AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: എതിര്‍പ്പുകള്‍ക്ക് പുല്ലുവില; നമ്മ മെട്രോ ടിക്കറ്റ് നിരക്കുയര്‍ത്തലിന് അംഗീകാരം

Bengaluru Namma Metro Fare Hike: 2025ല്‍ 101.5 ശതമാനം വര്‍ധനവായിരുന്നു മെട്രോ ടിക്കറ്റ് നിരക്കില്‍ ബിഎംആര്‍സിഎല്‍ വരുത്തിയത്. ഇത് ശക്തമായ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചതോടെ മൂന്ന് ദിവസത്തിനുള്ളില്‍ വര്‍ധനവ് 71.5 ശതമാനമാക്കി കുറച്ചു.

Namma Metro: എതിര്‍പ്പുകള്‍ക്ക് പുല്ലുവില; നമ്മ മെട്രോ ടിക്കറ്റ് നിരക്കുയര്‍ത്തലിന് അംഗീകാരം
നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Published: 04 Feb 2026 | 11:32 AM

ബെംഗളൂരു: നമ്മ മെട്രോ ടിക്കറ്റ് നിരക്കുയര്‍ത്തലിന് അംഗീകാരം നല്‍കി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) ബോര്‍ഡ്. 5 ശതമാനം വര്‍ധനവിനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്ത്. എന്നാല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. പുതുക്കിയ നിരക്ക് സംബന്ധിച്ച രേഖ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി വരും ദിവസങ്ങളില്‍ ബിഎംആര്‍സിഎല്‍ സമര്‍പ്പിക്കും.

2025ല്‍ 101.5 ശതമാനം വര്‍ധനവായിരുന്നു മെട്രോ ടിക്കറ്റ് നിരക്കില്‍ ബിഎംആര്‍സിഎല്‍ വരുത്തിയത്. ഇത് ശക്തമായ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചതോടെ മൂന്ന് ദിവസത്തിനുള്ളില്‍ വര്‍ധനവ് 71.5 ശതമാനമാക്കി കുറച്ചു. എന്നാല്‍ ഇത്രയേറെ വര്‍ധനവ് വരുത്തി ഒരു വര്‍ഷം തികയും മുമ്പേ വീണ്ടും നിരക്കുയര്‍ത്തലിന് ശ്രമിക്കുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

യാത്രക്കാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ബിഎംആര്‍സിഎല്‍ 5 ശതമാനം നിരക്ക് വര്‍ധനവ് വേണമെന്ന നിലപാടിലാണ്. യാത്രക്കാരുടെ എതിര്‍പ്പ് അവഗണിച്ച് നടത്തുന്ന നീക്കത്തിന് സംസ്ഥാന സര്‍ക്കാരും പച്ചക്കൊടി വീശിയാല്‍ മെട്രോ യാത്ര കഠിനമാകും.

Also Read: Namma Metro: എട്ടാമത്തെ ട്രെയിനും സര്‍വീസിന്…യാത്രാ സമയം 10 മിനിറ്റ് കുറഞ്ഞു മക്കളേ

അതേസമയം, നിരക്ക് വര്‍ധനവിനെതിരെ എംപി തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു. ബെംഗളൂരു മെട്രോ നിരക്ക് നിര്‍ണയ സമിതി പുനഃസംഘടിപ്പിക്കണമെന്നും ഉദ്യോഗസ്ഥരുടെ തെറ്റായ കണക്കുകൂട്ടലുകള്‍ തിരുത്തുന്നതുവരെ വാര്‍ഷിക വര്‍ധനവ് നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കത്തയച്ചു.

Follow Us