T20 World Cup 2026 : ഇതാണോ മൈറ്റി ഓസ്ട്രേലിയ? കടക്ക് പുറത്ത്! സിംബാബ്വെ സൂപ്പർ 8ൽ

T20 World Cup 2026 Zimbabwe Performance : സിംബാബ്വെ അയർലാൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയ ലോകകപ്പിൽ നിന്നും പുറത്തായത്. നേരത്തെ ഓസീസിനെ സിംബാബ്വെ അട്ടിമറിച്ചിരുന്നു.

T20 World Cup 2026 : ഇതാണോ മൈറ്റി ഓസ്ട്രേലിയ? കടക്ക് പുറത്ത്! സിംബാബ്വെ സൂപ്പർ 8ൽ

Zimbabwe Cricket Team

Published: 

17 Feb 2026 | 07:40 PM

കാൻഡി : ടി20 ലോകകപ്പിൻ്റെ സൂപ്പർ എട്ടിൽ പ്രവേശിച്ച് സിംബാബ്വെ. അയർലാൻഡുമായിട്ടുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ പിന്നാലെയാണ് സിംബാബ്വെ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചത്. അതേസമയം സിംബാബ്വെ യോഗ്യത നേടിയപ്പോൾ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. സിംബാബ്വെയ്ക്ക് പുറമെ ആതിഥേയരായ ശ്രീലങ്കയാണ് ഗ്രൂപ്പ് ബിയിൽ നിന്നും ടൂർണമെൻ്റിൻ്റെ അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും മൈറ്റി ഓസീസിന് ആകെ ജയിക്കാനായത് ഒരു മത്സരത്തിൽ മാത്രമാണ്.

നേരത്തെ ഓസ്ട്രേലിയ അട്ടിമറിച്ച സിംബാബ്വെ ആദ്യ മത്സരത്തിൽ ഒമാനെയും തോൽപ്പിച്ചിരുന്നു. ആതിഥേയരായ ശ്രീലങ്കയും മുൻ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും അടങ്ങിയ കരുത്തരുടെ ഗ്രൂപ്പിൽ നിന്നാണ് സിംബാബ്വെ ടി20 ലോകകപ്പിൻ്റെ അടുത്തഘട്ടത്തിലേക്ക് ആധികാരികമായി യോഗ്യത നേടുന്നത്. ടി20 ലോകകപ്പിൻ്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് സിംബാബ്വെ സൂപ്പർ എട്ടിലേക്ക് പ്രവേശിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇനി ലങ്കയ്ക്കതെരിയുള്ള മത്സരമാണ് സിംബാബ്വെയ്ക്ക് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് ലങ്ക സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുന്നത്.

ALSO READ : T20 World Cup 2026: ഇതിപ്പോള്‍ എത്രാമത്തെ അഴിച്ചുപണിയാ? പാക് ടീമില്‍ വീണ്ടും ‘മെയിന്റനന്‍സ് വര്‍ക്ക്’; ബാബറും അഫ്രീദിയും പുറത്തേക്ക്‌

ആളും ആരവുമില്ലാത്ത മൈറ്റി ഓസ്ട്രേലിയ

പരിക്കും പ്രമുഖരായ താരങ്ങളുമില്ലാതെയാണ് ഓസ്ട്രേലിയ ടി20 ലോകകപ്പിനെത്തിയത്. സ്റ്റാർ താരങ്ങളായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെസ്സെൽവുഡ്, പാറ്റ് കുമ്മിൻസ്, മിച്ചൽ മാർഷ് താരങ്ങൾക്ക് പരിക്ക് വില്ലനായപ്പോൾ വെറ്ററൻ താരം സ്റ്റീവ് സ്മിത്തിനെ ടീമിലേക്ക് പരിഗണിച്ചതെ ഇല്ല. 2009 ലോകകപ്പിന് ശേഷം ഇതാദ്യമായിട്ടാണ് മൈറ്റി ഓസീസ് ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താകുന്നത്.

സൂപ്പർ എട്ട്

നിലവിൽ ഇന്ത്യക്കും ശ്രീലങ്കയ്ക്കും സിംബാബ്വെയ്ക്കും പുറമെ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിട്ടുള്ളത്. ഗ്രൂപ്പ് എയിൽ നാളെ നമീബിയയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ ജയിച്ചാൽ ഇന്ത്യക്കൊപ്പം പാക് ടീമും അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫെബ്രുവരി 21-ാം തീയതി മുതലാണ് സൂപ്പർ എട്ട് മത്സരങ്ങൾ ആരംഭിക്കുക. സൂപ്പർ എട്ടിൽ ഇന്ത്യക്കൊപ്പം ഗ്രൂപ്പ് ഒന്നിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സിംബാബ്വെയുമാണുള്ളത്.

Follow Us
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി