T20 World Cup 2026: ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ – പാകിസ്താൻ മത്സരം ഫെബ്രുവരി 15ന്

T20 World Cup 2026 Schedule: 2026 ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി. ഫെബ്രുവരി 15നാണ് ഇന്ത്യ - പാകിസ്താൻ മത്സരം.

T20 World Cup 2026: ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ - പാകിസ്താൻ മത്സരം ഫെബ്രുവരി 15ന്

ടി20 ലോകകപ്പ്

Published: 

25 Nov 2025 20:29 PM

ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഫെബ്രുവരി 15ന് നടക്കും. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിന് ഫൈനൽ മത്സരം. ഇന്ത്യയിൽ അഞ്ച് വേദികളിലും ശ്രീലങ്കയിൽ മൂന്ന് വേദികളിലുമായാണ് മത്സരങ്ങൾ. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ ഉള്ളത്.

ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, യുഎസ്എ, നെതർലൻഡ്സ്, നമീബിയ എന്നീ ടീമുകളുണ്ട്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, സിംബാബ്‌വെ, ഒമാൻ എന്നീ ടീമുകൾ കളിക്കും. ഗ്രൂപ്പ് സി മരണ ഗ്രൂപ്പാണ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ ഗ്രൂപ്പ് സിയിൽ പരസ്പരം പോരടിക്കും. ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് ഡിയും മരണ ഗ്രൂപ്പായി കണക്കാക്കാം. കാനഡ, യുഎഇ എന്നീ ടീമുകളും ഈ ഗ്രൂപ്പിലുണ്ട്.

Also Read: Syed Mushtaq Ali Trophy 2025: സയ്യിദ് മുഷ്താഖ് അലി ട്രോഫി നാളെ മുതൽ; കേരളത്തിൻ്റെ ആദ്യ എതിരാളികൾ ഒഡീഷ

ഓരോ ദിവസവും മൂന്ന് മത്സരങ്ങൾ വീതമാണുള്ളത്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎസ്എയെ നേരിടും. മുംബൈയിലാണ് മത്സരം. പാകിസ്താൻ, നെതർലൻഡ്സ് മത്സരം കൊളംബോയിലും വെസ്റ്റ് ഇൻഡീസ്, ബെംഗ്ലാദേശ് മത്സരം കൊൽക്കത്തയിലും നടക്കും. ഈ മൂന്ന് വേദികൾ കൂടാതെ ഇന്ത്യയിൽ ചെന്നൈ, ഡൽഹി, അഹ്മദാബാദ് എന്നീ വേദികളുണ്ട്. ശ്രീലങ്കയിലെ വേദികളിൽ രണ്ടെണ്ണം കൊളംബോയിലാണ്. കാൻഡിയിലാണ് മൂന്നാമത്തെ വേദി.

നവംബർ 12ന് ഡൽഹിയിൽ നമീബിയയെ നേരിടുന്ന ഇന്ത്യ, 15ന് കൊളംബോയിൽ പാകിസ്താനെയും 18ന് അഹ്മദാബാദിൽ നെതർലൻഡ്സിനെയും നേരിടും. ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്ന് വരെ സൂപ്പർ എട്ട് മത്സരങ്ങൾ. മാർച്ച് നാല്, മാർച്ച് അഞ്ച് ദിവസങ്ങളിൽ സെമിയും മാർച്ച് എട്ടിന് ഫൈനലും നടക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും