ACC Rising Stars Asia Cup: ഏഷ്യ കപ്പിനായി പടയൊരുക്കി ഇന്ത്യ എ: നായകനായി തിലക് വർമ്മ; വൈഭവും അഭിഷേകും ടീമിൽ
India A ACC Rising Stars Asia Cup Squad: എസിസി റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. രജത് പാട്ടിദാറാണ് ഉപനായകന്‍. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, റിങ്കു സിംഗ്, പ്രിൻസ് യാദവ് തുടങ്ങിയവരും ടീമിലുണ്ട്. പ്രഭ്സിമ്രാൻ സിംഗ്, കുമാർ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പർമാർ.

എസിസി റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിൽ ഇന്ത്യ എ ടീമിനെ തിലക് വർമ്മ നയിക്കും
നവംബര്‍ 19 മുതല്‍ 29 വരെ ഖത്തറിലെ ദോഹയില്‍ നടക്കുന്ന എസിസി റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. രജത് പാട്ടിദാറാണ് ഉപനായകന്‍. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, റിങ്കു സിംഗ്, പ്രിൻസ് യാദവ് തുടങ്ങിയവരും ടീമിലുണ്ട്. പ്രഭ്സിമ്രാൻ സിംഗ്, കുമാർ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. പരിക്കിന്റെ പിടിയിലായിരുന്നു ഹര്‍ഷിത് റാണയെയും ഇന്ത്യ എ സ്ക്വാഡിലേക്ക് പരിഗണിച്ചു. സൂര്യൻഷ് ഷെഡ്ജ്, ഷഹബാസ് അഹമ്മദ്, ഹർഷ് ദുബെ, തനുഷ് കൊട്ടിയാൻ, വിപ്രാജ് നിഗം, അർഷാദ് ഖാൻ എന്നിവരും ടീമിലുണ്ട്.
റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ സിംഗ്, തിലക് വർമ്മ, രജത് പാട്ടിദാർ, റിങ്കു സിംഗ്, കുമാർ കുശാഗ്ര, സൂര്യൻഷ് ഷെഡ്ഗെ, ഷഹബാസ് അഹമ്മദ്, വിപ്രരാജ് നിഗം, ഹർഷ് ദുബെ, തനുഷ് കോട്ടിയൻ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷാദ് ഖാൻ.
ബിസിസിഐയുടെ പോസ്റ്റ്:
🚨 News 🚨
India A squad for upcoming ACC Rising Stars Asia Cup announced 📝
More details ▶️ https://t.co/JRdPQ31UPA
#RisingStarsAsiaCup https://t.co/4k2vJAE4kh
— BCCI (@BCCI) November 2, 2026
കഴിഞ്ഞ വര്‍ഷം ജിതേഷ് ശര്‍മയായിരുന്നു ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ ഇത്തവണ ജിതേഷിന് ഇടം നേടാനായില്ല. നമാന്‍ ധീര്‍, പ്രിയാൻഷ് ആര്യ, അഭിഷേക് പോറൽ, അശുതോഷ് ശർമ്മ, നേഹൽ വധേര, രമൺദീപ് സിംഗ്, സുയാഷ് ശർമ്മ, ഗുർജപ്നീത് സിംഗ്, യുധ്വീർ സിംഗ്, യാഷ് താക്കൂർ, വിജയ്കുമാർ വൈശാക് എന്നിവരെയും ഒഴിവാക്കി. 2025-ലെ ടീമിലുണ്ടായിരുന്ന വൈഭവ് സൂര്യവംശി, സൂര്യൻഷ് ഷെഡ്ഗെ, ഹർഷ് ദുബെ എന്നിവര്‍ ഇത്തവണയും സ്ഥാനം നിലനിര്‍ത്തി.
Also Read: Sanju Samson: സഞ്ജുവിന് എന്താണ് സംഭവിച്ചത്? ബാറ്റിങിലെ പോരായ്മ ചൂണ്ടിക്കാട്ടി ഹനുമ വിഹാരി
ഇന്ത്യ എ ഗ്രൂപ്പ് ബിയില്‍
യുഎഇ, നേപ്പാൾ, പാകിസ്ഥാൻ എ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ. ബംഗ്ലാദേശ് എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ, ഹോങ്കോങ് എന്നിവ ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്നു. നവംബർ 26, 27 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. നവംബർ 29-നാണ് ഫൈനല്‍.
നവംബർ 20-ന് വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നേപ്പാളിനെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. നവംബർ 22-ന് പാകിസ്ഥാൻ എ-യെ നേരിടും. നവംബർ 24-ന് യുഎഇയ്ക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
English Summary
The BCCI announced the 15-member India A squad for the ACC Rising Stars Asia Cup 2026. Tilak Varma will lead the team, with Rajat Patidar serving as his deputy. Key players like Abhishek Sharma, Vaibhav Sooryavanshi, and Rinku Singh are included in the side. India A will open their campaign against Nepal on November 20 before taking on Pakistan A on November 22.