U19 Asia Cup 2025: വൈഭവ് സൂര്യവൻശിയുടെ റെക്കോർഡ് തിരുത്തി സഹതാരം; നേടിയത് യൂത്ത് ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറി
Abhigyan Kundu Scores Double Century: വൈഭവ് സൂര്യവൻശിയുടെ റെക്കോർഡ് തകർത്ത് സഹതാരമായ അഭിഗ്യാൻ കുണ്ടു. താരം മലേഷ്യക്കെതിരെ ഇരട്ടസെഞ്ചുറി നേടി.

അഭിഗ്യാൻ കുണ്ടു
കൗമാര താരം വൈഭവ് സൂര്യവൻശിയുടെ റെക്കോർഡ് തകർത്ത് സഹതാരം. അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യക്കെതിരായ മത്സരത്തിലാണ് 17 വയസുകാരനായ അഭിഗ്യാൻ കുണ്ടുവിൻ്റെ റെക്കോർഡ് പ്രകടനം. യൂത്ത് ഏകദിനത്തിൽ വൈഭവ് സൂര്യവൻശി സ്ഥാപിച്ച റെക്കോർഡ് സ്കോർ മറികടക്കാൻ താരത്തിന് സാധിച്ചു.
125 പന്തുകൾ നേരിട്ട കുണ്ടു 209 റൺസ് നേടി പുറത്താവാതെ നിന്നു. അണ്ടർ 19 ഏകദിന ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ആദ്യ ഇരട്ടസെഞ്ചുറിയാണ് ഇത്. ഒപ്പം യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന സ്കോറും താരം സ്വന്തമാക്കി. ഇതുവരെ വൈഭവ് സൂര്യവൻശിയുടെ 171 റൺസായിരുന്നു റെക്കോർഡ് ബുക്കിലുണ്ടായിരുന്നത്. ഇത് അഭിഗ്യാൻ കുണ്ടു മറികടന്നു.
Also Read: Vignesh Puthur: മലയാളിയില്ലാതെ എന്ത് രാജസ്ഥാന്‍ റോയല്‍സ്? വിഗ്നേഷ് പുത്തൂര്‍ ഇനി പിങ്ക് ജഴ്‌സിയില്‍
അഞ്ചാം നമ്പറിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ 17 ബൗണ്ടറിയും 9 സിക്സറുകളുമാണ് തൻ്റെ ഇന്നിങ്സിൽ അടിച്ചുകൂട്ടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങിയ മലയാളിയായ ഹൈദരാബാദ് താരം ആരോൺ ജോർജിന് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. എന്നാൽ, വൈഭവ് സൂര്യവൻശി ടീമിലുണ്ടായിരുന്നു. കുണ്ടുവിൻ്റെ തകർപ്പൻ ഇന്നിംഗ്സിൻ്റെ ബലത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 408 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യയെ 93 റൺസിന് ഓൾ ഔട്ടാക്കി ഇന്ത്യ 315 റൺസിന് വിജയിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കൻ താരമായ ജോറിച്ച് വാന്‍ ഷാല്‍ക്വിക്കിന് ശേഷം യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് അഭിഗ്യാന്‍ കുണ്ടു. വാന്‍ ഷാല്‍ക്വിക്ക് നേടിയത് 215 റൺസായിരുന്നു. ഈ സ്കോറാണ് ഇപ്പോഴും അണ്ടര്‍ 19 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോർ. അഭിഗ്യൻ കുണ്ടു ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. 44 പന്തിൽ ഫിഫ്റ്റിയും 80 പന്തിൽ സെഞ്ചുറിയും നേടിയ താരം 121 പന്തിൽ ഇരട്ടസെഞ്ചുറി തികച്ചു.