്ടുപോത്ത് അവസാനം പിടിയിൽ
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു
അത്യാധുനിക സൗകര്യങ്ങള്‍; ഇതാണ് ഗുരുവായൂരിലെ പുതിയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്‌