India vs South Africa: ടോസ് നേടിയ പ്രോട്ടീസ് ബാറ്റിങ് തിരഞ്ഞെടുത്തു, വൈസ് ക്യാപ്റ്റനെ ഒഴിവാക്കി ഇന്ത്യ

India vs South Africa Toss Update: ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്ല. അഭിഷേക് ശര്‍മയും, തിലക് വര്‍മയും പ്ലേയിങ് ഇലവനില്‍ തുടരും. അക്‌സര്‍ പട്ടേലിനെയും ഒഴിവാക്കി.

India vs South Africa: ടോസ് നേടിയ പ്രോട്ടീസ് ബാറ്റിങ് തിരഞ്ഞെടുത്തു, വൈസ് ക്യാപ്റ്റനെ ഒഴിവാക്കി ഇന്ത്യ

മത്സരം കാണാനെത്തിയ ഇന്ത്യന്‍ ആരാധകര്‍

Updated On: 

22 Feb 2026 | 06:44 PM

അഹമ്മദാബാദ്: സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. പ്രതീക്ഷിച്ചതുപോലെ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്ല. മോശം ഫോമിലാണെങ്കിലും അഭിഷേക് ശര്‍മയും, തിലക് വര്‍മയും പ്ലേയിങ് ഇലവനില്‍ തുടരും. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെയും ഇന്ത്യ ഒഴിവാക്കി. അക്‌സറിനെ ഒഴിവാക്കിയതിനെ ‘ടാക്ടിക്കല്‍’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.

അക്‌സറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ കളിക്കും. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യ നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക നാലു മാറ്റം വരുത്തിയിട്ടുണ്ട്.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

ദക്ഷിണാഫ്രിക്ക: ഐഡൻ മാർക്രം, ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കെൽട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.

കരിപിടിച്ച പാത്രങ്ങൾ കഴുകി മടുത്തോ? ഇങ്ങനെ ചെയ്തുനോക്കൂ
ഇങ്ങനെ ചെയ്താല്‍ മീൻ വറുക്കുമ്പോൾ കഷ്ണങ്ങൾ ഉടയില്ല
10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
നേമത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച് രാജീവ് ചന്ദ്രശേഖര്‍; ചുവരെഴുത്ത് കണ്ടോ?
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ചെയ്ത റോഡുകളിലൂടെ മന്ത്രി വീണാ ജോര്‍ജ് നടത്തിയ റോഡ് ഷോ
എന്തൂട്ടാ കലൂര്‍ സ്‌റ്റേഡിയത്തിന്റെ സെറ്റപ്പ്! ഷവറല്ല, മഴയില്‍ ചോര്‍ന്നതാ
ഓട്ടോയിലെ പെൺകുട്ടിയെ ശല്യം ചെയ്യുന്നയാൾ, ഇന്ത്യയിലോ?