Sanju Samson: സഞ്ജുവിനെ ടീമിലെടുക്കൂ, ഇല്ലെങ്കില്‍ സൂപ്പര്‍ 8-ല്‍ ‘എട്ടിന്റെ പണി’ കിട്ടും; മുന്‍ താരത്തിന്റെ നിര്‍ദ്ദേശം

Sanju Samson's importance in the Super Eights: സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും കളിച്ചേക്കില്ലെന്നാണ് സൂചന. ടീമില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന സൂചനയാണ് സൂര്യകുമാര്‍ യാദവ് നല്‍കുന്നത്. സഞ്ജു കളിക്കുമോയെന്ന ചോദ്യത്തിന് ഒരു ചിരിയോടെയാണ് സൂര്യ പ്രതികരിച്ചത്.

Sanju Samson: സഞ്ജുവിനെ ടീമിലെടുക്കൂ, ഇല്ലെങ്കില്‍ സൂപ്പര്‍ 8-ല്‍ എട്ടിന്റെ പണി കിട്ടും; മുന്‍ താരത്തിന്റെ നിര്‍ദ്ദേശം

സഞ്ജു സാംസണ്‍

Published: 

22 Feb 2026 | 02:30 PM

അഹമ്മദാബാദ്: സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. നെറ്റ് സെഷനില്‍ ഏറെ നേരം പരിശീലിച്ചെങ്കിലും സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും കളിച്ചേക്കില്ലെന്നാണ് സൂചന. ടീമില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന സൂചനയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കുന്നത്. സഞ്ജു സാംസണ്‍ കളിക്കുമോയെന്ന ചോദ്യത്തിന് ഒരു ചിരിയോടെയാണ് സൂര്യ പ്രതികരിച്ചത്.

സൂര്യ സഞ്ജുവിനെ പരിഹസിച്ചതാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമുയരുന്നുണ്ട്. സഞ്ജുവിനെ അഭിഷേക് ശര്‍മയ്‌ക്കോ, തിലക് വര്‍മയ്‌ക്കോ പകരം കളിപ്പിക്കണമോയെന്നായിരുന്നു സൂര്യയുടെ ചോദ്യം. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേകിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നായിരുന്നു സൂര്യയുടെ പ്രഖ്യാപനം.

തിലക് മന്ദഗതിയില്‍ ബാറ്റ് ചെയ്യുന്നത് ടീമിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സൂര്യ സൂചിപ്പിച്ചു. എന്നാല്‍ ടോപ് ഓര്‍ഡറില്‍ കൂടുതല്‍ ഇടംകൈയ്യന്‍മാരുള്ളത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ശക്തമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ഫോമില്‍ അല്ലെങ്കിലും സഞ്ജുവിനെ പ്രോട്ടീസിനെതിരെ കളിപ്പിക്കണമെന്ന് മുന്‍ താരം മുഹമ്മദ് കൈഫും ആവശ്യപ്പെട്ടു.

Also Read: Sanju Samson: സൂപ്പര്‍ എട്ടിലും സഞ്ജു സാംസണ്‍ പുറത്തിരിക്കും? അഭിഷേകിനും, തിലകിനും പൂര്‍ണ പിന്തുണ; സൂര്യ പറഞ്ഞത്‌

പ്ലെയിംഗ് ഇലവനിൽ ധാരാളം ഇടംകൈയ്യൻ ബാറ്റ്‌സ്മാൻമാരുണ്ടെന്ന് മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ, മോശം ഫോമിലാണെങ്കിലും സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു.

“ടീം തിരഞ്ഞെടുക്കുമ്പോള്‍ തന്ത്രപരമായ സമീപനം ഉണ്ടാകണം. സഞ്ജു ഫോമിലല്ലെന്ന് എനിക്കറിയാം. പക്ഷേ, മധ്യനിരയില്‍ വലംകൈയ്യന്‍ ബാറ്ററെ വേണമെങ്കില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താം. കൂടുതൽ ലെഗ് സ്പിന്നും ലെഫ്റ്റ് ആം സ്പിന്നും നേരിടേണ്ടി വരും,”-അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

അഭിഷേക് ശർമ്മയെ ഓഫ് സ്പിന്നര്‍മാര്‍ തുടര്‍ച്ചയായി പുറത്താക്കുന്നത് ആശങ്കജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് ധാരാളം ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ ഉള്ളത് എതിര്‍ ടീമിന് മുന്‍തൂക്കം നല്‍കും. ഓഫ് സ്പിന്നിനെതിരെ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജുവിനെ പോലുള്ള വലംകൈയ്യന്‍മാരെ കളിപ്പിച്ചില്ലെങ്കില്‍ സൂപ്പര്‍ എട്ടില്‍ പണി കിട്ടുമെന്നാണ് കൈഫിന്റെ നിരീക്ഷണം.

മുഹമ്മദ് കൈഫ് പറഞ്ഞത്-വീഡിയോ കാണാം

കരിപിടിച്ച പാത്രങ്ങൾ കഴുകി മടുത്തോ? ഇങ്ങനെ ചെയ്തുനോക്കൂ
ഇങ്ങനെ ചെയ്താല്‍ മീൻ വറുക്കുമ്പോൾ കഷ്ണങ്ങൾ ഉടയില്ല
10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
ഓട്ടോയിലെ പെൺകുട്ടിയെ ശല്യം ചെയ്യുന്നയാൾ, ഇന്ത്യയിലോ?
പൂരത്തിനിടെ പാപ്പാൻ നോമ്പു തുറന്നു, ആനക്കരികെ
ആനയുടെ കുണിങ്ങിയുള്ള വരവ് കണ്ടോ?
ജനലിൽ കയറി എങ്ങോട്ടാ, അവസാനം ചേര സർ പെട്ടുപോയി