T20 world cup 2026: സൂപ്പര്‍ താരത്തിന് പനി; പ്ലേയിങ് ഇലവന്‍ പൊളിച്ചെഴുതാന്‍ ഇന്ത്യ; സഞ്ജു സാംസണ്‍ കളിക്കുമോ?

India's likely playing XI for T20 World Cup 2026 match vs USA: സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോയെന്നതില്‍ അവ്യക്ത. ഫോം കണക്കിലെടുത്താല്‍ സഞ്ജു കളിക്കാന്‍ സാധ്യത കുറവാണ്. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിരുന്നു.

T20 world cup 2026: സൂപ്പര്‍ താരത്തിന് പനി; പ്ലേയിങ് ഇലവന്‍ പൊളിച്ചെഴുതാന്‍ ഇന്ത്യ; സഞ്ജു സാംസണ്‍ കളിക്കുമോ?

Sanju Samson

Published: 

07 Feb 2026 | 02:27 PM

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് യുഎസിനെ നേടാനിരിക്കെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പനി ബാധിച്ച സൂപ്പര്‍താരം ജസ്പ്രീത് ബുംറ ഇന്ന് കളിച്ചേക്കില്ലെന്നാണ് സൂചന. പരിക്കേറ്റ ഹര്‍ഷിത് റാണ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുംറയും പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.

ബുംറയുടെ അസാന്നിധ്യം ഇന്ത്യയുടെ ബൗളിങ് കരുത്ത് കുറയ്ക്കുമെങ്കിലും, താരതമ്യേന ദുര്‍ബലരായ യുഎസിനെതിരെ അത് തിരിച്ചടിയായേക്കില്ല. ബുംറ ഇന്ന് കളിച്ചില്ലെങ്കില്‍, റാണയ്ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടും. അങ്ങനെയെങ്കില്‍ സിറാജും അര്‍ഷ്ദീപ് സിങും ഇന്ത്യയുടെ പേസാക്രമണത്തിന് നേതൃത്വം നല്‍കും.

സഞ്ജു സാംസണ്‍ കളിക്കുമോ?

സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോയെന്നതില്‍ അവ്യക്ത തുടരുന്നു. നിലവിലെ ഫോം കണക്കിലെടുത്താല്‍ സഞ്ജു കളിക്കാന്‍ സാധ്യത കുറവാണ്. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഓപ്പണര്‍മാര്‍ ആരായിരിക്കുമെന്ന് സൂര്യ തുറന്നുപറഞ്ഞില്ല.

Also Read: Sanju Samson: ഇഷാന്‍ ഓപ്പണറാണോയെന്ന് ഉറപ്പിക്കാതെ സൂര്യ; ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയത് വലിയ സൂചന; സഞ്ജു സാംസണ്‍ കളിക്കുമോ?

സഞ്ജുവിനെയും, ഇഷാനെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ റിങ്കു സിങ് പുറത്താകും. സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ മുന്‍താരം ഇര്‍ഫാന്‍ പത്താന്‍ ആവശ്യപ്പെട്ടിരുന്നു. സഞ്ജുവിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് പ്രയോജനപ്പെടുമെന്ന് അജിങ്ക്യ രഹാനെയും പറഞ്ഞിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കാത്തത് പ്ലേയിങ് ഇലവനെക്കുറിച്ചുള്ള സൂചന നല്‍കുന്നുവെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്/റിങ്കു സിങ്‌, മുഹമ്മദ് സിറാജ്, വരുൺ ചക്രവര്‍ത്തി.

Follow Us
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി