AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ഇഷാന്‍ ഓപ്പണറാണോയെന്ന് ഉറപ്പിക്കാതെ സൂര്യ; ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയത് വലിയ സൂചന; സഞ്ജു സാംസണ്‍ കളിക്കുമോ?

Sanju Samson vs Ishan Kishan competition for opening spot: യുഎസിനെതിരെ സഞ്ജു സാംസണ്‍ കളിക്കുമോയെന്നതില്‍ അവ്യക്തത തുടരുന്നു. സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

Sanju Samson: ഇഷാന്‍ ഓപ്പണറാണോയെന്ന് ഉറപ്പിക്കാതെ സൂര്യ; ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയത് വലിയ സൂചന; സഞ്ജു സാംസണ്‍ കളിക്കുമോ?
സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 06 Feb 2026 | 06:56 PM

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോയെന്നതില്‍ അവ്യക്തത തുടരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ച് മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കീവിസിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇഷാന്‍ കിഷന്‍ പുറത്തെടുത്തത്. തിലക് വര്‍മ തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ ഇഷാന്‍, സഞ്ജു എന്നിവരില്‍ ഒരാള്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തുപോയേ പറ്റൂ. സഞ്ജു പുറത്താകാനാണ് സാധ്യത കൂടുതല്‍.

ടി20 ലോകകപ്പിലെ തുടക്കത്തിലെ മത്സരങ്ങളിലെങ്കിലും ഇഷാന്‍ കിഷനും, അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങിന് അവസരം നല്‍കാത്തത് പ്ലേയിങ് ഇലവനെക്കുറിച്ചുള്ള സൂചനയാണ് നല്‍കുന്നതെന്നാണ് ആരാധകരുടെ നിരീക്ഷണം.

എന്നാല്‍ ഓപ്പണര്‍മാര്‍ ആരാകുമെന്ന് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഇഷാൻ കിഷൻ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് മാത്രം സൂര്യ സ്ഥിരീകരിച്ചു. എന്നാല്‍ ഓപ്പണറാകുമോയെന്ന് താരം വ്യക്തമാക്കിയില്ല.

Also Read: Sanju Samson: സഞ്ജു സാംസണ്‍ സ്വയം പഴിക്കണം; ഇനി അവസരങ്ങളില്ല

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഏതില്ലെങ്കിലും ഇഷാന്‍ കളിക്കുമെന്ന സൂചന മാത്രമാണ് സൂര്യകുമാര്‍ പങ്കുവച്ചത്. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റിലും, രാജ്യാന്തര തലത്തിലും മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ പുറത്തെടുക്കുന്നതെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ടി20 പരമ്പരയില്‍ അദ്ദേഹം മൂന്നാം സ്ഥാനത്ത് കളിച്ചു. വാം അപ്പ് മത്സരത്തില്‍ ഓപ്പണറായി. ഏത് പൊസിഷനിലായാലും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. മൂന്നാം സ്ഥാനത്തിന് താഴെ അദ്ദേഹം ബാറ്റ് ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

അതേസമയം, ഇഷാന്‍ കിഷന്‍ ഓപ്പണറാകുമെന്ന് സൂര്യ വ്യക്തമാക്കാത്തത് എന്താണെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. സഞ്ജുവിന് ഇപ്പോഴും നേരിയ സാധ്യതകള്‍ ബാക്കിയുണ്ടെന്ന സംശയങ്ങളും ഇതോടെ ശക്തിപ്പെട്ടു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിനെയും, ഇഷാനെയും ഒരുമിച്ച് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്ലേയിങ് ഇലവന്‍ ഒരുക്കുകയെന്നത് ശ്രമകരമാണ്. ഇരുവരെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ റിങ്കു സിങിനെ ഒഴിവാക്കേണ്ടി വരും. എന്നാല്‍ മികച്ച ഫോമിലുള്ള റിങ്കുവിനെ ഒഴിവാക്കുക പ്രയാസകരവുമാണ്.

അതുകൊണ്ട്, ആദ്യ കുറച്ച് മത്സരങ്ങളിലെങ്കിലും സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നേക്കാം. ഇഷാന്‍ ഫോം ഔട്ടാവുകയോ, ബാറ്റര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്താല്‍ മാത്രമാണ് സഞ്ജുവിന് ഇനി സാധ്യതയുള്ളത്.

Follow Us