AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Suresh Gopi: പ്രധാനമന്ത്രിയായാല്‍ കേരളത്തിന് വിഴിഞ്ഞം പദ്ധതി തരണം; അന്ന്‌ മോദിക്ക് മുന്നില്‍ വച്ച ആദ്യ ഡിമാന്‍ഡ് വെളിപ്പെടുത്തി സുരേഷ് ഗോപി

Suresh Gopi about Vizhinjam Project: വിഴിഞ്ഞം സാധ്യമായത് എങ്ങനെയെന്നതിനെക്കുറിച്ച് ഒരു കാലത്ത് നരേന്ദ്ര മോദി പുസ്തകമെഴുതിയാല്‍ അതില്‍ പ്രധാനപ്പെട്ട പേരുകളിലൊന്ന് തന്റേതായിരിക്കുമെന്ന് സുരേഷ് ഗോപി.

Suresh Gopi: പ്രധാനമന്ത്രിയായാല്‍ കേരളത്തിന് വിഴിഞ്ഞം പദ്ധതി തരണം; അന്ന്‌ മോദിക്ക് മുന്നില്‍ വച്ച ആദ്യ ഡിമാന്‍ഡ് വെളിപ്പെടുത്തി സുരേഷ് ഗോപി
നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപി Image Credit source: Suressh Gopi Facebook Page
Jayadevan AM
Jayadevan AM | Published: 22 Feb 2026 | 03:53 PM

തിരുവനന്തപുരം: വിഴിഞ്ഞം സാധ്യമായത് എങ്ങനെയെന്നതിനെക്കുറിച്ച് ഒരു കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പുസ്തകമെഴുതിയാല്‍ അതില്‍ പ്രധാനപ്പെട്ട പേരുകളിലൊന്ന് തന്റേതായിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടത് സര്‍ക്കാര്‍ വിഴിഞ്ഞത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസുകാരും, യുഡിഎഫ് ശ്രമിക്കുമ്പോള്‍ സഖാക്കന്മാരും പ്രതിഷേധമുയര്‍ത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ക്ക് ഓര്‍മയുണ്ടാകണം. സ്മരണ വേണം. 2014 മാര്‍ച്ച് അഞ്ചിനാണ് താന്‍ തന്റെ നേതാവിനെ ഗുജറാത്തില്‍ പോയി കണ്ടെത്തിയത്. അദ്ദേഹം ഒന്നര വര്‍ഷക്കാലം പൊലീസിനെ അയച്ചിട്ടുപോലും പോയില്ലായിരുന്നു. കേരളത്തില്‍ താന്‍ വഴങ്ങുന്ന ചില വ്യക്തികളുണ്ട്. അവരെ അയച്ച് അപേക്ഷിച്ചാണ് താന്‍ അദ്ദേഹത്തെ പോയി കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

അങ്ങ് ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ കേരളത്തിന് വിഴിഞ്ഞം പദ്ധതി തരണമെന്നതായിരുന്നു അദ്ദേഹത്തിന് മുന്നില്‍ വച്ച ഡിമാന്‍ഡുകളില്‍ ആദ്യത്തേത്. വിഴിഞ്ഞം പദ്ധതി തന്നാല്‍ ജീവിതകാലം മുഴുവന്‍ അങ്ങയുടെ അടിമയായിരിക്കും എന്ന് അന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Also Read: Aalin Sherin Abraham: ഒരു നാടിൻ്റെ നൊമ്പരവും അഭിമാനവും; ആലിൻ ഷെറിൻ എബ്രഹാമിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

താന്‍ കേരള ജനതയ്ക്ക് വേണ്ടി ഒരു ഭരണത്തിന് അടിമയായി എന്ന് പറയുന്നത് തനിക്ക് പെരുമയാണ്. അത് അഭിമാനമാണ്. അതിനെ ഏത് തരത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിച്ചതെന്നും, ആരുടെയൊക്കെ രാഷ്ട്രീയ കുടില തന്ത്രങ്ങള്‍ക്കാണ് അത് വഴി തെളിച്ചുവിട്ടതെന്നും സുരേഷ് ഗോപി ചോദിച്ചു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകണം

365 ദിവസവും ഗുരുവായൂര്‍ അമ്പലത്തില്‍ ആധികാരികമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നതാണ് ജീവിതത്തില്‍ അങ്ങേയറ്റം മോഹിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ ചെയര്‍മാന്‍ സ്ഥാനമാണ് താന്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ പൊസിഷന്‍. ഇത് നെഞ്ചത്ത് കൈ വച്ചാണ് പറയുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Follow Us