Syed Mushtaq Ali Trophy 2025: സഞ്ജുവും സംഘവും ഇന്ന് കളത്തില്‍, എതിരാളികള്‍ ഒഡീഷ; സയ്യിദ് മുഷ്താഖ് അലി ട്രോഫി എങ്ങനെ കാണാം?
Syed Mushtaq Ali Trophy 2025 Live Stream Details: കേരളം ഇന്ന് ഒഡീഷയെ നേരിടും. ലഖ്‌നൗവിനെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. സഞ്ജു സാംസണ്‍ നയിക്കുന്ന കേരള ടീം ആത്മവിശ്വാസത്തിലാണ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ഇന്ന് ഒഡീഷയെ നേരിടും. ലഖ്‌നൗവിനെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. സഞ്ജു സാംസണ്‍ നയിക്കുന്ന കേരള ടീം മികച്ച ആത്മവിശ്വാസത്തിലാണ്. പരിചയസമ്പന്നനായ സച്ചിന്‍ ബേബി ഇല്ലാത്തത് മാത്രമാണ് ഏക നിരാശ. സഞ്ജുവിന് പുറമെ വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെഎം ആസിഫ് തുടങ്ങിയവരും ടീമിലുണ്ട്.
കെസിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അഖില്‍ സ്‌കറിയ, സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണ്‍ എന്നിവരും കേരള ടീമിലുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി തിളങ്ങിയ വിഘ്‌നേഷ് പുത്തൂരും സ്‌ക്വാഡിലുണ്ട്.
സഞ്ജുവിന്റെ ബാറ്റിങ് ഓര്‍ഡര്‍ ഏതായിരിക്കുമെന്നാണ് ചോദ്യം. താരം ടോപ് ഓര്‍ഡറില്‍ കളിക്കാനാണ് സാധ്യത. ഓപ്പണറായോ, വണ്‍ ഡൗണായോ പ്രതീക്ഷിക്കാം. സഞ്ജുവിനെ സംബന്ധിച്ച് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരം കൂടിയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി. അഹമ്മദ് ഇമ്രാനാണ് ഉപനായകന്‍.
Also Read: T20 World Cup 2026: ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ – പാകിസ്താൻ മത്സരം ഫെബ്രുവരി 15ന്
മത്സരം എങ്ങനെ കാണാം?
സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോഹോട്ട്‌സ്റ്റാറിലും സംപ്രേക്ഷണം ചെയ്യും. ഒരു ദിവസം ആറു മത്സരങ്ങളാണ് ജിയോഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നത്. കേരളം-ഒഡീഷ മത്സരം സ്ട്രീം ചെയ്യില്ലെന്നാണ് വിവരം. ആരാധകര്‍ക്ക് നിരാശ പകരുന്നതാണ് ഈ റിപ്പോര്‍ട്ട്. മത്സരത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ലൈവ് സ്‌കോര്‍ അപ്‌ഡേറ്റുകളെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ കേരളത്തിന്റെ വരും മത്സരങ്ങളില്‍ ചിലതെങ്കിലും സ്ട്രീം ചെയ്‌തേക്കുമെന്നതില്‍ ആശ്വസിക്കാം.
കേരള ടീം: അഹമ്മദ് ഇമ്രാന്‍, കൃഷ്ണ പ്രസാദ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിത്ത്, അഖില്‍ സ്‌കറിയ, അങ്കിത് ശര്‍മ, ഷറഫുദ്ദീന്‍, സിബിന്‍ പി ഗിരീഷ്, കൃഷ്ണ ദേവന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, കെഎം ആസിഫ്, എംഡി നിധീഷ്, സാലി സാംസണ്‍, വിഗ്നേഷ് പുത്തൂര്‍.